വൈദ്യുത വാഹനങ്ങളും ഹരിതോര്‍ജ്ജവും സമന്വയിപ്പിക്കുന്നതിന് സഹായകമായ വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കമായി

വൈദ്യുത വാഹനങ്ങളും ഹരിതോര്‍ജ്ജവും സമന്വയിപ്പിക്കുന്നതിന് സഹായകമായ വെഹിക്കിള്‍ റ്റു ഗ്രിഡ് (വി.ടു.ജി) ഫീല്‍ഡ് തല പൈലറ്റ് പദ്ധതിക്ക് കെ.എസ്.ഇ.ബിയില്‍ തുടക്കം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോംബെയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. സോളാര്‍ മണിക്കൂറുകളില്‍ സുലഭമായി ലഭിക്കുന്ന വൈദ്യുതി, വൈദ്യുതവാഹനത്തിന്റെ ബാറ്ററിയില്‍ ശേഖരിച്ച് ആവശ്യകത കൂടിയ മണിക്കൂറുകളില്‍ ഗ്രിഡിലേക്ക് തിരികെ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഫീല്‍ഡ് തലത്തിലുള്ള വിന്യാസമുള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ ആദ്യ ബൃഹദ്പദ്ധതിയായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളായായിരിക്കും കെ.എസ്.ഇ.ബിയില്‍ വി2ജി പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമെന്ന നിലയില്‍ സങ്കേതിക, റെഗുലേറ്ററി ഘടകങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിശദമായ സാധ്യതാപഠനം നടത്തും. തുടര്‍ന്ന് കെ .എസ്.ഇ.ബിയുടെ വിതരണ ശൃംഖല പ്രയോജനപ്പെടുത്തി പൈലറ്റ് വി2ജി സംവിധാനം സ്ഥാപിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha