Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?

23 OCTOBER 2026 10:32 PM IST
മലയാളി വാര്‍ത്ത

 

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി പൊതു സമൂഹം വിലയിരുത്തുന്ന ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ സംഘടിത നീക്കമോ?


വിഡി സതീശൻ സർക്കാരിൽ മന്ത്രിമാരായ മുരളീധരനും രമേശ് ചെന്നിത്തലയും തങ്ങളുടെ വകുപ്പുകൾ നന്നായി ഭരിക്കുന്നുവെന്ന അഭിപ്രായം ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെയുണ്ടായി. എന്നാൽ മുരളിയെ മാത്രം വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. ഒടുവിൽ ആരോഗ്യവകുപ്പിന്റെ ഭരണം അത്ര എളുപ്പമല്ലെന്ന് മുരളിക്ക് തന്നെ പറയേണ്ടി വന്നു. യഥാർത്ഥത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ സുനിലിനെതിരെ നടക്കുന്ന സംഘടിത ചെറുത്തുനിൽപ്പാണ് മന്ത്രിക്കെതീരെ തിരിഞ്ഞിരിക്കുന്നത്.  എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് പുതിയ മരുന്ന് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് ഒടുവിൽ ഉണ്ടായിരിക്കുന്നത്.   നിരന്തര വിവാദങ്ങൾ മന്ത്രിയുടെ സ്വസ്ഥതത കെടുത്തുന്ന തരത്തിലേക്കാണ്  നീങ്ങുന്നത്. ഇതിനിടയിൽ മന്ത്രിക്കെതിരായ വിവാദങ്ങൾ സി പി എം ഏറ്റെടുക്കുകയും ചെയ്തു.

 


വിവാദം നടക്കുന്നതിനിടെ, ആരോഗ്യമന്ത്രി നാറ്റ്കോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി ആരോപണം  ഉയർന്നു. ഒടുവിൽ ഇതിന് വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ തന്നെ വിശദീകരണം നൽകി. നാറ്റ്കോ കമ്പനി പ്രതിനിധികളുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഓഫിസിൽ പലരും സന്ദർശനത്തിനെത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പലരും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും കൈമാറാറുണ്ടെന്നും അക്കാര്യങ്ങളൊന്നും വിദഗ്ധരുമായി ചർച്ച ചെയ്യാതെ ഒരു തീരുമാനവും ആരോഗ്യവകുപ്പ് എടുക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.


തന്നെ കാണാൻ നിരവധി പേർ ഓഫിസിൽ വരാറുണ്ട്. എന്നാൽ അത്തരം കൂടിക്കാഴ്ചകൾ മരുന്നുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങളുമായി ബന്ധമില്ലെന്നത് ഓർക്കണം. എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങൾക്ക് പല സംസ്ഥാനങ്ങളിലും ഇതേ മരുന്ന് നൽകിയിട്ടുണ്ടെന്നും എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ലെന്നും  കെ. മുരളീധരൻ പറഞ്ഞു.


മന്ത്രി കെ. മുരളീധരനും നാറ്റ്കോ പ്രതിനിധികളും മന്ത്രിയുടെ ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പുതിയ മരുന്നിനുള്ള ഫയല്‍ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച. എന്നാൽ, സി.എസ്.ആർ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാല്‍ എസ്.എം.എ മരുന്നുമായി ബന്ധപ്പെട്ട ഒരു കൂടിക്കാഴ്ചയല്ല നടന്നതെന്നും മന്ത്രി കെ. മുരളീധരനും കമ്പനി പ്രതിനിധികള്‍ക്കൊപ്പം ഉണ്ടായിരുന്ന എസ്.എ.ടി സൂപ്രണ്ട് ഡോ. ഐ. റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ. ബിജുവും പറഞ്ഞിരുന്നു.


