ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ ; അണ്‍ലോക്ക്-മൂന്ന് ഇളവുകളും നിയന്ത്രണങ്ങളും വിശദമാക്കി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ. അണ്‍ലോക്ക്-മൂന്ന് ഇളവുകളും നിയന്ത്രണങ്ങളും വിശദമാക്കി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ജിംനേഷ്യങ്ങള്‍ക്കും യോഗ പരിശീലനത്തിനും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്കൂളുകളും മെട്രോ ട്രെയിന്‍ സര്‍വീസുകളും പ്രവര്‍ത്തനം ആരംഭിക്കില്ല. ഓഗസ്റ്റ് അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. വലിയ ആള്‍ക്കൂട്ടങ്ങളും സമ്മേളനങ്ങളും അണ്‍ലോക്ക് മൂന്നിലും അനുവദിക്കില്ല.
സിനിമ തിയറ്റര്‍, സ്വിമ്മിംഗ് പൂള്, പാര്‍ക്ക്, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കും. സിനിമ തിയറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. അന്‍പതു ശതമാനം സീറ്റ് നിബന്ധനയോടെ തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ 25 ശതമാനം സീറ്റുകളോടെയും പിന്നീട് സ്ഥിതിഗതി പരിശോധിച്ചു കൂടുതല്‍ സീറ്റുകളോടെയും തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കാര്യം പരിഗണിക്കാം എന്ന് മന്ത്രാലയം പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha