ആറ്റിങ്ങല്‍ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീരടക്കാനാവാതെ.... ആറ്റിങ്ങല്‍ അയിലത്ത് ഡെലിവറി വാനും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറ്റിങ്ങല്‍ പള്ളിയറ സ്വദേശി മുത്തു എന്ന് വിളിക്കുന്ന വിനീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി അയിലം മൈവള്ളി ഏലക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.
അയിലത്തു നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോയ പിക് അപ്പ് വാനില്‍ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ വിനീഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു.
https://www.facebook.com/Malayalivartha