Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇടുക്കി ജില്ലയിലെ വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിത് സമുദായക്കാരായ ചാക്കിലിലന്‍ വിഭാഗക്കാര്‍ക്ക് പ്രവേശന വിലക്ക്

04 SEPTEMBER 2020 08:48 AM IST
മലയാളി വാര്‍ത്ത

ഇടുക്കി ജില്ലയിലെ വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ ദളിത് സമുദായക്കാരായ ചാക്കിലിലന്‍ വിഭാഗക്കാര്‍ക്ക് മറ്റ് ജാതിക്കാരായ ആളുകള്‍ വിലക്ക് ഏര്‍പ്പെടുത്തി. വട്ടവട പഞ്ചായത്തിലെ ചാക്കിലിയന്‍ വിഭാഗക്കാരായ 270 കുടുംബങ്ങള്‍ ഇതേതുടര്‍ന്ന് ഊരുവിലക്കിന് സമാനമായ ബഹിഷ്‌കരണം നേരിടുകയാണ്.

ആന്ധ്രാപ്രദേശില്‍ വേരുകളുള്ള സമുദായമാണ് ചാക്കിലിയന്‍. പിന്നീട് അവര്‍ തൊഴില്‍ തേടി തമിഴ്നാട്ടിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും കുടിയേറി. ചത്ത മൃഗങ്ങളുടെ തോല്‍ വേര്‍തിരിച്ച് എടുത്ത് തുകല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതാണ് ഇവരുടെ പാരമ്പര്യ തൊഴില്‍. പിന്നീട് തൊഴില്‍ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഇവര്‍ മറ്റ് തൊഴില്‍ മേഖലകളിലേക്ക് കടന്നത്.

ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ചാക്കിലിയ വിഭാഗക്കാര്‍ വട്ടവട പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍, വട്ടവട, കോവില്ലൂര്‍ മേഖലകളിലാണ് ചാക്കിലിയന്‍ വിഭാഗക്കാര്‍ താമസിക്കുന്നത്. വിലക്കിനെ തുടര്‍ന്ന് മുടി വെട്ടാനും മറ്റും 42 കിലോമീറ്റര്‍ യാത്ര ചെയ്ത് മൂന്നാറിലേക്കോ 12 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇല്ലപ്പെട്ടിയിലേക്കോ പോകേണ്ട ദുരവസ്ഥയിലാണ് ചാക്കിലിയന്‍ വിഭാഗക്കാര്‍.

വട്ടവട പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളില്‍ മന്നാഡിയാര്‍, ചെട്ടിയാര്‍, മരവര്‍, പെല്ലാര്‍, പറയര്‍, പ്രമലക്കര്‍ വിഭാഗക്കാരും താമസിക്കുന്നു. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മുതുവാന്‍ വിഭാഗക്കാരാണ് ഭൂരിപക്ഷം. മറ്റ് സമുദായങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശനം അനുവദിക്കാത്തതെന്ന് ചാക്കിലിയന്‍ വിഭാഗക്കാരനായ ആര്‍ ബാലന്‍ പറഞ്ഞു. വിലക്കിനെ തുടര്‍ന്ന് സമുദായാംഗങ്ങള്‍ പരസ്പരം മുടിവെട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ മൂന്നാറിലേക്കോ ഇല്ലപ്പെട്ടിയിലേക്കോ പോകേണ്ടി വരും. തന്റെ പിതാവ് രാമന്റെ കുട്ടിക്കാലം മുതല്‍ ഈ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റ് സമുദായങ്ങളുമായി മുമ്പ് പല തവണ വിവേചനം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്‍്റും സി.പി.എം നേതാവുമായ പി രാമരാജു പറഞ്ഞു. എന്നാല്‍ വിവേചനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുവായി എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു ബാര്‍ബര്‍ ഷോപ്പ് പഞ്ചായത്ത് തന്നെ നിര്‍മ്മിച്ചുകഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (6 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (19 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (6 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends