ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോള്‍ മാസ്‌ക് നിര്‍ബന്ധമില്ല; പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്ബോള്‍ മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്ബോഴും ഒറ്റയ്ക്ക് സൈക്ലിങ് ചെയ്യുമ്ബോഴും മാസ്‌ക് നിര്‍ബന്ധമല്ലെന്ന് മാര്‍ഗ നിര്‍ദ്ദേശത്തിലുണ്ട്. അതേസമയം കൂട്ടമായി വ്യായാമം ചെയ്യുമ്ബോഴും സൈക്ലിങ് നടത്തുമ്ബോഴും മാസ്‌ക് വെയ്ക്കണം. ഒപ്പം സാമൂഹിക അകലം പാലിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























