Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന്, യെച്ചൂരി പങ്കെടുക്കും, കേരളം സുപ്രധാന രാഷ്ട്രീയ മാറ്റങ്ങളിലേക്ക് കടക്കുന്നു

25 APRIL 2015 08:31 AM IST
മലയാളി വാര്‍ത്ത.

ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കേരളത്തില്‍ യെച്ചൂരി പങ്കെടുക്കുന്ന ആദ്യ സംസ്ഥാന സമിതി കമ്മിറ്റി ഇന്ന്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ നിശ്ചയിക്കാന്‍ പ്രതീക്ഷയോടെയാണ് കമ്മിറ്റി കൂടുന്നത്. യോഗത്തിനു വരേണ്ടതില്ല എന്നു നിശ്ചയിച്ചിരുന്ന യച്ചൂരി ഇന്നലെയാണു തീരുമാനം മാറ്റിയത്. യെച്ചൂരിയെ സ്വീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യാന്‍ കേന്ദ്രം  സംസ്ഥാന നേതൃത്വത്തോടു  ആവശ്യപ്പെട്ടു. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ളയോടൊപ്പം രാത്രി യച്ചൂരി വിമാനമിറങ്ങി. ഇന്നത്തെ യോഗത്തിനു ശേഷം വൈകിട്ട് യച്ചൂരി കൊല്‍ക്കത്തയ്ക്കു പോകും. 

രാമചന്ദ്രന്‍ പിള്ളയ്ക്കു പകരം കേരള നേതൃത്വത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായാണു യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം ഇവിടെ ചേരുന്ന ആദ്യ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ യച്ചൂരി വിട്ടുനില്‍ക്കുകയും എസ്ആര്‍പി പങ്കെടുക്കുകയും ചെയ്യുന്നതു വ്യാഖ്യാനങ്ങള്‍ക്കു വഴിവയ്ക്കും എന്ന വീണ്ടുവിചാരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് യച്ചൂരിയുടെ സന്ദര്‍ശനം. ഇടത്പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തിനല്‍കാന്‍ യെച്ചൂരിയുടെ സാന്നിധ്യം ഉപകരിക്കുമെന്നാണ് സൂചന. പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ നിശ്ചയിക്കാന്‍ ഇന്നു രാവിലെ ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ പിബി അംഗങ്ങളുടെ യോഗം ചേരും. തുടര്‍ന്നു കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ചര്‍ച്ച ഉണ്ടാകും.

ഉച്ചയ്ക്കു ശേഷം എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളാണ് അജന്‍ഡയിലുള്ളത്. കേരളം സുപ്രധാന രാഷ്ട്രീയ മാറ്റങ്ങളിലേക്ക് കടക്കുകയാണെന്ന് യെച്ചൂരി പറഞ്ഞു. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇത്തരത്തിലൊരു മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (1 minute ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (24 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (8 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends