കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക്; കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്ക് മറിഞ്ഞു

കനത്ത മഴയില്‍ റോഡ് തകര്‍ന്ന് വാഹനങ്ങള്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു. കൊച്ചി കളമശ്ശേരിയിലെ വട്ടേക്കുന്നിലാണ് അപകടം. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പത്തടി താഴ്ച്ചയിലേക്കാണ് മറിഞ്ഞത്. മണ്ണിടിയുമ്പോള്‍ വാഹനങ്ങളില്‍ ആരും ഉണ്ടായിരുന്നില്ല. മൂന്ന് കാറുകളാണ് താഴേക്ക് മറിഞ്ഞത്. കാറുകള്‍ മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഒറ്റരാത്രി കൊണ്ട് കൊച്ചിയെ മുക്കുകയായിരുന്നു മഴ. നഗരത്തില്‍ വീടുകളിലും കടകളിലും വെള്ളം കയറി. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനയാത്രയും ദുഷ്കരമായി. എറണാകുളം ജില്ലയുടെ മലയോര മേഖലയിലും തീരപ്രദേശത്തും കനത്ത മഴ തുടരുകയാണ്.കൊച്ചി നഗരത്തിലും ആലുവയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കടകളില്‍ വെള്ളം കയറി.കൊച്ചി നഗരത്തിന് സമീപമുള്ള ഉദയ കോളനി,കമ്മട്ടിപാടം, പെരുമ്പടപ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കർഫ്യൂ ആയതിനാൽ വ്യാപാരികൾക്ക് കടകൾ തുറന്ന് സാധനങ്ങൾ മാറ്റാനും കഴിയാത്ത സ്ഥിതിയാണ്. പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ മുങ്ങിയതോടെ വാഹനയാത്രയും ദുഷ്കരമായി.
സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വ്യാപകമായി മഴ ലഭിച്ചു. ആറ് ജില്ലകളിൽ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. തെക്കൽ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ രാത്രി ആരംഭിച്ച മഴ തുടരുകയാണ്.കുണ്ടന്നൂര്‍ മുതല്‍ പേട്ട വരെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ കൊച്ചി മധുര ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചി നഗരത്തില്‍ എംജി റോഡ്, പനമ്പിള്ളി നഗര്‍, പാലാരിവട്ടം, തമ്മനം എന്നിവിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വീടുകളിലും കടകളിലും വെള്ളം കയറി.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങിയതോടെ, ബസുകള്‍ സ്റ്റാന്‍ഡിന് പുറത്തു നിര്‍ത്തി യാത്രക്കാരെ കയറ്റി. കാനകളില്‍ ചെളിയടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാനകാരണം. വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ എന്ന പേരില്‍ കൊച്ചി നഗരത്തില്‍ വന്‍തോതില്‍ മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ലെന്ന് ഇന്നത്തെ വെള്ളക്കെട്ട് തെളിയിക്കുന്നു. എറണാകുളം ജില്ലയുടെ മലയോര, തീരദേശ മേഖലകളിലും കനത്ത മഴ തുടരുകയാണ്.
സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വ്യാപകമായി മഴ ലഭിച്ചു. ആറ് ജില്ലകളിൽ ഒറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. തെക്കൽ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ രാത്രി ആരംഭിച്ച മഴതുടരുകയാണ്. തിരുവനന്തപുരത്തെ അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും തീരപ്രദേശത്ത് കടലാക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം കൂടി കാലവർഷം ശക്തമായി തുടരും. ശ്രീലങ്കൻ തീരത്തെ അന്തരീക്ഷച്ചുഴിയെ തുടർന്നാണ് മഴ കനത്തത്.
https://www.facebook.com/Malayalivartha