അതേസമയം ക്ലിനിക്കൽ ട്രയൽ എന്നെഴുതിയ മരുന്നുകൾ വിതരണം ചെയ്തതിൽ ഡോക്ടേഴ്സിന് വീഴ്ചയുണ്ടായെന്നാണ്  വിലയിരുത്തൽ. ക്ലിനിക്കൽ ട്രയൽ എന്ന് രേഖപ്പെടുത്തി നൽകിയ മരുന്നുകൾ അടിയന്തരമായി ആശുപത്രിയിൽ തിരികെ എത്തിക്കണം എന്ന് നിർദേശം നൽകിയിരുന്നു. ഡോ. മിനിക്ക് മാത്രമേ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയൂ എന്നായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.


സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗികള്‍ക്കുള്ള നാറ്റ്‌സ്മാര്‍ട്ട്  എന്ന മരുന്ന് എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അംഗീകാരം നേടിയാണു വിപണിയില്‍ എത്തിച്ചതെന്ന് നിര്‍മാതാക്കളായ നാറ്റ്‌കോ ഫാര്‍മ പറഞ്ഞു. കേരള സര്‍ക്കാരിന്റെ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്താണ് മരുന്നു വിതരണം ചെയ്യുന്നത്. മൂന്ന് കുപ്പി മരുന്നു വാങ്ങുമ്പോള്‍ 'പേഷ്യന്റ് അസിസ്റ്റന്‍സ് പ്രോഗ്രാ,' പ്രകാരം ഒരെണ്ണം സൗജന്യമായി നല്‍കാമെന്നാണു കരാര്‍. ഇതോടെ ഒരു കുപ്പിക്ക് 8000 രൂപയേ വിലവരികയുള്ളു. ഇത്തരത്തില്‍ സൗജന്യമായി നല്‍കുന്ന കുപ്പികളിലാണ് 'ഫിസിഷ്യന്‍സ് സാംപിള്‍, ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി' എന്ന് എഴുതിയിരുന്നത്. അല്ലാതെ മരുന്ന് ക്ലിനിക്കല്‍ ട്രയലിനുള്ളതല്ലെന്നും കമ്പനി വിശദീകരിച്ചു. 


കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ആയിരക്കണക്കിനു രോഗികള്‍ക്കാണ് ഈ മരുന്നു പ്രയോജനപ്പെട്ടത്. ഇഎസ്‌ഐ പോലെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളും മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. പ്രമുഖ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് 150 രോഗികള്‍ക്കു മരുന്നു നല്‍കിയതിന്റെ ക്ലിനിക്കല്‍ അനുഭവം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.എന്നാൽ വി എസ് - പിണറായി ഭരണകാലത്തെ ആരോഗ്യമന്ത്രിമാരുടെ വാദം മറ്റൊന്നാണ്.


യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്നതു വലിയ തകര്‍ച്ചയാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി പറഞ്ഞു. മുന്‍ ആരോഗ്യമന്ത്രിമാരായ കെ.കെ.ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് പി.കെ.ശ്രീമതി നിലവിലെ ആരോഗ്യമന്ത്രി കെ.മുരളീധരന് എതിരെ വിമര്‍ശനം ഉന്നയിച്ചത്. എല്ലാം നിസാരമായി പരിഹരിച്ചു കളയും എന്ന നിലപാടാണ് കെ.മുരളീധരനുള്ളതെന്ന് പി.കെ.ശ്രീമതി പറഞ്ഞു. വലിയ വിമര്‍ശനങ്ങളാണ് ആരോഗ്യരംഗത്തിനെതിരെ ഉയര്‍ന്നത്. പലയിടത്തും ഡോക്ടര്‍മാരും മരുന്നുമില്ലാത്ത നിലയാണുള്ളതെന്നും പി.കെ.ശ്രീമതി പറഞ്ഞു. മസിലുകള്‍ക്കു ശോഷണം വരുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്നു നല്‍കിയത് ഗുരുതരമാണെന്നും പി.കെ.ശ്രീമതി പറഞ്ഞു. 


പരീക്ഷണത്തിനു വേണ്ടി മാറ്റിവച്ച മരുന്നാണു ഒരു കുട്ടിക്കു നല്‍കിയത്. പിന്നീടത് തിരിച്ചെടുത്തുവെന്ന് പറഞ്ഞെങ്കിലും അത് വലിയ പിഴവാണ്. മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഹൈദരാബാദിലെ കമ്പനിയുടെ മേധാവിമാര്‍ എസ്എടിയുടെ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആരോഗ്യമന്ത്രി മുരളീധരനെ കണ്ട് നിവേദനം കൊടുക്കുന്നതിന്റെ ചിത്രമാണു പുറത്തുവന്നിരിക്കുന്നത്. മരുന്നു കമ്പനികളുമായി മന്ത്രി നേരിട്ടു ചര്‍ച്ച നടത്തുന്നത് ശരിയല്ല. തൊട്ടുപിന്നാലെ അവരുടെ മരുന്നു വാങ്ങാന്‍ തീരുമാനമാകുകയും ചെയ്തു. മരുന്നുകമ്പനികള്‍ക്കു വിധേയത്വം പുലര്‍ത്തുന്ന സ്ഥിതിയിലേക്ക് മന്ത്രി മാറിയിരിക്കുന്നു. ഞങ്ങള്‍ മൂന്നു പേരും മന്ത്രിയായിരുന്നപ്പോള്‍ ഒരു മരുന്നു കമ്പനി ഏജന്റും ഞങ്ങളുമായി നേരിട്ടു ചര്‍ച്ച നടത്തിയിട്ടില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള നീക്കമാണിത്. ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള അര്‍ഹത കെ.മുരളീധരന് നഷ്ടമായെന്നും ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നും പി.കെ.ശ്രീമതി ആവശ്യപ്പെട്ടു. 


പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്ന നിലപാടുകളാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെ.കെ.ശൈലജ പറഞ്ഞു. മരുന്നു വിലപേശി വാങ്ങേണ്ടത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനാണ് മന്ത്രിയല്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. എസ്എംഎ രോഗികള്‍ക്കു പുതിയ മരുന്നു നല്‍കുന്നതില്‍ വിരോധമില്ല. മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ പുതിയ മരുന്നു നല്‍കാവൂ എന്നും ശൈലജ വ്യക്തമാക്കി. മരുന്നിന്റെ ബയോ ഈക്വലന്റ് പരീക്ഷണം നടന്നിട്ടില്ലെന്നാണ് അറിയുന്നത്. ക്ലിനിക്കല്‍ ട്രയില്‍ കുട്ടികളില്‍ നടത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കെ.കെ.ശൈലജ പറഞ്ഞു. ആരോഗ്യമേഖലയ്ക്കു ഭീഷണിയാകുന്ന തരത്തിലാണ് പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നതെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെ കുറിച്ച് അറിയുമ്പോള്‍ പ്രശ്‌നമുണ്ടെന്നും ശൈലജ പറഞ്ഞു. 


