ഓണത്തിന് വീട്ടിലേക്കു നേരിട്ട് പച്ചക്കറിക്കിറ്റുകള്‍ എത്തിക്കാനുള്ള പദ്ധതി ജില്ലാ അധികൃതര്‍ സംസ്ഥാന കൃഷിവകുപ്പിനു സമര്‍പ്പിച്ചു

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഓണ്‍ലൈനായി ഓര്‍ഡറുകള്‍ സ്വീകരിക്കാനും അതനുസരിച്ച് പച്ചക്കറിക്കിറ്റുകള്‍ തയാറാക്കി ഓണത്തിന് വീട്ടിലേക്കു നേരിട്ട് എത്തിക്കാനുമുള്ള പദ്ധതി ജില്ലാ അധികൃതര്‍ സംസ്ഥാന കൃഷിവകുപ്പിനു സമര്‍പ്പിച്ചു. കോവിഡ് സാഹചര്യത്തില്‍ ഓണച്ചന്തകളിലെ തിരക്കു കുറയ്ക്കുകയും കൂടുതല്‍ സുരക്ഷിതമായ വിതരണ സംവിധാനം നടപ്പാക്കുകയുമാണ് ലക്ഷ്യം. അതതു കൃഷിഭവനുകളുടെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 27 മുതല്‍ 30 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ തവണത്തെപ്പോലെ 120 ഓണച്ചന്തകളാണ് പ്രവര്‍ത്തിക്കുകയെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ടി.ഗീത പറഞ്ഞു. ഇതിനായി 78 ലക്ഷം ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു കഴിഞ്ഞു. ജില്ലയിലെ തന്നെ കര്‍ഷകരില്‍നിന്നു ശേഖരിക്കുന്നതിനു പുറമേ, മറ്റു ജില്ലകളില്‍നിന്നു കൃഷിവകുപ്പു ശേഖരിച്ച പച്ചക്കറിയും ഓണക്കാലത്ത് വിതരണത്തിനായി എത്തും.
നാട്ടുകര്‍ഷകരില്‍നിന്ന് വിഭവങ്ങള്‍ ശേഖരിക്കുന്നത് മാര്‍ക്കറ്റ് വിലയെക്കാള്‍ 10% അധിക തുക നല്‍കിയായിരിക്കും. 30% വിലക്കുറവിലായിരിക്കും ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുക. കൃഷി വകുപ്പിന്റേതിനു പുറമേ ഹോര്‍ട്ടികോര്‍പ്പിന്റെയും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ 10 വീതം ഓണച്ചന്തകളും ജില്ലയില്‍ ഇത്തവണ പ്രവര്‍ത്തിക്കും. കഴിഞ്ഞ ഓണക്കാലത്ത് 1.67 കോടി രൂപയുടെ പച്ചക്കറിയാണ് കൃഷി വകുപ്പ് ജില്ലയില്‍ വിറ്റഴിച്ചത്.
https://www.facebook.com/Malayalivartha


























