Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ഭരത് ഗോപിയുടെ മകനെ സിനിമാക്കാരനാക്കിയത് അഞ്ജന; മുരളി ഗോപിയുടെ ഭാര്യയുടെ മരണത്തില്‍ ഞെട്ടലോടെ സിനിമാ ലോകം

27 APRIL 2015 11:15 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

സിനിമാ ലോകം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. മുരളി ഗോപിയെന്ന സനിമാ പ്രവര്‍ത്തകന്റെ കരുത്തും ആത്മവിശ്വാസവുമായിരുന്നു ഭാര്യ അഞ്ജന അകാലത്തില്‍ അന്തരിച്ചു. എസ്.ബി.ഐ പട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ, ട്യൂഷന് പോയിരുന്ന മക്കളുമായി വഴുതക്കാട്ടെ ഫ്‌ളാറ്റിലെത്തി ലിഫ്റ്റിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പി.ആര്‍.എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരേതനായ നീലകണ്ഠപ്പിള്ളയുടെയും ഏജീസ് ഓഫീസ് ഉദ്യോഗസ്ഥയായിരുന്ന ജലജയുടെയും മകളാണ്. 
മുരളിയുടെ കലാ ജീവിതത്തിന്റെ താങ്ങും തണലുമായിരുന്നു അഞ്ജന.ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുരളിയെ പ്രോല്‍സാഹിപ്പിക്കാനായിരുന്നു അവരുടെ താല്‍പ്പര്യം. തിരിച്ചടികളുണ്ടാകുമ്പോള്‍ താങ്ങും തണലുമായി അഞ്ജനയുണ്ടായിരുന്നു. പത്രപ്രവര്‍ത്തകനില്‍ നിന്ന് നടനും തിരക്കഥാകൃത്തും ഗായകനുമൊക്കെയായി മാറിയ മുരളി ഗോപിയുടെ യഥാര്‍ത്ഥ ശക്തി ഭാര്യയായിരുന്നു. മുരളിയുടെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും അടുത്ത പരിചയം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അഞ്ജന.
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകന്‍. പത്രപ്രവര്‍ത്തകനായാണ് ജോലി തുടങ്ങുന്നത്. അതിനിടെ വിവാഹവും കഴിഞ്ഞു. അച്ഛന്റെ രോഗവും ചികില്‍സയുമെല്ലാം നിറഞ്ഞ കാലം. കണ്ടതും കേട്ടതുമെല്ലാം മനസ്സിലൊതുക്കി മുരളി നീങ്ങി. ജേര്‍ണലിസം പഠിച്ച് ഇംഗ്ലീഷ് പത്രത്തില്‍ ജോലിക്കും കയറി. അപ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. അച്ഛന്റെ വഴിയേ നീങ്ങാനായിരുന്നു ആഗ്രഹം. അതിനിടെയില്‍ ഭരത് ഗോപിയും വിട്ടുപരിഞ്ഞു. പിന്നീട് അഞ്ജനയുടെ പ്രേരണയാല്‍ സിനിമ ലോകത്ത് പ്രതീക്ഷകളര്‍പ്പിച്ചു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കിട്ടിയ സൗഹൃദങ്ങളുടെ കുരത്തില്‍ മുരളി സിനിമാ ലോകത്തിലെത്തി.
എല്ലാ വിധ പിന്തുണയുമായി അഞ്ജ ഒപ്പം നിന്നു. മികച്ച ശമ്പളമുള്ള പത്രവര്‍ത്തന ജോലി ഉപേക്ഷിക്കാനും സിനിമയില്‍ കൈനോക്കാനും മുരളിക്ക് താങ്ങും തണലുമായത് ഭാര്യയായിരുന്നു. ലാല്‍ ജോസിനൊപ്പം രസികന്‍ വലിയ വിജയമായിരുന്നില്ല. അതില്‍ വില്ലന്‍ വേഷവും സക്രിപ്റ്റും ചെയ്തു. ബോക്‌സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മുരളിയുടെ പ്രതിഭ തരിച്ചറിഞ്ഞു. പിന്നെ ഭ്രമരമെത്തി. മോഹന്‍ലാലിനൊപ്പം മുരളി തകര്‍ത്തഭിനയിച്ചതോടെ ഗോപിയുടെ മകന്റെ അഭിനയ കരുത്ത് മലയാളി തിരിച്ചറിഞ്ഞു. ഈ അടുത്ത കാലത്തിന് രചനയൊരുക്കി ന്യൂ ജെനറേഷന്‍ സിനിമകള്‍ക്ക് പുതുവഴിയും മുരളി തെളിച്ചു. പന്നീട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പറഞ്ഞ് മുന്നോട്ട് നീങ്ങമ്പോഴും കുടുംബമായിരുന്നു മുരളിയുടെ കരുത്ത്.
സിനിമയുടെ ഗ്ലാമറിന് പിന്നില്‍ നില്‍ക്കാനായിരുന്നു അഞ്ജനയ്ക്ക് താല്‍പ്പര്യം. ജോലിയും മക്കളുടെ പഠനകാര്യവും നോക്കി അവര്‍ മുരളിക്ക് എല്ലാ പിന്തുണയും നല്‍കി. അതു തന്നെയായിരുന്നു രണ്ടാം വരവില്‍ മലയാള സിനിമയിലെ പ്രധാനിയായി മുരളിയെ മാറ്റിയത്. അതിനാണ് അകാലത്തില്‍ അവസാനമാകുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഭാര്യ വിടവാങ്ങുമ്പോള്‍ മുരളിയെന്ന കുടുംബസ്ഥന് അത് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നും താങ്ങും തണലുമായി നിന്ന ജീവിത സഖിയാണ് വിടവാങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ മുരളിയെന്ന പ്രതിഭയെ ആത്മവിശ്വാസം നല്‍കി മലയാളത്തിന് സമ്മാനിച്ച വ്യക്തിത്വമാണ് വിടവാങ്ങുന്നത്.
രണ്ട് കുട്ടികളാണ് അഞ്ജനയ്ക്കും മുരളി ഗോപിക്കും. മൂത്ത മകള്‍ ഗൗരി പത്തിലും രണ്ടാമത്തെ മകന്‍ ഗൗരവ് രണ്ടാം ക്ലാസിലും പഠിക്കുന്നു. അന്തരിച്ച നീലകണ്ഠ പിള്ളയുടെയും ജലജയുടെയും മകളാണ് അഞ്ജന. അഖിലേഷാണ് ഏക സഹോദരന്‍. സ്വകാര്യതയ്ക്ക് വളരെ ഏറെ പ്രാധാന്യം നല്‍കുന്ന മുരളി ഗോപി പൊതു പരിപാടികളില്‍ അധികം കുടുംബത്തോടൊപ്പം പങ്കെടുത്തിരുന്നില്ല. എന്നാല്‍ തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നത് ഭാര്യയയാണെന്ന് ഒരു അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. അതിനപ്പുറത്തേക്ക് മാദ്ധ്യമങ്ങളിലൂടെ നിറയാന്‍ അഞ്ജനയും ആഗ്രഹിച്ചില്ലെന്നതാണ് സത്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (8 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends