Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ പ്രതി സാക്ഷികളെ സ്വാധീനിക്കുന്നതിനെതിരെ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരിഫ് എം പി

03 AUGUST 2020 08:47 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും മാധ്യമങ്ങള്‍ ജാഗ്രതയോടെ നില്‍ക്കണമെന്നും എ എം ആരിഫ് എം പി പറഞ്ഞു. കെ എം ബഷീര്‍ ഒന്നാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് ആലപ്പുഴ പ്രസ്‌ക്ലബ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം പി. ബ്യൂറോക്രസിയുടെ ആധിപത്യം സമൂഹത്തില്‍ എന്തെല്ലാം ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഇത്രയും വലിയ കുറ്റം ചെയ്തയാള്‍ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചില ഉദ്യോഗസ്ഥരെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍, രാഷ്ടീയക്കാരെയെല്ലാം അഴിമതിക്കാരും കൊള്ളരുതാത്തവരുമായി ചിത്രീകരിക്കുകയാണ്.

ജനാധിപത്യത്തിന്റെ മുകളില്‍ വ്യക്തികളെ പ്രതിഷ്ഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലം കൂടിയാണ് ശ്രീറാം വെങ്കിട്ടരാനെ സര്‍വീസില്‍ തിരിച്ചെത്തിക്കാന്‍ ബ്യൂറോക്രാറ്റുകള്‍ നടത്തിയ നീക്കങ്ങളെന്നും ആരിഫ് പറഞ്ഞു. മാധ്യമങ്ങള്‍ വാനോളം ഉയര്‍ത്തിയ ഉദ്യോഗസ്ഥരാണ് ശ്രീറാം വെങ്കിട്ടരാമനും തോമസ് ജേക്കബും. പക്ഷെ, അവര്‍ ബ്യൂറോക്കസിയെ ദുരുപയോഗിക്കുകയായിരുന്നെന്ന് ആരീഫ് ചൂണ്ടിക്കാട്ടി. നിര്‍ഭയമായും നിഷ്പക്ഷമായും മാധ്യമ പ്രവര്‍ത്തനം നടത്തിയ കെ എം ബഷീര്‍ യുവ പത്രപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും എ എം ആരിഫ് എം പി അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends