വീടുകള്‍ തോറും കയറിയിറങ്ങി പ്രാര്‍ഥന; പീരുമേട്ടില്‍ പാസ്റ്റര്‍ക്ക് കോവിഡ് ; 60 ഓളം വീടുകളില്‍ പ്രാര്‍ഥനയ്ക്ക് എത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം

ഇടുക്കി, പീരുമേട്ടില്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പട്ടുമല സ്വദേശിയായ പാസ്റ്റര്‍ പ്രദേശത്തെ 60 ഓളം വീടുകളില്‍ പ്രാര്‍ഥനയ്ക്ക് എത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം.
പീരുമേട് പഞ്ചായത്ത് 13-ാം വാര്‍ഡിലെ വീടുകളിലാണ് പാസ്റ്റര്‍ പ്രാര്‍ഥനയ്ക്ക് എത്തിയത്. ഇവിടെ നേരത്തെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങളെല്ലാം അവഗണിച്ചായിരുന്നു പാസ്റ്ററുടെ യാത്ര. പാസ്റ്ററുടെ പ്രാര്‍ഥന കൂടുതല്‍ വീടുകളിലേക്ക് നീണ്ടതോടെ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പീരുമേട്ടിലെ ക്വാറന്റൈന് കേന്ദ്രത്തിലാക്കി. പിന്നീട് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെയ്ന്മെന്റ് സോണില്‍ ഭവന സന്ദര്‍ശനം നടത്തിയതിനു ഇയാളില്‍ നിന്നും 25,000 രൂപ പിഴ ഈടാക്കിയിരുന്നു.
പാസ്റ്ററുടെ സമ്ബര്‍ക്കപ്പട്ടിക വളരെ വിപുലമാണ്. ഇത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സമ്ബര്‍ക്കപ്പട്ടിക തയാറാക്കാന്‍ അധികൃതര്‍ നടപടി തുടങ്ങി. പാസ്റ്റര്‍ പ്രാര്‍ഥനയ്ക്ക് കയറിയ മുഴുവന്‍ വീട്ടുകാരെയും നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
https://www.facebook.com/Malayalivartha