രക്ഷപ്പെടാനുള്ള നീക്കം ശക്തം... സ്വർണ്ണക്കടത്ത് കേസിലുള്ള എൻ ഐ എ അന്വേഷണം പുരോഗമിക്കുമ്പോൾ സ്വപ്ന പ്രഭാ സുരേഷ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കം ശക്തം; സ്വർണക്കടത്ത്, തീവ്രവാദബന്ധം, മയക്കുമരുന്നു വ്യാപാരം, ചന്ദനക്കടത്ത് തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന കേസ് വിടില്ലെന്ന് എൻ ഐ എ

സ്വർണ്ണക്കടത്ത് കേസിലുള്ള എൻ ഐ എ അന്വേഷണം പുരോഗമിക്കുമ്പോൾ സ്വപ്ന പ്രഭാ സുരേഷ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കം ശക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെയാണ് ഇത്തരം നീക്കങ്ങൾ ശക്തമാകുന്നത്. സ്വപ്നയുടെ കാര്യത്തിൽ മാത്രമാണ് അവർക്ക് പേടി. മുഖ്യമന്ത്രിയുടെ ഓഫീസിനെ സ്വർണ്ണ കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കണ്ണിയും സ്വപ്ന മാത്രമാണ്
കേസന്വേഷിക്കുന്ന സംഘമാകട്ടെ സ്വപ്നയെ രക്ഷപ്പെടാൻ അനുവദിക്കാതെ പൂട്ടാൻ ഒരുങ്ങുകയാണ്. എന്നാൽ സന്ദീപിനെയും സരിത്തിനെയും പൂട്ടാൻ ഇതിനകം തന്നെ തെളിവു കിട്ടിയതായി എൻ ഐ എ വാദിക്കുന്നു.
പ്രതികൾക്ക് ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ഹൃദ്യമായ ബന്ധം തകർക്കാൻ ഗൂഢാലോചന ഉണ്ടെന്ന് എൻ ഐ എ വാദിക്കുന്നുണ്ടെങ്കിലും എല്ലാ പ്രതികൾക്കുമെതിരെ ഇക്കാര്യം തെളിയിക്കാൻ കഴിയുമെന്നുള്ള ആത്മ വിശ്വാസം ഏജൻസിക്ക് ഉണ്ടെന്ന് സംശയമാണ്.
കൊച്ചി എൻ ഐ എ കോടതി സ്വർണ്ണക്കേസിൽ രാജ്യരക്ഷയെ ബാധിക്കുന്ന എന്ത് കുറ്റമാണ് നിലവിലുള്ള തെന്ന് ആവർത്തിച്ച് ചോദിക്കുന്നതു അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
അതേസമയം കേരളത്തിൽ നടന്ന ഐഎസ് റിക്രൂട്ട്മെന്റും ഇതോടൊപ്പം അന്വേഷണവിധേയമാക്കണമെന്നും എൻ ഐ എ , കോടതിയെ അറിയിച്ചു. 20 തവണയായി 200 കിലോ സ്വര്‍ണം പ്രതികള്‍ കടത്തിയതെന്നും കോടതിയില്‍ എന്‍ഐഎ ബോധിപ്പിച്ചു. കേസ് ഡയറിയിൽ എന്‍ഐഎ ഇക്കാര്യം എഴുതിയിട്ടുണ്ട്.
സ്വർണക്കടത്ത്, തീവ്രവാദബന്ധം, മയക്കുമരുന്നു വ്യാപാരം, ചന്ദനക്കടത്ത് തുടങ്ങിയ വിവിധ മേഖലകളിൽ കേസ് വ്യാപിച്ചു കിടക്കുന്നു. വിവിധ രാജ്യങ്ങളിലേക്ക് ഇതിന്റെ ശൃംഖല വ്യാപിച്ചിട്ടുണ്ട്. ഇതു വെറുമൊരു സ്വർണക്കടത്തു കേസുമായി മാത്രമായി നിസാരവത്കരിക്കാൻ സാധിക്കില്ലെന്നും എൻഐഎ പറയുന്നു.
പ്രതികളിൽ ഏതാനും പേർക്കു സംസ്ഥാനത്തുനിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ നിഗമനം.
മതപരിവർത്തനം നടത്തി യുവതിയെ ഐഎസ് റിക്രൂട്ട്മെന്റ് നടത്തിയതിന്റെ പേരിൽ അബ്ദുൾ റഷീദ് എന്നയാൾക്കെതിരേ 2017ൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. അബ്ദുൾ റഷീദ് പിന്നീടു കൊല്ലപ്പെട്ടു. അന്ന് ഐഎസിലെത്തിയ യുവതിയെ ഫോണിൽ ബന്ധപ്പെട്ടവരിൽ സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ചിലരുണ്ടെന്നാണ് കണ്ടെത്തൽ. എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി. റമീസിൽനിന്ന് ഇതിനുള്ള തെളിവ് ലഭ്യമായതായും അറിയുന്നു. എന്നാൽ സ്വപ്നയുടെ കാര്യം കേസ് ഡയറിയിൽ പറയുന്നില്ല. ഗൾഫിലെത്തിയ സ്വപ്നം മതം മാറിയതും അന്വേഷണ സംഘം ഗൗരവമായി എടുത്തിട്ടുണ്ട്.
രാഷ്ട്രീയനേതാക്കളുടെയും വിവിധ സംഘടനകളുടെയും മറവിൽ പ്രതികളുടെ പ്രവർത്തനം കേരളത്തിൽ വിവിധ മേഖലകളിൽ വ്യാപിച്ചിരുന്നതായാണു സൂചന. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുക മാത്രമല്ല, തീവ്രസ്വഭാവമുള്ള പ്രവർത്തനങ്ങളിൽ ഇവർ പങ്കാളികളായിരുന്നുവെന്നും നിരോധിക്കപ്പെട്ട ചില സംഘടനകളുമായി ബന്ധമുള്ളതായും വിവരമുണ്ട്.
പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ പിടിച്ചെടുത്ത ബാങ്ക് പാസ് ബുക്കുകളും ഹാർഡ്ഡിസ്കുകളും പെൻ ഡ്രൈവും മെബൈൽഫോണുകളും ചില രേഖകളും എൻഐഎ വിശദമായി പരിശോധിക്കുകയാണ്. നിരോധനത്തെത്തുടർന്നു മറ്റു സംഘടനകളിലേക്കു പോയ പ്രവർത്തകരുമായും ഇതര സംഘടനകളുമായും ഇവർ ബന്ധം തുടർന്നിരുന്നതായും സംശയിക്കുന്നു.
https://www.facebook.com/Malayalivartha