അമേരിക്കയിലായിരിക്കെ ഫയലില്‍ ഒപ്പിട്ടത് സംബന്ധിച്ച ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ സെപ്റ്റംബര്‍ 9ന് ഒരു ഫയലില്‍ പിണറായി വിജയന്‍ ഒപ്പിട്ടുവെന്ന ബി.ജെ.പിയുടെ ആരോപണത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി. മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലിലാണ് മഖ്യമന്ത്രിയുടെ ഒപ്പ് ഉള്ളതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഒപ്പ് വ്യജമല്ലെന്നും തന്റെത് തന്നെയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ഒരു ഫയലില്‍ മാത്രമല്ല 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ ഒപ്പ് വഴിയാണ് ഒപ്പിട്ടതെന്നും ബി.ജെ.പിക്ക് കാര്യങ്ങള്‍ അറിയാത്തതിനാലാണ് ആരോപണം ഉയര്‍ത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























