കൊറോണ വ്യാപനത്തിന് ഇതും ഒരു കാരണമാകാം.... കേരളത്തിലെ എടിഎമ്മുകളില്‍ 43 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമല്ല

കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി. ഈ മഹാ ദുരന്തത്തിന് അവസാനം ഇല്ലേ എന്നാണ് ഇപ്പോഴുള്ള ചോദ്യം? എന്നാല്‍ ഈ ഒരു ചോദ്യം ചില വിലക്കുകള്‍ ഉള്ളതുകൊണ്ട് മാത്രമാണ്. അല്ലാതെ ഈ ഒരു ദുരന്തം കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കില്ലാ എന്ന മട്ടിലാണ്. ആദ്യമൊക്കെ എന്തൊരു സൂഷ്മതയായിരുന്നു. വഴിയോരത്തും ഷോപ്പുകളുടെ മുന്നിലും അകത്തും ഒക്കെ സാനിറ്റൈസര്‍ നിറഞ്ഞ കുപ്പികള്‍, അത് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്ന സെകൃൂരിറ്റി ജീവനക്കാര്‍,അല്ലെങ്കില്‍ സെയില്‍സ് സ്റ്റാഫ്. എന്തൊക്കെയായിരുന്നു. ഇപ്പോഴോ...സാനിറ്റൈസര്‍ കുപ്പികള്‍ അവിടെ തന്നെ ഉണ്ട് പക്ഷേ സാനിറ്റൈസര്‍ ഇല്ല. കൈകള്‍ ശുചിയാക്കണമെന്ന നിര്‍ദേശം ഭിത്തികളില്‍ കണ്ടാലായി. ഇതൊക്കെ തന്നെയാണ് ഇപ്പോള്‍ എടിഎമ്മുകളില്‍.
എടിഎം ഉപയോഗിക്കുന്നതിന് മുമ്ബുംപിന്‍പും കൈകള്‍ ശുചിയാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. എന്നാല്‍, c. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) സംസ്ഥാനത്തെ 276 എടിഎമ്മുകളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെയുള്ള എടിഎമ്മുകള്‍ ജൂലൈ 24നും 27നും ഇടയ്ക്ക് സര്‍വേസംഘം പരിശോധിച്ചു.
റിസര്‍വ് ബാങ്കിന്റെ 2020 മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 9931 എടിഎമ്മുകളുണ്ട്. അതില്‍ പകുതിയില്‍ താഴെയും സാനിറ്റൈസറില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഈ സാമ്ബിള്‍ സര്‍വേ വിലയിരുത്തുന്നു.
വിവരം ശേഖരിച്ച എടിഎമ്മുകളില്‍ പലയിടത്തും വളരെ ചെറിയ സാനിറ്റൈസര്‍ കുപ്പിയാണ് വച്ചിരുന്നത്. അവയില്‍ പലതിലും സാനിറ്റൈസര്‍ ഇല്ല. ചിലയിടങ്ങളില്‍ ബോട്ടില്‍ അലക്ഷ്യമായി നിലത്തുകിടക്കുന്ന അവസ്ഥ.കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും ചെയ്യേണ്ട രീതിയും 40 ശതമാനം എടിഎമ്മുകളില്‍മാത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. മൂന്നിലൊന്ന് എടിഎമ്മുകളില്‍മാത്രമാണ് മലയാളത്തില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മഞ്ചേശ്വരം ഭാഗത്തുള്ള പല എടിഎമ്മുകളിലും കന്നടയിലോ തമിഴ് അതിര്‍ത്തികളില്‍ തമിഴിലോ നിര്‍ദേശങ്ങള്‍ ഇല്ല.
ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള എടിഎമ്മുകളില്‍ മൂന്നില്‍ രണ്ടിലും സാനിറ്റൈസര്‍ ലഭ്യമായിരുന്നപ്പോള്‍, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇത് 38 ശതമാനംമാത്രമായിരുന്നു. കോര്‍പറേഷനുകളിലെ എടിഎമ്മുകളില്‍ 70 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമായിരുന്നപ്പോള്‍, പഞ്ചായത്ത്– മുനിസിപ്പല്‍ പ്രദേശങ്ങളിലെ എടിഎമ്മുകളില്‍ ഇത് യഥാക്രമം 55 ശതമാനവും 52 ശതമാനവുംമാത്രം.
കോവിഡ് വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള ഇടങ്ങളാണ് എടിഎമ്മുകള്‍. വാതിലിലും കീബോഡിലും സ്‌ക്രീനിലും ഏറ്റവും കൂടുതല്‍ സ്പര്‍ശനം വേണ്ടിവരുന്ന സ്ഥലവുംകൂടിയാണിത്. കോവിഡ് തടയാന്‍ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനമാണ് 'സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന എല്ലാവരും പ്രവേശിക്കുന്നതിനുമുമ്ബും പുറത്തുപോകുമ്‌ബോഴും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ ശുചിയാക്കണം' എന്നത്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ എടിഎമ്മുകളിലെ അവസ്ഥ പഠനവിധേയമാക്കുകയായിരുന്നെന്ന് സിഎസ്ഇഎസ് സീനിയര്‍ ഫെലോ കെ കെ കൃഷ്ണകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha