സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്

ഇറാന്-അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും കത്തുന്നു. സൗദി അറേബ്യയിലെ പ്രധാനപ്പെട്ട വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരേയുണ്ടായ ആക്രമണങ്ങളില്‍ ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മേഖലയില്‍ സമാധാനാന്തരീക്ഷം തകരുന്നതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍.
ബുധനാഴ്ച രാത്രിയോടെയാണ് സൗദിയിലെ ദമാം കിങ് ഫഹദ് അന്താരാഷ്ട്രവിമാനത്താവളത്തിന് നേരേ ആക്രമണമുണ്ടായത്. ഈ സംഭവത്തില്‍ ഒരു ഇന്ത്യക്കാരനും സൗദി പൗരനുമാണ് ജീവന് നഷ്ടപ്പെട്ടത്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ആഘാതത്തില്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ താവളത്തിന്റെ പ്രവര്‍ത്തനങ്ങളും വ്യോമഗതാഗതവും സാധാരണ നിലയിലായതായി സിവിലിയന്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ, ബുധനാഴ്ച ഷൈബ എണ്ണപ്പാടത്തിന് നേരേയും ഡ്രോണ്‍ ആക്രമണശ്രമം നടന്നു. സൗദി വ്യോമപ്രതിരോധ സംവിധാനം ഡ്രോണ്‍ തടഞ്ഞു വീഴ്ത്തിയെങ്കിലും, അവശിഷ്ടങ്ങള്‍ പതിച്ച് ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍ ഒരു ഇന്ത്യക്കാരനും പരിക്കേറ്റിട്ടുണ്ട്. എണ്ണപ്പാടത്തിന് പുറത്തുള്ള ഒരു കരാര്‍ കമ്പനിയുടെ വാഹനവും ആക്രമണത്തില്‍ കത്തിനശിച്ചു. എന്നാല്‍, ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഇതുവരെ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha


























