വനംവകുപ്പിന്റെ ക്യാമറ തകര്‍ന്ന സംഭവത്തില്‍ മൊഴിയെടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ചനിലയില്‍

ചിറ്റാര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം, വനം വകുപ്പു സ്ഥാപിച്ച ക്യാമറ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റില്‍ മരിച്ചനിലയില്‍. മണിയാര്‍ അരീക്കക്കാവ് പടിഞ്ഞാറെ ചരുവില്‍ സി.പി. മത്തായി(പൊന്നു-41)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അരീക്കക്കാവിലെ വീട്ടില്‍നിന്ന് ഇന്നലെ വൈകിട്ട് നാലരയോടെയാണ് മത്തായിയെ കസ്റ്റഡിയില്‍ എടുത്തത് എന്ന് ഭാര്യ ഷീബ പറഞ്ഞു. കുടപ്പന പള്ളിക്കുസമീപം മത്തായിയുടെ കുടുംബവീടിനോടു ചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടത്.
ഭര്‍ത്താവിനെ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടു പോയിരിക്കാമെന്നു കരുതി ഉടന്‍ തന്നെ തങ്ങള്‍ അവിടെ എത്തിയെങ്കിലും കാണാനായില്ലെന്നും വൈകിട്ട് ആറോടെ ഭര്‍ത്താവിന്റെ മരണ വിവരമാണ് അറിഞ്ഞതെന്നും ഷീബ പറയുന്നു.
കസ്റ്റഡിയില്‍ എടുത്തയാള്‍ കിണറ്റില്‍ വീണിട്ടും രക്ഷിക്കാന്‍ ശ്രമിക്കാതെ വനപാലകര്‍ കടന്നുകളഞ്ഞു എന്നാണ് ആരോപണം. സംഭവശേഷം സ്ഥലംവിടാനൊരുങ്ങിയ വനപാലകര്‍ വീട്ടുടമ കിണറ്റില്‍ വീണെന്ന് വഴിയാത്രക്കാരോടു പറഞ്ഞതിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഡിപ്പാര്‍ട്ട്മെന്റ് ജീപ്പ് ഉപേക്ഷിച്ച് വനപാലകര്‍ വനത്തിലൂടെ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടശേരിക്കര റേഞ്ച് ഓഫീസര്‍ വേണുകുമാറിന്റെ സമീപത്തേക്ക് ആളുകള്‍ പോയ തക്കം നോക്കിയാണ് ഇവര്‍ കടന്നുകളഞ്ഞത്.
വീട്ടുകാരും നാട്ടുകാരും ഒത്തുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ചിറ്റാര്‍ എസ്.ഐയും വില്ലേജ് ഓഫീസറും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകിയും മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പാപ്പി ആന്‍ഡ് സണ്‍സ് എന്ന പേരില്‍ വിവിധ സംരംഭങ്ങള്‍ നടത്തിയിരുന്ന യുവവ്യവസായിയായിരുന്നു കുടപ്പനയില്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മത്തായി. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയവയുടെ ഉടമയായ മത്തായി മൊെബെല്‍ മോര്‍ച്ചറി, ആംബുലന്‍സ് തുടങ്ങിയ സേവനങ്ങളുമായി നാട്ടില്‍ സജീവമായിരുന്നു. വനിതാ ഗാര്‍ഡ് അടക്കം ഏഴു വനപാലകരടങ്ങുന്ന സംഘമായിരുന്നു മത്തായിയെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയത്.
വനപാലകസംഘം മത്തായിയുമായി കുടപ്പനയിലെ അദ്ദേഹത്തിന്റെ കുടുംബ വീട്ടിലേക്കാണ് പോയത്. അവിടെ ആള്‍ താമസമില്ല. സമീപത്തായി പന്നി, കോഴിഫാമുകളാണുള്ളത്. നശിപ്പിക്കപ്പെട്ട കാമറയുടെ മെമ്മറി കാര്‍ഡ് എടുത്തു നല്‍കാനാണ് മത്തായിയെന്ന പൊന്നുവിനെ അവിടെ എത്തിച്ചതെന്ന് മരണവിവരം അറിഞ്ഞെത്തിയ നാട്ടുകാരോട് വനപാലകര്‍ പറഞ്ഞു. സംഭവത്തിലെ ദുരുഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും ഒത്തുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷ സാഹചര്യമുണ്ടായി.
ചിറ്റാര്‍ എസ്.ഐയും വില്ലേജ് ഓഫീസറും അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും രാത്രി വൈകിയും മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. ഭര്‍ത്താവിനെ വീട്ടില്‍നിന്നുകൊണ്ടു പോയ വനപാലകരെ സ്ഥലത്ത് എത്തിച്ച ശേഷം മാത്രം മൃതദേഹം കിണറ്റില്‍നിന്ന് എടുത്താല്‍ മതിയെന്ന നിലപാടിലാണ് ഭാര്യ ഷീബ. ഡിവൈ.എസ്.പി, കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും രാത്രി 10 വരെ തീരുമാനമായില്ല.
https://www.facebook.com/Malayalivartha