പതിനൊന്നുകാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കി; എറണാകുളം സ്വദേശിയായ 55 കാരൻ പിടിയിലായത് മലപ്പുറത്ത് വച്ച്

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. എറണാകുളം സ്വദേശിയും ഇപ്പോൾ ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മുനമ്പത്ത് വാടക വീട്ടിൽ താമസക്കാരനായ ബെന്നിക്കോയ(55) യെയാണ് മലപ്പുറം കോട്ടക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
രക്ഷിതാക്കള്‍ക്കൊപ്പം വാടകക്ക് താമസിക്കുന്ന 11കാരിയെ മാസങ്ങളായി ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് ബെന്നിക്കോയയെ അറസ്റ്റ് ചെയ്തത്. അതേസമയം സജീവ സി.പി.എം പ്രവര്‍ത്തകനും യുക്തിവാദിയുമായ ഇയാളുടെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഉന്നത തല ഇടപെടല്‍ ഉണ്ടായിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























