Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം പൈപ്പ് ബോംബ് കണ്ടെത്തി; ശ്രീപാദ കുളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള ഒരു കവാടവും കണ്ടെത്തി

26 APRIL 2015 04:36 PM IST
മലയാളി വാര്‍ത്ത.

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും പൈപ്പ് ബോംബ് ശേഖരം കണ്ടെത്തി. ക്ഷേത്രത്തിലെ ശ്രീപാദക്കുളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബ് കണ്ടെത്തിയത്. അഞ്ച് പൈപ്പ് ബോംബുകളാണ് കണ്ടെത്തിയത്. ബോംബുകള്‍ പഴക്കമുള്ളതാണ്. നിര്‍വീര്യമാക്കാനുള്ള ശ്രമം തുടങ്ങി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിഭാഗത്തിന്റെ ഓഫീസിന് സമീപത്തു നിന്നാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്.
വടക്കേ നടയില്‍ സ്ഥിതി ചെയ്യുന്ന ശ്രീപാദക്കുളം കുളം വൃത്തിയാക്കുന്നതിനിടെ ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കുളം വൃത്തിയാക്കിയ അന്യസംസ്ഥാന തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ബോംബ് ആദ്യം കണ്ടത്. ഇവര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ബോംബുകള്‍ തുരുമ്പെടുത്തു തുടങ്ങിയ നിലയിലാണ് കാണപ്പെട്ടത്. കുളത്തില്‍ നിന്ന് ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള ഒരു കവാടവും കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കുളം വൃത്തിയാക്കി വന്നത്.
ക്ഷേത്രത്തിന് സമീപത്തു നിന്നും ബോംബ് ശേഖരം കണ്ടെത്തിയത് വന്‍സുരക്ഷാ വീഴ്ച്ചയായാണ് വിലയിരുത്തുന്നത്. അതേസമയം കര്‍ശന നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ആരെങ്കിലും കൊണ്ടിട്ടതാണോ ഈ ബോംബുകള്‍ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് വിശദമായി തന്നെ അന്വേഷണം നടത്തേണ്ടി വരും. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. വിശദമായ പരിശോധന ഇതേക്കുറിച്ച് നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. ബോംബ് ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് പറഞ്ഞു.
കണ്ടെത്തിയ ബോംബുകള്‍ വളരെ പഴക്കമുള്ളവയാണെന്നും, ക്ഷേത്രക്കുളം വൃത്തിയാക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ പ്രത്യേക മേല്‍നോട്ടത്തിലാണെന്നും ആശങ്കയ്ക്ക് വകയില്ലെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ സതീഷ് പറഞ്ഞു. പത്മതീര്‍ത്ഥ കുളത്തില്‍ നിന്നല്ല ബോംബ് കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ശ്രീപാദ കുളത്തില്‍ നിന്നാണ്. ക്ഷേത്രത്തിന് അടുത്തുള്ള ഈ കുളം നവീകരിക്കുന്നതിന്റെ ഭാഗമായി വൃത്തിയാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോടാനുകോടികളുടെ സ്വര്‍ണ്ണശേഖരമുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചുമതല സംസ്ഥാന പൊലീസിന്റെ കമാന്‍ഡോ വിങ്ങിനാണ്. കൂടാതെ തണ്ടര്‍ബോള്‍ട്ട് സംഘവും പ്രത്യേക ബോംബ് സ്‌ക്വാര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രത്തിന് സമീപം ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളുടെയും സംഘടനകളുടെയും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എങ്ങനെ ബോംബ് ഇവിടെ എത്തി എന്നതിനെ കുറിച്ചുള്ള അന്വേഷണം ഇവരെ ചുറ്റിപ്പറ്റിയാകും.
നേരത്തെ ക്ഷേത്രസമീപത്തെ കൊട്ടാരങ്ങള്‍ പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തീരുമാനിച്ചിരുന്നു. കൊട്ടാരത്തില്‍നിന്നു ഭൂഗര്‍ഭ പാതകളുണ്ടാകാമെന്നായിരുന്നു സംഘത്തിലുള്ള ചരിത്രകാരന്‍ പ്രഫ. ശശിഭൂഷന്റെ അനുമാനം. ഒരു കൊട്ടാരത്തില്‍ ഭൂഗര്‍ഭ അറ കണ്ടെത്തിയെങ്കിലും ഗ്രില്‍ ഉപയോഗിച്ച് അടച്ചിരുന്നു. ഇതനുസരിച്ചുള്ള പരിശോധനകളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തുന്നത്. ശ്രീപാദ കുളത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ള കവാടവും കണ്ടെത്തിയതോടെ കൂടുതല്‍ സൂക്ഷ്മമായ പരിശോധന ഇവിടെ വേണ്ടിവരും.
ക്ഷേത്രത്തിലെ വിദഗ്ധസമിതി ഓഫീസില്‍ ശിവസേന ഉപയോഗിക്കുന്ന ഭാഗം ഒഴിപ്പിക്കണമെന്ന് നേരത്തെ അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചിരുന്നു. ശിവസേനക്കാരുടെ സാമീപ്യം ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നുവെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഉത്രാടം തിരുനാളായിരുന്നു ശിവസേനക്കാര്‍ക്ക് ക്ഷേത്രത്തിന് സമീപം സ്ഥലം അനുവദിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (11 minutes ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (40 minutes ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തുടരും... കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്  (1 hour ago)

  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു.... ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു  (1 hour ago)

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും  (1 hour ago)

തൊഴിൽ, ആരോഗ്യം, സാമ്പത്തികം: അറിയാം നിങ്ങളുടെ കൃത്യമായ നക്ഷത്രഫലം!  (2 hours ago)

ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...  (2 hours ago)

തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്  (2 hours ago)

വനിതാ ഡോക്ടറോട് അതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്  (9 hours ago)

ഐഎസ്ആര്‍ഒ ആസ്ഥാനത്ത് 'ബോംബ് ഭീഷണി' സന്ദേശം അയച്ച ആള്‍ പിടിയില്‍  (9 hours ago)

നെടുപുഴയില്‍ ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി  (9 hours ago)

വിഴിഞ്ഞം തുറമുഖം ഓഹരി കൈമാറ്റത്തിന് സര്‍ക്കാരിന് അപേക്ഷ പുതുക്കി നല്‍കി അദാനി ഗ്രൂപ്പ്  (9 hours ago)

ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends