ഇഡിക്കു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന്! വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകും... സരിത്, സ്വപ്ന , സന്ദീപ് എന്നിവരുടെ ഉന്നത ബന്ധങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്കു വഴിയൊരുക്കി! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളുടെ
ഉന്നത ബന്ധങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകള്‍ക്കു വഴിയൊരുക്കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .
കോടതിയില്‍ ആണ് ഇക്കാര്യം ഇഡി അറിയിച്ചത്. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന കേസില്‍ ആഴത്തിലുള്ള അന്വേഷണം നടത്താന്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇഡി അറിയിച്ചു.
ഇഡിക്കു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണന് ഹാജരായി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) റജിസ്റ്റര്‍ ചെയ്ത കേസിലാണു പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകും. പ്രതികളുടെ 5 ദിവസത്തെ അധിക കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും ഇഡി അസി.ഡയറക്ടര്‍ പി.രാധാകൃഷ്ണന്റെ അപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 4 ദിവസത്തെ കസ്റ്റഡി അനുവദിച്ചു.
https://www.facebook.com/Malayalivartha


























