ഇടുക്കിയിൽ തോട്ടം തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ കാട്ടാനയുടെ അക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയർ ഡിവിഷനിൻ പളനി [50] ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 തോടെയാണ് സംഭവമുണ്ടായത്.
ബന്ധുവിന്റെ വീട്ടിൽ നിന്നും കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിൽ നിലയുറപ്പിച്ചിരുന്ന കാട്ടാന, പളനിയെ ചവിട്ടിക്കൊല്ലുകയായിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
അപ്പോഴേയ്ക്കും അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞിരുന്നു. സമീപവാസികള്‍ 8.30 തോടെയാണ് വഴിയരികില്‍ പളനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























