Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

ക്വാറി ഉടമകള്‍ക്കായി സര്‍ക്കാരിന്റെ കരുതല്‍; ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു; നടപടി സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്ത്; ജനവാസകേന്ദ്രത്തിലെ ക്വാറികളുടെ ദൂരപരിധി 50 മീറ്റര്‍ മതിയെന്ന് സര്‍ക്കാര്‍

12 AUGUST 2020 10:16 AM IST
മലയാളി വാര്‍ത്ത

പ്രകൃതി ദുരന്തങ്ങളും പ്രളവും പാഠമാക്കാതെ എന്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട്. ക്വാറി മാഫിയകളെ സഹായിക്കുന്ന മാറ്റൊരു നിലപാട് സമൂഹത്തില്‍ ചര്‍ച്ചയാകുയാണ്. ജനവാസകേന്ദ്രത്തില്‍ നിന്നുള്ള ക്വാറികളുടെ ദൂരപരിധി കുറയ്ക്കാന്‍ ക്വാറി ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ 200 മീറ്റര്‍ ദൂരപരിധി വേണമെന്ന ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ സത്യവാങ്മൂലം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ.

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത െ്രെടബ്യൂണല്‍ ഉത്തരവിട്ടത്. ഇത് അത് ചോദ്യം ചെയ്ത് പാറമട ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത െ്രെടബ്യൂണല്‍ തീരുമാനമെടുത്തത് എന്നായിരുന്നു പാറമട ഉടമകളുടെ ആരോപണം. എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത െ്രെടബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. 50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദൂരപരിധി.

ഹരിത ട്രെബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാരിന്റെ അഭിപ്രായം ചോദിച്ച ശേഷമല്ല. സര്‍ക്കാരിന്റെ സമിതികള്‍ പഠിച്ച ശേഷമാണ് 50 മീറ്റര്‍ ദൂരപരിധി ഉത്തരവ് നിശ്ചയിച്ചത് തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് ഹൈക്കോടതിയെ അറിയിച്ചത്. ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ള ക്വാറികളില്‍ ഭൂരിഭാഗവും 200 മീറ്റര്‍ ദൂരപരിധിയിലല്ല എന്നതിനാല്‍ ക്വാറി ഉടമകള്‍ക്ക് സഹായകരമാണ് സര്‍ക്കാര്‍ നിലപാട്. പരാതിക്കാരല്ല ഹരിത െ്രെടബ്യൂണലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സ്‌ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത െ്രെടബ്യൂണല്‍ ഉത്തരവ്. നിലവില്‍ 50 മീറ്റര്‍ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാല്‍ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകുമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയില്‍ തന്നെ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

ഇ.ഐ.എ 2020യുടെ കരട് വിജ്ഞാപനത്തിനെതിരായ അവസാന നിമിഷമാണ് സര്‍ക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തിയത്. അതും എല്‍.ഡി.എഫിലെ സി.പി.ഐ സര്‍ക്കാര്‍ പരാതി നല്‍കാതിരുന്നതിനെ വിമര്‍ശിക്കുകയും സ്വന്തമായി പരാതി നല്‍കിയതിനും ശേഷം. സര്‍ക്കാരിന് പരിസ്ഥിതി സംരക്ഷണത്തിന് താല്‍പര്യമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് ക്വാറികളുടെ ദുരപരിധി കുറക്കാനുള്ള നിലപാട് സ്വീകരിച്ചതില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജും മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ഇ.പി ജയരാജനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലാണ് ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലത്തിലുണ്ടാകുന്നുവെന്നതും പരസ്യമായി രഹസ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (8 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (14 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (29 minutes ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (43 minutes ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (6 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (7 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (7 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (8 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (8 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (8 hours ago)

Malayali Vartha Recommends