Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

ഹൃദയാഘാതം വന്ന ഡോക്‌ടറെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാൻ വിളിച്ചിട്ടും വരാൻ തയ്യാറാകാതെ അയല്പക്കക്കാർ, ആലപ്പുഴ ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ആ ഡോക്‌ടർ മരണപ്പെട്ടു, ഹൃദയം തൊടുന്ന ഡോക്ടറിന്റെ കുറിപ്പ്

12 AUGUST 2020 12:16 PM IST
മലയാളി വാര്‍ത്ത

കൊറോണ മനുഷ്യരിൽ ഉളവാക്കുന്ന ഭീതി മൂലം പരസ്പരം സഹായിക്കുക എന്ന നന്മപോലും മനുഷ്യർ മറക്കുകയാണ് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ഹൃദയാഘാതം വന്ന ഡോക്‌ടറെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ കൂടെയുണ്ടായിരുന്ന ഭാര്യാമാതാവ്‌ സഹായത്തിന്‌ അയൽപക്കക്കാരെ വിളിച്ചെങ്കിലും, കോവിഡ്‌ ഭീതിയാൽ ആരും വരാൻ തയ്യാറായില്ല. ഇതേതുടർന്ന് ആലപ്പുഴ ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ആ ഡോക്‌ടർ മരണപ്പെട്ടതായുള്ള വാർത്ത ഏറെ വേദന നൽകുന്നു എന്ന് വ്യക്തമാക്കി ഡോ. ഷിംന അസീസ് രംഗത്ത് എത്തുകയുണ്ടായി.

ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;

ഹൃദയാഘാതം വന്ന ഡോക്‌ടറെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടിൽ കൂടെയുണ്ടായിരുന്ന ഭാര്യാമാതാവ്‌ സഹായത്തിന്‌ അയൽപക്കക്കാരെ വിളിച്ചെങ്കിലും, കോവിഡ്‌ ഭീതിയാൽ ആരും വരാൻ തയ്യാറായില്ലെന്ന്‌ കേട്ടു. ആലപ്പുഴ ജില്ലയിലെ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായിരുന്ന ആ ഡോക്‌ടർ മരണപ്പെട്ടു.

ആലപ്പുഴ ചെറിയനാട്‌ പിഎച്‌സിയിലെ ചാർജ്‌ മെഡിക്കൽ ഓഫീസർ കൂടിയായിരുന്നു പൾമനോളജി വിദഗ്‌ധനായ ഡോ.ഫൈസൽ. ഇന്നലെ അദ്ദേഹം ഹൃദയാഘാതം സംഭവിച്ച്‌ അബോധാവസ്‌ഥയിൽ ആവുകയും അന്നേരം വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയുടെ അമ്മ ചുറ്റുമുള്ളവരോട്‌ സഹായം തേടിയെങ്കിലും കോവിഡ്‌ രോഗം ഡോക്‌ടറിൽ നിന്ന്‌ തങ്ങൾക്ക്‌ പകർന്നേക്കുമെന്ന ഭീതിയാൽ ആരും എത്തുകയുമുണ്ടായില്ല. (ഇതേക്കുറിച്ച്‌ സീനിയർ ഡോക്‌ടർ കൂടിയായ അദ്ദേഹത്തിന്റെ സഹോദരി എഴുതിയ ഫേസ്‌ബുക്ക് പോസ്‌റ്റ്‌ ആദ്യകമന്റിൽ ചേർക്കുന്നു)

ഈ കോവിഡ്‌ കാലത്ത്‌ സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ അഹോരാത്രം പങ്കാളികളാകുന്ന ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഏറ്റെടുക്കുന്ന വെല്ലുവിളികൾ ചെറുതല്ല. ഒന്നും പർവ്വതീകരിച്ച്‌ പറഞ്ഞ്‌ ഞങ്ങളെ ആരും മാലാഖയും ദൈവത്തിന്റെ വലംകൈയുമൊന്നും ആക്കുകയും വേണ്ട.

ജീവൻ പിടയുമ്പോൾ ഞങ്ങൾക്കും പേടിയാവും, വല്ലാതെ വേദനിക്കും, വെപ്രാളപ്പെടും. പച്ച മനുഷ്യരാണ്‌ ഞങ്ങളും. പലപ്പോഴും വീടും നാടും കുടുംബവും മറന്ന്‌ നാടിന്‌ കാവൽ നിന്നിട്ട്‌ ഇതൊക്കെയാണ്‌ തിരിച്ച്‌ കിട്ടുന്നത്‌ എന്നത്‌ വല്ലാത്ത നൊമ്പരമാണ്‌, നിരാശയാണ്‌. ഞങ്ങളെ കരുതേണ്ടത്‌, ശ്രദ്ധയോടെ കാത്തു വെക്കേണ്ടത്‌ ഞങ്ങളുടെ മാത്രം ആവശ്യമല്ലെന്ന്‌ ഓർക്കുമല്ലോ...ഈ വാർത്ത ഒരു തരത്തിലും ഉൾക്കൊള്ളാനാവുന്നില്ല.
പ്രിയ സഹപ്രവർത്തകന്‌ ആദരാഞ്ജലികൾ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (8 minutes ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (14 minutes ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (29 minutes ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (43 minutes ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (6 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (7 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (7 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (7 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (8 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (8 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (8 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (8 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (8 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (8 hours ago)

Malayali Vartha Recommends