Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വപ്നയുടെ വെടിക്കെട്ട് മൊഴി അസാധാരണം ഈ നീക്കം...നിര്‍ണായക പേരുകള്‍ അന്വേഷണത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ?

04 AUGUST 2020 10:28 AM IST
മലയാളി വാര്‍ത്ത

സ്വപ്‌നയുടെ അന്താരാഷ്ട്ര കള്ളക്കടത്തിനെ പറ്റിയുള്ള വിശദമായ അന്വേഷണം എന്‍ ഐ എ നടത്തുന്നതിനിടയില്‍ മൊഴിയുടെ വിശദാംശങ്ങളില്‍ അതീവ ഗുരുതര ആരോപണമാണ് രാഷ്ട്രീയക്കാര്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് .തന്റെ യു എ ഇ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്‍പ്പടെ കൊടുത്ത മൊഴിയിലാണ് 21 തവണ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയപ്പോഴും തന്നെ സഹായിച്ച രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് സ്വപ്ന പറഞ്ഞത് .മൊഴി മാറ്റാതിരിക്കാനുള്ള കരുതല്‍ നടപടിയുമായി തന്നെയാണ് സ്വപ്‌ന കോടതിയില്‍ നേരിട്ട് നല്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് .അങ്ങനെ വന്നില്ലെങ്കില്‍ മൊഴിയില്‍ കൃത്രിമമായ തിരുത്തും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് .

സംസ്ഥാനത്തു നടക്കുന്ന ഫലപ്രദമായ എന്‍ ഐ എ അന്വേഷണത്തില്‍ ഇടങ്കോലിടാന്‍ ഭരണകക്ഷിയിലെ പ്രമുഖനായ ഒരു എം എല്‍ എ ശ്രമിക്കുന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു .എന്നാല്‍ ഇതിന്റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല .നയതന്ത്ര ബാഗില്‍ സ്വപ്‌ന കടത്തിയ സ്വര്‍ണത്തെ പറ്റി കൂട്ടുകാരനും നിത്യസന്ദര്‍ശകനായ എം ശിവശങ്കറിന് പല തവണ അറിവുള്ളതായിരുന്നു എന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം എത്തിനില്‍ക്കുന്നത് .അതിനാല്‍ സ്വപ്‌നയുടെ മൊഴിയിലെ ഓരോ വാക്കും സര്‍ക്കാരിലെ ഉന്നതര്‍ക്ക്
നേരെയുള്ള കൂരമ്പുകള്‍ തന്നെയെന്നു സുവ്യക്തമാവുകയാണ് .തന്റെ മൊഴിയെ കൂടാതെ റമീസിന്റെ മൊഴിയിലെ പ്രസക്തമായ ഭാഗത്തും സര്‍ക്കാര്‍ ഇടപെടലുകളെ പറ്റിയുള്ള സൂചനകള്‍ ഉണ്ട് എന്ന് തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം .കേരളത്തിനകത്തും പുറത്തും നടത്തിയ നിരവധി ഹവാല കുഴല്‍പ്പണ ഇടപെടലുകളുടെ മുഖ്യ സൂത്രധാരന്‍ കൂടിയായ റമീസിനു പിന്തുണ നല്‍കി വരുന്നത് യു എ എയിലെ ഇടപാടുകാരാണെന്നു തെളിഞ്ഞിരുന്നു .

സ്വര്‍ണക്കടത്ത് കേസില്‍ റമീസിനെ പോലെ തന്നെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷ് നല്‍കിയ മൊഴികളില്‍ ചില രാഷ്ട്രീയക്കാരുടെ പേരുകള്‍ വന്നതോടെയാണ് മുഖ്യമന്ത്രിക്കും സംഘത്തിനും വലിയ ഭയപ്പാട് തുടങ്ങിയിരിക്കുന്നത് . സ്വര്‍ണക്കടത്തിന് സഹായിച്ച രാഷ്ട്രീയക്കാരുടെയും യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണു വിവരം. ഈ മൊഴിപ്പകര്‍പ്പ് സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ച് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്നയെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂര്‍ത്തീകരിച്ചത് .

പിന്നീടൊരു ഘട്ടത്തില്‍ മൊഴിയില്‍ കൃത്രിമത്വം കാണിക്കപ്പെടാതിരിക്കുക ലക്ഷ്യമിട്ടാണ് സ്വപ്ന തന്റെ മൊഴി കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇത് മുദ്രവച്ച് കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം തന്നെ റിമാന്‍ഡ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്‌നിലവില്‍ ഉള്ളത്.ഇരുവരെയും അടുത്ത ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘത്തിന് കൈമാറിയേക്കും എന്നാണ് വ്യക്തമായിരിക്കുന്നത് . ഇതിനായി ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനു മുന്നോടിയായി കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇവരുടെ മൊഴി അടിയന്തിരമായി കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് അസാധാരണ നടപടിയായാണു വിലയിരുത്തുന്നത്.മൊഴിയുടെ പശ്ചാത്തലം കണക്കിലെടുത്തു സ്വപ്നയ്ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കാനും കേസില്‍ അട്ടിമറി ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു തിരക്കിട്ട നീയേക്കാം നടത്തിയത് എന്നാണ് നിലവില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് .സംസ്ഥാന സര്‍ക്കാരിലെ രാഷ്ട്രീയ ബന്ധം ദുരുപയോഗപ്പെടുത്തി കേസ് ഒതുക്കാനുള്ള ശ്രമം നേരത്തെ തന്നെ അണിയറയില്‍ തുടങ്ങിയതായി തന്നെയാണ് പ്രതിപക്ഷം ആരോപതിച്ചിരുന്നത് .അതിനാല്‍ തന്നെ കേന്ദ്രം കര്‍ശനമായ നിര്‍ദ്ദേശമാണ് അന്വേഷണ സംഘത്തിന് നല്‍കിയത് .പഴുതടച്ചു കൊണ്ടുള്ള മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയത് അതുകൊണ്ടാണ് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (53 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends