Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സ്വര്‍ണത്തിന് പുറകെ മാനും... സ്വപ്നയും കൂട്ടരും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് കേരളം വിട്ട് ഡല്‍ഹിയിലേക്ക്; പാര്‍ലമെന്റ് സമിതികളില്‍ സ്വര്‍ണക്കടത്തും സ്വപ്നയും ചര്‍ച്ചയായതോടെ നെഞ്ചിടിച്ച് പലരും; സ്വര്‍ണക്കടത്തിന് ദേശീയ ചര്‍ച്ച കൂടിയാകുമ്പോള്‍ പെടുന്നത് സ്വപ്ന തന്നെ

12 AUGUST 2020 09:43 AM IST
മലയാളി വാര്‍ത്ത

കൊറോണയ്ക്കിടെ കേരളത്തില്‍ സ്വപ്ന സുരേഷും കൂട്ടരും ഉണ്ടാക്കിയ രാഷ്ട്രീയ ചര്‍ച്ചയുടെ ഗതി നമ്മള്‍ കണ്ടതാണ്. ഈ ചര്‍ച്ച കേരളത്തിന്റെ അതിര്‍ത്തി വിട്ട് അങ്ങ് ഡല്‍ഹിയിലേക്കും എത്തിയിരിക്കുകയാണ്. ഇന്നലെ അപൂര്‍വമായൊരു ചര്‍ച്ചയാണ് ഡല്‍ഹിയില്‍ നടന്നത്. കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ സ്ഥിരം സമിതിയിലും വിഷയമായി. ഇന്നലെ ചേര്‍ന്ന വിദേശകാര്യ വകുപ്പ്, എസ്റ്റിമേറ്റ് സ്ഥിരം സമിതി യോഗങ്ങളില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഇതുന്നയിച്ചു. ഇത് കരുതിക്കൂട്ടിയുള്ള ചര്‍ച്ചയാണെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പലരും പെടുമെന്നാണ് അറിയുന്നത്. അവരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ഡല്‍ഹിയിലെ ഈ ചര്‍ച്ചകള്‍. മാത്രമല്ല സംസ്ഥാനത്തെ ചില നേതാക്കന്‍മാരെ ഉന്നംവച്ചു കൊണ്ടുള്ളതാണ് ചര്‍ച്ച. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏതായാലും ചര്‍ച്ചയില്‍ താരമായതും സ്വപ്ന സുരേഷ് തന്നെ.

വിദേശത്തു നിന്ന് ലൈഫ് പദ്ധതിക്ക് സന്നദ്ധ സംഘടനയുടെ ഗ്രാന്റ് വാങ്ങിയതിനെക്കുറിച്ച് വിദേശകാര്യ സമിതിയിലും എസ്റ്റിമേറ്റ് സമിതിയിലും ചോദ്യങ്ങളുയര്‍ന്നു. ഇത്തരം സഹായം വാങ്ങാന്‍ വകുപ്പുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷിച്ച് അറിയിക്കാമെന്ന് ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു. ലൈഫ് പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റ് എത്രയെന്നും കേരളത്തില്‍ ഇതുവരെ എത്ര നല്‍കിയെന്നും അവിടെ നിന്ന് അതിന്റെ റിപ്പോര്‍ട്ട് ലഭിച്ചോയെന്നും എസ്റ്റിമേറ്റ് സമിതിയില്‍ ചോദ്യങ്ങളുണ്ടായി. എന്തായാലും സ്വര്‍ണക്കടത്ത് ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ ചര്‍ച്ചയിലൂടെയായി.

അതേസമയം സ്വര്‍ണക്കടത്തിന് പിന്നാലെ മാന്‍ വേട്ടയും സജിവമാകുകയാണ്. സ്വര്‍ണക്കടത്തിന് കേസിലെ മുഖ്യകണ്ണി പെരിന്തല്‍മണ്ണ സ്വദേശി കെ.ടി.റമീസിനെ വനംവകുപ്പ് മാന്‍വേട്ടക്കേസില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങി. പാലക്കാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേലൂരി, വാളയാര്‍ റേഞ്ച് ഓഫിസര്‍ കെ.പി.ജില്‍ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റമീസിനെ സംഭവസ്ഥലത്തെത്തിച്ച് ഒരു മണിക്കൂറിലധികം തെളിവെടുത്തു.

കനത്ത സുരക്ഷയിലായിരുന്നു നടപടി. രാവിലെ 9 മുതല്‍ ഒലവക്കോട് വനം ഓഫിസില്‍ ആരംഭിച്ച ചോദ്യം ചെയ്യലില്‍ മാന്‍വേട്ടയുടെ മുഖ്യ സൂത്രധാരന്‍ റമീസാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. 2014 ജൂലൈയില്‍ പുതുശ്ശേരി വാളയാര്‍ റേഞ്ചിനു കീഴില്‍ കോങ്ങാട്ടുപാടത്ത് വനത്തിനകത്താണു മാനുകളെ വെടിയേറ്റു ചത്ത നിലയില്‍ കണ്ടെത്തിയത്.

അന്ന് അറസ്റ്റിലായ കോങ്ങോട്ടുപാടം സ്വദേശി രാജീവ്, കഞ്ചിക്കോട് ഹില്‍വ്യൂ നഗര്‍ കൊട്ടാംപാറ ദുരൈസ്വാമി, ചടയന്‍കാലായ് ഉമ്മിണികുളം സി.ജയകുമാര്‍ എന്നിവര്‍ നല്‍കിയ മൊഴിയിലാണു വേട്ടക്കാരനായ കെ.ടി.റമീസിനെക്കുറിച്ചു വിവരം ലഭിച്ചത്.

തുടര്‍ന്നു പിടികൂടാന്‍ നീക്കം ആരംഭിച്ചപ്പോഴേക്കും റമീസ് വിദേശത്തേക്കു കടന്നിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം റമീസിനെ ഇന്ന് എന്‍ഐഎക്കു കൈമാറുന്നതാണ്.

ഇവിടെ ഡല്‍ഹി ചര്‍ച്ചയും മാന്‍ കേസും പുരോഗമിക്കുനനതിനിടെ നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി മൂന്ന് ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.

പ്രതികള്‍ക്ക് ഉന്നതബന്ധമുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ അന്വേഷമ സംഘത്തിനായി. സ്വര്‍ണക്കടത്തിന് പിന്നിലെ ഹവാല ഇടപാടുകളെക്കുറിച്ചും വിശദമായി അന്വേഷിക്കണം. കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനുമുണ്ട്. അതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ അഞ്ച് ദിവസം കൂടി വിട്ടുകിട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യം. എന്തായാലും ഡല്‍ഹി ചര്‍ച്ചയും, മാന്‍കേസും, അന്താരാഷ്ട്ര ബന്ധങ്ങളും കൂടി ഒന്നിന് മേല്‍ ഒന്നൊന്നായി സ്വര്‍ണക്കടത്ത് കേസിനെ സജീവമാക്കുകയാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (8 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (14 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (29 minutes ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (43 minutes ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (6 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (7 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (7 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (8 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (8 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (8 hours ago)

Malayali Vartha Recommends