നെഗറ്റീവായാലും കൊവിഡ് നിരീക്ഷണത്തില്‍ കഴിയണം; ലക്ഷണമില്ലാത്ത രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലക്ഷണമില്ലാത്ത രോഗികളെ വീടുകളില്‍ തന്നെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് ബാധിച്ച് പത്താം ദിവസം ആന്റിജന്‍ പരിശോധന നടത്തും. നെഗറ്റീവായാലും കൊവിഡ് നിരീക്ഷണത്തില്‍ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന് രേഖാമൂലം അപേക്ഷ നല്‍കണം. ഇതുസംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി.
സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാനുള്ള അനുമതിയുടെ ആദ്യ ഭാഗമായാണിത്. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് വിദഗ്ദധ നിര്‍ദ്ദേശം.
വീടുകളില്‍ ചികിത്സയില്‍ കഴിയാനാഗ്രഹിക്കുന്ന കൊവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് എഴുതി നല്‍കണം. വീട്ടില്‍ സൗകര്യം ഉണ്ടെന്ന് ഇതില്‍ വ്യക്തമാക്കണം. വീട്ടിലെ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുതിര്‍ന്ന ഒരംഗം ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാകണം. വരും ദിവസങ്ങളില്‍ രോഗലക്ഷണമില്ലാത്ത മറ്റ് കൊവിഡ് രോഗികളെ കൂടി വീടുകളില്‍ കഴിയാന്‍ അനുവദിച്ചേക്കും.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ ലക്ഷണമില്ലാത്തവര്‍ക്കും ഗുരുതരമായ പ്രശ്നങ്ങളില്ലാത്തവര്‍ക്കും വീടുകളില്‍ തന്നെ പരിചരണം നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ രോഗലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിപ്പിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ദ്ധര്‍ ഉപാധികളോടെ നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha