ഇത് താങ്ങാവുന്നതിനുമപ്പുറം... രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതവരില് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ 53 ആയി

രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതവരില് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി.
ആറാം ദിനവും പെട്ടിമുടി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ഒരാളെ കൂടി കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 53 ആയി. ഇനി എട്ട് കുട്ടികള്‍ അടക്കം 17 പേരെ കണ്ടെത്താനുണ്ട്.
പെട്ടിമുടി പുഴയിലെ കുത്തൊഴുക്കില്‍ ആളുകള്‍ ഒലിച്ചുപോയിരിക്കാമെന്നാണ് സൂചന. ഇന്നലെ പുഴയില്‍ നിന്ന് മൂന്നു മൃതദേഹങ്ങളും തിങ്കളാഴ്ച ആറു മൃതദേഹം കണ്ടെടുത്തിരുന്നു.
പുഴയും ലയങ്ങള്‍ നിന്നിരുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
ലയങ്ങളുടെ മുകളില്‍ വന്ന് പതിച്ചിരിക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ പൊട്ടിച്ചും മണ്ണ് നീക്കം ചെയ്തുമാണ് പരിശോധന.
https://www.facebook.com/Malayalivartha


