ആരോഗ്യരംഗം അപകടാവസ്ഥയിലാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. എസ്എംഎ രോഗമുള്ള കുഞ്ഞുങ്ങളെ മരുന്നുപരീക്ഷണത്തിനു ഉപയോഗിക്കുന്നുവെന്ന ക്രൂരമായ കാര്യമാണ് പുറത്തുവരുന്നത്. സര്‍ക്കാരിനെ സമീപിച്ചിട്ടും ഫലമില്ലാഞ്ഞിട്ടാണ് മാതാപിതാക്കള്‍ മാധ്യമങ്ങളെ ഉള്‍പ്പെടെ ആശ്രയിച്ചതെന്നും വീണ പറഞ്ഞു. ജനറിക് മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ത്യന്‍ കമ്പനിയുടെ മരുന്നും ഉപയോഗിക്കാമെന്ന് ടെക്കനിക്കല്‍ കമ്മിറ്റി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അറിയിച്ചിരുന്നു. ജൂലൈ ഏഴിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. എന്നാല്‍ സെപ്റ്റംബര്‍ 25നാണ് ടെന്‍ഡര്‍ ചെയ്തത്. മരുന്നു വിതരണത്തില്‍ മാതാപിതക്കളുടെ ആശങ്ക പങ്കുവയ്ക്കണമെന്നും വീണ ആവശ്യപ്പെട്ടു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മരുന്നു വാങ്ങിയതെന്നാണ് അറിയുന്നതെന്നും ഇക്കാര്യം വകുപ്പ് വിശദീകരിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ മരുന്നു കുട്ടികള്‍ക്കു നല്‍കാന്‍ ഏതെങ്കിലും മാതാപിതാക്കള്‍ തയാറാകുമോ. ഇപ്പോള്‍ ആ ബോട്ടിലുകള്‍ തിരിച്ചു നല്‍കാന്‍ ഭീഷണിപ്പെടുത്തുകയാണ്. ഇനി മരുന്നു നല്‍കില്ലെന്നു ഭീഷണിപ്പെടുത്തിയാണ് ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ ബോട്ടിലുകള്‍ തിരിച്ചുവാങ്ങിയതെന്നും വീണ പറഞ്ഞു. ഇക്കാര്യത്തില്‍ എല്ലാം അന്വേഷണം വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് മീറ്റിങ്ങുകളില്‍ അവതരിപ്പിച്ച പ്രസന്റേഷന്‍ തയാറാക്കിയത് കോര്‍പറേറ്റുകള്‍ സ്‌പോണ്‍ഷര്‍ ചെയ്ത വ്യക്തികളാണെന്നും വീണ കുറ്റപ്പെടുത്തി. കോര്‍പറേറ്റുകള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ടാസ്‌കാണിതെന്നും വീണ വ്യക്തമാക്കി.


സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച കുട്ടികൾക്ക് പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നൽകിയെന്ന പ്രചാരണം പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും വ്യക്തമാക്കി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളതും നിലവിൽ വിപണിയിലുള്ളതുമായ ജനറിക് മരുന്നാണ് രോഗികൾക്ക് നൽകിയതെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.


കഴിഞ്ഞദിവസം ആശുപത്രിയിലെ എസ്‌.എം.എ ക്ലിനിക്കിൽ നിന്ന് വിതരണം ചെയ്ത മരുന്നിന്റെ പാക്കറ്റിൽ "ഡോക്ടർമാർക്കുള്ള സാമ്പിൾ/ പരിശോധനകൾക്ക് മാത്രം" എന്ന് രേഖപ്പെടുത്തിയിരുന്നത് കണ്ടതാണ് കുട്ടികളുടെ രക്ഷിതാക്കളിൽ ആശങ്കയ്ക്കും തുടർന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചത്. തുടർന്ന്, രോഗബാധിതരായ പിഞ്ചുകുഞ്ഞുങ്ങളെ പരീക്ഷണ വസ്തുക്കളാക്കുകയാണോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു.


ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന മരുന്നിന്റെ സ്റ്റോക്കിൽ താൽക്കാലികമായി കുറവുണ്ടായപ്പോൾ, രോഗികൾക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് മരുന്ന് ഉൽപ്പാദിപ്പിക്കുന്ന 'നാറ്റ്കോ' കമ്പനിയിൽ നിന്ന് കമ്പനി സാമ്പിളായി നൽകിയ മരുന്നുകൾ താൽക്കാലികമായി വിതരണം ചെയ്തതെന്ന് എസ്‌.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. ഐ. റിയാസ് അറിയിച്ചു. എന്നാൽ ഇതിന്റെ പുറത്തെ ലേബൽ കണ്ട രക്ഷിതാക്കൾ ആശങ്ക ഉന്നയിച്ചതോടെ ഈ സാമ്പിൾ മരുന്നുകൾ തിരികെ വാങ്ങുകയും സർക്കാരിന്റെ പുതിയ സ്റ്റോക്ക് എത്തിയ ഉടൻ തന്നെ കരാർ പ്രകാരമുള്ള ജനറിക് മരുന്ന് നൽകുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.


