രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കള്‍ വലിയ അനുഗ്രഹം മറ്റൊന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും മികച്ച യജ്ഞം; റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് സംസ്‌കൃതത്തില്‍ സ്വാഗതമോതി പ്രധാനമന്ത്രി

ഇന്ത്യന്‍ സേനയ്ക്ക് കൂടുതല്‍ കരുത്തായി എത്തിച്ച റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് സംസ്‌കൃതത്തില്‍ സ്വാഗതമേതാതി പ്രധാനമന്ത്രി നരേന്ദ്രമോദി. 'രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കള്‍ വലിയ അനുഗ്രഹം മറ്റൊന്നില്ല. രാജ്യത്തെ സംരക്ഷിക്കുന്നതാണ് ഏറ്റവും മികച്ച യജ്ഞം. അതിനപ്പുറം ഒന്നുമില്ല. പ്രതാപത്തോടെ ആകാശത്തെ തൊടു... സ്വാഗതം.. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
വ്യോമസേനയുടെ ചിഹ്നത്തിലെ മുദ്രാവാക്യം ഉള്‍പ്പെടുത്തിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 'നഭ: സ്പര്‍ശം ദീപ്തം'.. (പ്രതാപത്തോടെ ആകാശത്തെ തൊടൂ) എന്ന അര്‍ത്ഥം വരുന്ന വാക്യമാണ് മോദി സ്വാഗതമേകാന്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയത്.
ഫ്രാൻസിൽ നിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങി. അഞ്ചു വിമാനങ്ങളാണ് വ്യോമതാവളത്തിലിറങ്ങിയത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ റഫാലിനെ സ്വീകരിക്കാൻ അംബാലയിലെത്തിയിരുന്നു. ഗുജറാത്ത് വഴിയാണ് റഫാലുകൾ ഇന്ത്യയിലേക്കു കടന്നത്. സുഖോയ് 30 യുദ്ധവിമാനങ്ങൾ റഫാലുകളെ അനുഗമിച്ചു.
റഫാല്‍ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ എ330 ഫീനിക്‌സ് എംആര്‍ടിടി ടാങ്കര്‍ വിമാനങ്ങളില്‍ ഒന്നില്‍ ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തെ സഹായിക്കാനായി 70 വെന്റിലേറ്ററുകള്‍, ഒരുലക്ഷം ടെസ്റ്റ് കിറ്റുകള്‍ എന്നിവയ്‌ക്കൊപ്പം 10 ആരോഗ്യവിദഗ്ധരും എത്തിയിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തില്‍ നിന്നു രാവിലെയാണ് വിമാനങ്ങൾ പുറപ്പെട്ടത്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങൾ അബുദാബി വ്യോമതാവളത്തിലെത്തിയത്. ഇന്നലെ അവിടെ തങ്ങുകയായിരുന്നു. 2700 കിലോമീറ്റർ യാത്ര ചെയ്ത് പാക്ക് വ്യോമപാത ഒഴിവാക്കി ഗുജറാത്തിലൂടെയാണ് വിമാനങ്ങൾ ഇന്ത്യയിലേക്കെത്തിയത്.
അംബാലയിലെ 17–ാം സ്ക്വാഡ്രണിന്റെ കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഹർകീരത് സിങ്ങിന്റെ നേതൃത്വത്തിലുള്ള 7 പൈലറ്റുമാരാണു വിമാനങ്ങൾ പറപ്പിക്കുന്നത്. കോട്ടയം സ്വദേശി വിങ് കമാൻഡർ വിവേക് വിക്രമും സംഘത്തിലുണ്ട്. ഫ്രാൻസിലെ മെറിനിയാക് വ്യോമതാവളത്തിൽ നിന്ന് അബുദാബി വരെയുള്ള യാത്രയിൽ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കർ വിമാനങ്ങൾ ആകാശത്തുവച്ച് റഫാലിൽ ഇന്ധനം നിറച്ചിരുന്നു. അംബാലയിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പം ചേരുന്ന ഇന്ത്യൻ വ്യോമസേനയുടെ ടാങ്കർ വിമാനങ്ങളും ഇന്ധനം നിറച്ചു.
ഇന്ധനം നിറയ്ക്കാന്‍ നിലത്തിറങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ടാങ്കര്‍ വിമാനങ്ങള്‍ റഫാലിന് അകമ്പടിയായി ഫ്രാന്‍സ് അയച്ചിരുന്നു. ഇതിലൊന്നില്‍ 70 വെന്റിലേറ്ററുകളും ഒരുലക്ഷത്തോളം കോവിഡ് ടെസ്റ്റിങ് കിറ്റുകളും 10 പേരടങ്ങുന്ന ആരോഗ്യ വിദഗ്ധ സംഘവും ഉണ്ട്. ഇന്ത്യയുടെ കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായമായാണ് ഫ്രാന്‍സിന്റെ ഈ നടപടി.
https://www.facebook.com/Malayalivartha