കൊല്ലത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം: കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാദി കേന്ദ്രത്തില്‍ രണ്ടു ലക്ഷം രൂപയുടെ മോഷണം

കൊല്ലത്ത് പാവുമ്പയില്‍ ആക്രമിക്കപ്പെട്ട കോണ്‍ഗ്രസ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഖാദി വസ്ത്രശാലയില്‍ മോഷണം. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഖാദി കേന്ദ്രത്തിലാണ് മോഷണം നടന്നത്. രണ്ടു ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ മോഷണം പോയി. ഓഫീസ് ആക്രമിച്ചതിനും മോഷണത്തിനും പോലീസ് കേസെടുത്തു.
വെഞ്ഞാറമൂട് കൊപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ വ്യാപകമായി ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്തെ ഓഫീസ് തകര്‍ക്കപ്പെട്ടത്.
ഒന്നര ലക്ഷം രൂപയുടെ തുണികളും സോപ്, തേന്‍ തുടങ്ങിയ സാധനങ്ങള്‍ അടക്കം രണ്ടു ലക്ഷം രൂപയുടെ മോഷണം നടന്നുവെന്നാണ് ഖാദി കേന്ദ്രം ജീവനക്കാര്‍ പറയുന്നത്.
വെഞ്ഞാറമൂട് സംഭവത്തില്‍ പ്രതിഷേധ പ്രകടനവുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ് ഓഫീസ് ആക്രമിച്ചതെന്നും ഖാദി കേന്ദ്രത്തില്‍ മോഷണം നടത്തിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