സ്വിസ് കമ്പനിയായ റോഷ് നിർമ്മിക്കുന്ന പേറ്റന്റഡ് മരുന്നിന് ഒരു ബോട്ടിലിന് അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുമ്പോൾ, അതേ മൂലകമടങ്ങിയ നാറ്റ്കോയുടെ ജനറിക് മരുന്ന് കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഈ ജനറിക് മരുന്ന് ഉപയോഗിക്കുന്നതിലൂടെ കൂടുതൽ എസ്‌.എം.എ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ സർക്കാറിന് സാധിക്കും. വിദഗ്ധ സമിതി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ജനറിക് മരുന്ന് വിതരണത്തിന് തീരുമാനിച്ചതെന്നും പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ബി. ഇക്ബാൽ പറഞ്ഞു. മുൻനിര മരുന്ന് കമ്പനികൾ തമ്മിലുള്ള മത്സരമാണ് വിവാദത്തിന് പിന്നിലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. എൻ. സുൽഫിയും ചൂണ്ടിക്കാട്ടി. എല്ലാവിധ നിയമപരമായ അംഗീകാരങ്ങളുമുള്ള ജനറിക് മരുന്നിനെ ചൊല്ലി തെറ്റിദ്ധാരണ പരത്തരുതെന്നും നിർബാധമായ ചികിത്സ ലഭ്യമാക്കുക മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   


മന്ത്രിയുടെ പി എസിനെതിരായ വിവാദങ്ങൾ മുമ്പേ തുടങ്ങിയതാണ്. 

നഗരത്തിലെ വിവിധ സർക്കാർ ആശുപത്രികളിൽ വകുപ്പുമന്ത്രി കെ മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറി നടത്തിയ   പരിശോധന അടുത്തകാലത്താണ് വിവാദമായത്.   .വ്യാപകമായി നടക്കുന്ന ഈ പരിപാടിക്കിടയിൽ ഡോക്ടർമാരോടും ജീവനക്കാരോടും ഇയാൾ അപമര്യാദയായി പെരുമാറുന്നതായും ആരോപണമുയർന്നു. ഡോ. സുനിൽ ഡി ആണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.


നേരത്തെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവർ രാജിവെച്ചതിനു പിന്നിലെ സുനിലിനെതിരെ ആരോപണമുണ്ടായിരുന്നു. അമിത ജോലിഭാരത്തെ തുടർന്ന് രാജി വെച്ചു എന്നാണ് പുറത്തു പറഞ്ഞിരുന്നതെങ്കിലും ഡി സുനിൽ മറ്റ് സ്റ്റാഫുകൾക്കിടയിൽ അമിതാധികാരം പ്രയോഗിക്കുന്നതിനാലാണ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ തീരുമാനത്തിന് പിന്നിലെന്ന ആക്ഷേപം ഉയരുകയുണ്ടായി.


പ്രൈവറ്റ് സെക്രട്ടറിയുടെ പരിശോധനാ പരിപാടിക്കെതിരെ ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നടത്തിയ സന്ദർശനത്തിനിടെ സ്ഥാപനത്തിലെ സീനിയർ ലേഡി സിവിൽ സർജനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണമുയരുന്നുണ്ട്. ഈ സംഭവത്തിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.


ആശുപത്രി പ്രവർത്തനം എട്ട് മണിക്ക് തുടങ്ങിയില്ലെന്ന് ആരോപിച്ചാണ് പ്രൈവറ്റ് സെക്രട്ടറി പ്രശ്നമുണ്ടാക്കിയതെന്ന് കെജിഎംഒഎ പറയുന്നു. പ്രാഥമിക, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 മണിക്കാണ് ആരംഭിക്കേണ്ടതെന്നിരിക്കെ രാവിലെ 8 മണിക്ക് പ്രവർത്തനം ആരംഭിച്ചില്ലെന്നാരോപിച്ച്, വർഷങ്ങളുടെ സേവനപരിചയമുള്ള ഒരു വനിതാ മെഡിക്കൽ ഓഫീസറെ പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് സംഘടന പറഞ്ഞു. സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്ത് ആത്മാർഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ അവഹേളിക്കുന്നതിനും അവരുടെ മനോവീര്യം തകർക്കുന്നതിനുമുള്ള ഇത്തരം ഇടപെടലുകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.

  

ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഔദ്യോഗിക പരിശോധന നടത്താനോ അവിടുത്തെ ഭരണപരമായ സംവിധാനങ്ങളിൽ നേരിട്ട് ഇടപെടാനോ നിയമപരമായ അധികാരമില്ലെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി. വസ്തുത ഇതായിരിക്കെ, പല ആരോഗ്യസ്ഥാപനങ്ങളിലും 'പരിശോധന' എന്ന പേരിൽ സന്ദർശനം നടത്തി ഡോക്ടർമാരോടും മറ്റ് ആരോഗ്യപ്രവർത്തകരോടും അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് സംഘടന പറഞ്ഞു. മന്ത്രിയുടെ ഓഫീസിൽ നിന്നും അധികാരപരിധി ലംഘിച്ചും ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുമുള്ള അനാരോഗ്യകരമായ ഇടപെടലുകളെ സംഘടന എതിർക്കും. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും അന്തസ്സും സർക്കാർ ആരോഗ്യസ്ഥാപനങ്ങളുടെ ഭരണക്രമവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും, ഈ പ്രശ്നം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.


മന്ത്രി നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹത്തിൻറെ പ്രൈവറ്റ് സെക്രട്ടറി വഴി ഉണ്ടായതാണെന്നാണ് സെക്രട്ടറിയേറ്റിലെ അന്തപ്പുര രഹസ്യം. അതേസമയം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനോ അദ്ദേഹത്തെ തിരുത്താനോ മന്ത്രി മുരളീധരൻ തയ്യാറല്ല. മന്ത്രിയുമായി പ്രൈവറ്റ് സെക്രട്ടറിക്ക് ഉള്ള വ്യക്തി ബന്ധമാണ് കാരണം. മന്ത്രിയുടെ ഓഫീസിൽ ഇരുന്ന് പക്വതയോടെ പ്രവർത്തിക്കേണ്ട ആളാണ്  പ്രൈവറ്റ് സെക്രട്ടറി. തൻറെ പ്രവർത്തനം ഏതെങ്കിലും തരത്തിൽ വിമർശന വിധേയമായാൽ അത് മന്ത്രിയെ ബാധിക്കുമെന്ന കാര്യം പി എസ് മറക്കാൻ പാടില്ല. വിവാദങ്ങൾ അതിരു കടന്നാൽ അത് മന്ത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് കരുതുന്ന കോൺഗ്രസുകാരും ജില്ലയിലുണ്ട്. ഡോക്ടർമാരെയും അവരുടെ സംഘടനയെയും പ്രൈവറ്റ് സെക്രട്ടറി പിണക്കി എന്നതാണ് ആരോഗ്യമന്ത്രി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ഒരു പിണക്കം മന്ത്രിക്ക് ഒരിക്കലും ഗുണകരമാവില്ല. ഡോക്ടർ അല്ലാത്ത ആരോഗ്യമന്ത്രിക്ക് വിവാദങ്ങളുടെ ചുരുളഴിക്കാൻ കഴിയുകയുമില്ല.  ഇതിനുമുമ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രി മാറ്റാൻ ശ്രമിച്ചതും പ്രൈവറ്റ് സെക്രട്ടറിയുടെ  ഉപദേശം കാരണമാണെന്ന് സംസാരമുണ്ട്

 

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (12 minutes ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (1 hour ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (1 hour ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (1 hour ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (1 hour ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (1 hour ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (1 hour ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (1 hour ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (1 hour ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (2 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (3 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (3 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (3 hours ago)

Malayali Vartha Recommends