വീട്ടുവളപ്പില്‍ കാട്ടുപന്നി പ്രസവിച്ചതിനെ തുടര്‍ന്ന് പ്രദേശവാസി കള്‍ ഭീതിയില്‍

കോഴിക്കോട് മാവൂരിലെ ഒരു വീട്ടുപറമ്പിലെ തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കാട്ടുപന്നി പ്രസവിച്ചു. പിഎച്ച്ഇഡിയില്‍ വേങ്ങാട്ടിരി അബ്ദുല്‍ റസാഖിന്റെ വീടിനോടു ചേര്‍ന്ന പറമ്പിലാണ് പന്നി പ്രസവിച്ചത്. 7 കുഞ്ഞുങ്ങളുമുണ്ട്. പ്രദേശവാസികളെ ഭയപ്പെടുത്തി കാട്ടുപന്നിക്കൂട്ടത്തിന്റെ വിളയാട്ടവും തുടങ്ങി.
വീട്ടുകാര്‍ പുല്ല് വെട്ടാന്‍ പോയപ്പോള്‍ പന്നി ആക്രമിക്കാന്‍ ശ്രമിച്ചു. ഓടി രക്ഷപ്പെട്ട വീട്ടുകാര്‍ പുല്ലു മാറ്റുന്നതിനിടെയാണ് പന്നിക്കുഞ്ഞുങ്ങളെ കണ്ടത്.
പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പന്നികളെ പേടിച്ച് രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അടുക്കളത്തോട്ടം വരെ പന്നിക്കൂട്ടം നശിപ്പിക്കുന്നുണ്ട്. പന്നികളെ പേടിച്ച് ഒട്ടു മിക്ക കര്‍ഷകരും കൃഷി നിര്‍ത്തി
ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ബീന വിവരം നല്‍കിയതിനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. പന്നിക്കുഞ്ഞുങ്ങള്‍ വളര്‍ന്ന് ഓടിപ്പോകുന്നതുവരെ ശ്രദ്ധിക്കാനാണ് നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha