കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തില്‍ ആദ്യ ഓപ്പണ്‍ സര്‍വകലാശാല

കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്റെ പേരില്‍ കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാല വരുന്നു. ഒക്ടാബര്‍ രണ്ടിന് ഓപ്പണ്‍ സര്‍വകലാശാല നിലവില്‍ വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നൊല് സര്‍വകലാശാലകളുടെ വിദൂര വിദ്യഭ്യാസ പഠന സൗകര്യങ്ങള്‍ സംയോജിപ്പിച്ചാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനം. ഏത് പ്രായത്തില്‍ ഉള്ളവര്‍ക്കും പഠിക്കാന്‍ അവസരം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴ്‌സ് ഇടയ്ക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതു വരെയുള്ള പഠനത്തിന് അനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദഗ്ധരുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാല പ്രത്യേകത ആയിരിക്കും. സര്‍ക്കാര്‍എയ്ഡ്ഡ് കോളേജുകളിലെ ലാബുകളും മറ്റ് സൗകര്യങ്ങളും സര്‍കകലാശാലയില്‍ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























