ടോമിന്‍ തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറും, പദവികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തുല്യമാക്കിയാണ് നിയമനം

ടോമിന്‍ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിച്ചു. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച തച്ചങ്കരിയുടെ ഈ പദവികള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് തുല്യമാക്കിയാണു നിയമനം.
കെഎഫ്‌സി മേധാവി സ്ഥാനത്തേക്ക് തച്ചങ്കരിയെ പരിഗണിച്ചത് ആഭ്യന്തരവകുപ്പിനു കീഴില്‍ ഡിജിപി തസ്തികകള്‍ ഒഴിവില്ലാത്തതിനാലാണ്്. തച്ചങ്കരിക്കെതിരെ വിജിലന്‍സ് കേസ് ഉള്ളത് അവിടെ നിയമിക്കുന്നതിനും തടസ്സമായി. കെഎസ്‌ഐഡിസി എംഡി സ്ഥാനവും പരിഗണനയിലുണ്ടായിരുന്നു. തച്ചങ്കരിയെ കൂടുതല്‍ ചുമതല ഏല്‍പിക്കുമെന്നാണ് അറിയുന്നത്. ജനുവരിയോടെ പൊലീസില്‍ തന്നെ നിയമിതനാകുമെന്നാണ് സൂചന.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയും തൊട്ടുപിന്നാലെ ഋഷിരാജ് സിങ്ങും അടുത്ത ജൂണില്‍ വിരമിക്കുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായി തച്ചങ്കരി മാറും.
https://www.facebook.com/Malayalivartha
























