വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ ഇന്നലെ പിടികൂടിയ രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ ഇന്നലെ പിടികൂടിയ രണ്ടു പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഐഎന്‍ടിയുസി പ്രാദേശിക നേതാവ് മദപുരം ഉണ്ണി, അന്‍സാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരാണ് ഇരുവരും. മറ്റാരുടേയെങ്കിലും സഹായമുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും ആരായുന്നത്. കേസിലെ ഒന്‍പത് പ്രതികളും പിടിയിലായിട്ടുണ്ട്. ആഗസ്റ്റ് 31ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്ബായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്.
ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.
"
https://www.facebook.com/Malayalivartha
























