കാലാവസ്ഥാ മുന്നറിയിപ്പ്.... സംസ്ഥാനത്ത് മഴ ശക്തം... പ്രളയം ആവര്‍ത്തിക്കുമോ..?കരുതല്‍ വേണം .. അതിതീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്തമഴ തുടരുകയാണ് .ഓഗസ്റ്റ് 20 വരെ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴക്കും' സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രളയകാലത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. കുറ്റ്യാടി പ്രദേശത്ത് വെള്ളംകയറി. തൊട്ടില്‍പ്പാലത്ത് ഏഴു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്തും, തൃശൂരും, ഇടുക്കിയിലും കോട്ടയത്തും രാത്രിമുതല്‍ മഴയ്ക്ക് ശമനമുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ള മലപ്പുറം, കോഴിക്കോട് , വയനാട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പാലക്കാട്, തൃശൂര്‍ , എറണാകുളം, കോട്ടയം , ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറയിപ്പുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷനടുത്തുള്ള തുരങ്കത്തില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി. ഇന്നലെ ആരംഭിച്ച മഴ കോഴിക്കോട് ജില്ലയില്‍ രാത്രി കഴിഞ്ഞും തുടരുകയാണ്. കനത്ത മഴയില്‍ തൊട്ടില്‍പാലം പുഴ കരകവിഞ്ഞു. ചോയിചുണ്ട് ഭാഗത്ത് താമസിക്കുന്ന ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മുള്ളന്‍കുന്ന് നിടുവാന്‍പുഴ കരകവിഞ്ഞൊഴുകി ജാനകികാട് റോഡിലും വെള്ളം കയറി. ജാനകികാടിനടുത്ത് തുരുത്തില്‍ കുടിങ്ങിയ രണ്ടുപേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ജില്ലയില്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയില്‍ കനത്ത മഴയില്‍ നിരവധി കടകളില്‍ വെള്ളം കയറി.
കനത്ത മഴയില്‍ കോട്ടയം ജില്ലയില്‍ 52 വീടുകള്‍ക്ക് കേടുപാട് പറ്റി.മഴ തുടരുന്നതിനാല്‍ ജില്ലയില്‍ മൂന്ന് ദുരിതാശ്വസ ക്യാന്പുകള്‍ തുടങ്ങി.മണര്‍കാട്, അയര്‍ക്കുന്നം, വാകത്താനം വില്ലേജുകളിലായി തുടങ്ങിയ ക്യാന്പുകളില്‍ ആകെ 27 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചാകും ദുരിതാശ്വാസ ക്യാന്പുകള്‍ സജ്ജീകരിച്ചിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും അറുപതു വയസിനു മുകളിലുള്ളവരെയും പ്രത്യേകം കേന്ദ്രങ്ങളില്‍ താമസിപ്പിക്കും.
ജലനിരപ്പ് ഉയരുന്നതിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എം. അഞ്ജന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി.
എറണാകുളം ജില്ലയില്‍ മഴ മാറിനില്‍ക്കുകയാണ്. രാത്രി 1 മണി മുതല്‍ മഴ പെയ്തിട്ടില്ല. ങഏ റോഡിലെ ഉള്‍പ്പെടെ വെള്ളക്കെട്ട് മാറി. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ള ഏതാനും കോളനികളില്‍ ഇപ്പോഴും വെള്ളം കെട്ടി നില്‍ക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ തയാറായിരിക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം. സായുധ പൊലീസ് സേനയ്ക്കും
മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സ്റ്റേഷനുകള്‍ക്കുമാണ് ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്‌പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പരമാവധി പാലിക്കണമെന്നും പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha