കാമുകിയും കാമുകനും അഡംബര ജീവിതത്തിന് പണമുണ്ടാക്കാന്‍ കണ്ടെത്തിയ വഴി?

കമിതാക്കള്‍ അഡംബര ജീവിതത്തിന് പണമുണ്ടാക്കാന്‍ കണ്ടെത്തിയ വഴി പോലീസിനെ വരെ ഞെട്ടിച്ചിരിക്കുകയാണ്. കമിതാക്കള്‍ വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിക്കല്‍ പോലീസ് പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആഡംബര ജീവിതം സ്വപ്നം കണ്ടാണ് കവര്‍ച്ചയ്ക്കിറങ്ങിയതെന്ന് പൊലീസിനോട് ഇവര്‍ പറഞ്ഞു. കാമുകന്റെ ബൈക്കില്‍ മഴക്കോട്ടണിഞ്ഞ് പിന്നിലിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മാലപൊട്ടിച്ചത്. ഒന്നാം പ്രതിയായ കാമുകനെ റിമാന്റ് ചെയ്തു. രണ്ടാംപ്രതിയായ കാമുകിയെ കേസെടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ചെമ്ബ്രത്ത് വീട്ടില്‍ ശ്രീരാഗാണ് (23) കാമുകന്‍. ചെറുപ്പം മുതലേ പെണ്‍കുട്ടിയുമായി അടുത്ത പരിചയമുണ്ടായിരുന്നു. 23ന് വൈകിട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപം റോഡില്‍ വച്ച് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചെടുത്ത് ഇരുവരും രക്ഷപ്പെട്ടെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിച്ച വിവരങ്ങളും കെണിയായി. മാലപൊട്ടിച്ചത് പെണ്‍കുട്ടിയാണെന്ന് അറിഞ്ഞത് പിന്നീടാണ്.വാടകയ്‌ക്കെടുത്ത കാറില്‍ വയനാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. അതിനുമുമ്ബ് പൊലീസ് പിടികൂടി. മലപ്പുറത്തെ ജുവലറിയില്‍ വിറ്റ സ്വര്‍ണം പൊലീസ് കണ്ടെടുത്തു. വാടകയ്‌ക്കെടുത്ത ബൈക്കാണ് കവര്‍ച്ചയ്ക്കുപയോഗിച്ചത്.
https://www.facebook.com/Malayalivartha