Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


28കാരിയായ ഡോക്ടർ തൂങ്ങിമരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... വനിതാ ഡോക്ടർ എഴുതിയ 4 പേജുള്ള ആത്മഹത്യക്കുറിപ്പ് പുറത്ത്..


സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...


ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍.. കടത്തിയ സ്വർണം ബെല്ലാരിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി..സ്വർണം വിറ്റ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സാന്നിദ്ധ്യത്തിലാണ് സ്വർണം കണ്ടെടുത്തത്..


സങ്കടക്കാഴ്ചയായി... പത്തനംതിട്ടയിൽ ക്ഷേത്ര കഴകം ഷോക്കേറ്റ് മരിച്ചു...


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..

സ്വര്‍ണക്കടത്ത് കേസില്‍ വി. മുരളീധരന്‍ അന്വേഷണം വഴി തെറ്റിക്കുന്നുവെന്ന് കോടിയേരി

03 AUGUST 2020 09:13 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസില്‍ വി.മുരളീധരന്റെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എയും കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ഇത്തരമൊരു കേസില്‍ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തില്‍ വരുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ഇത് പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനമാണെന്നും കോടിയേരി ആരോപിച്ചു.

ആഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരന്‍ ചെയ്തിരിക്കുന്നതത്.എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തിന്റേയും കസ്റ്റംസ് ധനമന്താലയത്തിന്റേയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വി.മുരളീധരന്‍ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്ത്വം ലംഘിച്ചുവെന്നും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുരളിധരന് അവകാശമില്ലെന്നും കോടിയേരി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വി.മുരളീധരന്‍ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എന്‍.ഐ.എയുടെ പത്രകുറിപ്പില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. കേസ്സിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച മുരളീധരനെയാണ് എന്‍.ഐ.എ പരസ്യമായി തള്ളിപ്പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എന്‍.ഐ.എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. മുരളീധരന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുരളീധരന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ തയ്യാറാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പൊങ്കാല' ചിത്രത്തിലെ ഫൈറ്റ് മൊണ്ടാഷ് ഗാനം പ്രകാശനം ചെയ്തു...  (2 minutes ago)

Mumbai സബ് ഇൻസ്പെക്ടർക്ക് സസ്പെഷൻ  (5 minutes ago)

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍  (11 minutes ago)

ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു  (17 minutes ago)

സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ഉപരോധിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഉപരോധത്തിനിടെ സംഘർഷം...  (20 minutes ago)

SABARIMALA പ്രതി മുരാരി ബാബുവിന്റെ തേക്ക് കൊട്ടാരം  (2 hours ago)

വിലക്കയറ്റം ഒഴിവാക്കാൻ... സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി...  (2 hours ago)

ഇറങ്ങിവാടോ കാട്ടുകള്ളാ..അയ്യപ്പനെ വിഴുങ്ങിയ ചതിയാ !! സെക്രട്ടേറിയറ്റില്‍ സമരം ആളിക്കത്തിച്ച് ബി ജെ പി ; സ്ത്രീപ്രവേശനത്തിന്റെ മറവില്‍ പോറ്റിയെ വെച്ച് പിണറായി കൊള്ള നടത്തിയെന്ന്...പോറ്റിയെയല്ല, പോറ്റിയ  (3 hours ago)

പ്രവാസി നാട്ടിൽ മരണത്തിന് കീഴടങ്ങി  (3 hours ago)

പിണറായിയുടെ ചെവികുറ്റി തെറിപ്പിച്ച് CPI..! ശിവൻകുട്ടിക്ക് തെറിവിളി...! ഷാ നേരിട്ടിറങ്ങും  (3 hours ago)

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിലെ എസ്‌ഐടി പരിശോധനയില്‍ ഒന്നും കിട്ടിയില്ല.... തെളിവുകള്‍ എല്ലാം നേരത്തെ മാറ്റി...?  (3 hours ago)

രാജേഷിന് ഇപ്പോള്‍ എങ്ങിനെയുണ്ട്...? ചികിത്സ കാലാവധി ആറുമാസം വരെ നീണ്ടേക്കാം....  (3 hours ago)

ഗോവര്‍ദ്ധനെ സാക്ഷിയാക്കാൻ തീരുമാനം  (3 hours ago)

ഹൃദയാഘാതത്തെ തുടർന്ന് ചിതറ സ്വദേശി നിര്യാതനായി  (3 hours ago)

ലയണല്‍ മെസി കേരളത്തിലേക്ക് ഇല്ല..! കളി അംഗോളയിൽ മാത്രം...കേരളം മത്സരത്തിന് സജ്ജം അല്ലെന്ന് എഎഫ്എ  (3 hours ago)

Malayali Vartha Recommends