ഒരൊറ്റ രാത്രി കൊണ്ട് പെയ്തിറങ്ങിയ ദുരിത പെയ്ത്ത്! കൊച്ചിയിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നു ; കോവിഡ് മാനദണ്ഡങ്ങൾ വീട് മാറ്റത്തെ തടസ്സപ്പെടുത്തി

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുകയാണ് . ഒറ്റ രാത്രി കൊണ്ട് തോരാതെ പെയ്ത് മഴയിൽ കൊച്ചിയിൽ വെള്ളക്കെട്ട് ഉണ്ടായി . കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മഴ ആരംഭിച്ചത് എന്നാൽ മഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം 12 മണിക്കൂർ തുടർച്ചയായി മഴ പെയ്തതോടെ തമ്മനം പാലാരിവട്ടം കാക്കനാട് എന്നീ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മഴ പെയ്യും എന്ന മുന്നറിയിപ്പ് ഭരണകൂടം നല്കിയിരുന്നു. എന്നാൽ ഇത്രയും ശക്തമായ ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ടു തന്നെ താഴ്ന്ന പ്രദേശങ്ങളിലെ വീട്ടുകാർ സുരക്ഷിത താവളങ്ങളിലേക്ക് മാറിയിരുന്നില്ല അതുകൊണ്ട് തന്നെ ആ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം സൂരക്ഷിത താവളങ്ങളിലേക്ക് മടങ്ങാൻ പാടുള്ളൂ. ഈ ഒരു സാഹചര്യത്തിൽ അത് വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ഇവിടെത്തെ ജനങ്ങളെ. മാത്രമല്ല എംജി റോഡിലും സൗത്ത് കടവന്ത്രയിലും കെഎസ്ആർടിസി സ്റ്റാൻഡിലും വെള്ളം കയറി. നഗരത്തിനു പുറത്ത് പേട്ട ജംക്‌ഷൻ, തോപ്പുംപടി, കുണ്ടന്നൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്. പള്ളുരുത്തിയിൽ ചില പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തോരാതെ നിന്നു പെയ്യുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ രാവിലെ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും പോയവർ കുടുങ്ങി . പലരും പകുതി വഴിയിലെത്തി മടങ്ങിപ്പോയി . പല റോഡുകളിലും കുഴിയുള്ളത് അപകടമുണ്ടാക്കുന്നുണ്ട്. പലയിടത്തും കാന തുറന്നിട്ട് അടച്ചിടാത്തതിനാൽ കാൽനടക്കാരും ദുരിതത്തിലായി. റോഡിന് വശങ്ങളിലൂടെ നടന്നു പോകാൻ ശ്രമിച്ചവർ വഴി കാണാനാകാതെ കുടുങ്ങി. കടകളിൽ പലതിലും വെള്ളം കയറിത്തുടങ്ങിയതോടെ അടച്ചിടേണ്ടി വന്നിട്ടുണ്ട്. പനമ്പള്ളി നഗറിലെ റസ്റ്ററന്റിലും സമീപത്തെ കടകളിലും വെള്ളം കയറിയതോടെ അടച്ചിടേണ്ടി വന്നു.
https://www.facebook.com/Malayalivartha