സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്

യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരു പാര്‍ട്ടിയായി പ്രവര്‍ത്തിച്ചതാണ് കേരളത്തിലെ വിജയത്തിലേക്ക് നയിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. സര്‍ക്കാരിന് പാര്‍ട്ടിക്കുള്ളില്‍ നിന്നോ മുന്നണിക്കുള്ളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് തനിക്ക് മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാറാണെന്നും മാനുഷികമായ തെറ്റുകള്‍ എല്ലാവര്‍ക്കുമുള്ളതു പോലെ തനിക്കും സംഭവിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമായിരുന്നെന്നും സതീശന് വെളിപ്പെടുത്തി. നയപരമായ വിഷയങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യുമെങ്കിലും ദൈനംദിന ഭരണകാര്യങ്ങളില്‍ അതിന് കഴിയില്ല. മന്ത്രിസഭയ്ക്ക് അകത്ത് തന്നെ മുതിര്‍ന്ന നേതാക്കള്‍ ഉള്ളതിനാല്‍ ഭരണപരമായ തീരുമാനങ്ങളെല്ലാം നേതാക്കളോടും മന്ത്രിമാരോടും കൂടിയാലോചിച്ച ശേഷമാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളുടെ കാലത്ത് ആര്‍ക്കും ആരെ വേണമെങ്കിലും അപകീര്‍ത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും സാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോയാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സ്വയം ബോദ്ധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























