സുഹൃത്ത് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അരുണ്‍ നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് എടുത്ത് ചാടി.... ഭാര്യയും മകളും നോക്കി നില്‍ക്കേ നിമിഷങ്ങള്‍ക്കകം മുങ്ങി താണു, അലമുറയിട്ട് ഭാര്യയും മകളും, ഒടുവില്‍.....

സുഹൃത്ത് വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അരുണ്‍ നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് എടുത്ത് ചാടി.... ഭാര്യയും മകളും നോക്കി നില്‍ക്കേ നിമിഷങ്ങള്‍ക്കകം മുങ്ങി താണു, അലമുറയിട്ട് ഭാര്യയും മകളും, ഒടുവില്‍ നിമിഷങ്ങള്‍ക്കകം ഇരുവരും കണ്‍മുന്നില്‍ നിന്നും മാഞ്ഞു. കരമനയാറ്റില്‍ മുങ്ങിയ യുവാവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്താണ് മരിച്ചത്. ആര്‍സിസിയിലെ ലാബ് ടെക്നീഷ്യനായ വെള്ളനാട് കുളക്കോട് ചിത്തിരയില്‍ അരുണിന്റെ (36) മൃതദേഹമാണ് ഫയര്‍ഫോഴ്സിന്റെ തിരച്ചിലില്‍ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്തു നിന്നു 100 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ പാലോട് പെരിങ്ങമ്മല ബംഗ്ലാവ് വിള വയലരികത്തു വീട്ടില്‍ സജിതിനായി (19) ഇന്നു തിരച്ചില്‍ ആരംഭിക്കും.അരുണിന്റെ വീടിനു സമീപമുള്ള കുളക്കോട് ആറ്റുകാല്‍ കടവില്‍ ഇന്നലെ വൈകിട്ട് 3.30നാണ് അപകടം സംഭവിച്ചത്. അരുണിന്റെ കുടുംബത്തോടൊപ്പം സജിത്തും പുഴ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്ത് വെള്ളത്തില്‍ മുങ്ങി താഴുന്നതു കണ്ട് അരുണ്‍ നിറഞ്ഞൊഴുകുന്ന ആറ്റിലേക്ക് എടുത്ത് ചാടിയത് ഭാര്യയും മക്കളും നോക്കി നില്‍ക്കെ. നിമിഷങ്ങള്‍ക്കകം ഇരുവരും കണ്‍മുന്നില്‍ നിന്നും മറയുന്നതു നിസ്സഹായരായി നോക്കി നിലവിളിക്കാനേ കരയില്‍ നിന്നവര്‍ക്കു സാധിച്ചുള്ളൂ. വീടിന്റെ 500 മീറ്റര്‍ മാത്രം അകലെയുള്ള കടവില്‍ അരുണും ഭാര്യ അശ്വതിയും മക്കളായ ആരുഷ്, ആയുഷ് എന്നിവര്‍ക്കും ഒപ്പം സജിതും വൈകിട്ട് മൂന്നോടെയാണ് എത്തിയത്.
ആറ്റില്‍ ഇറങ്ങിയ സജിത് മറുകരയിലേക്ക് നീന്തി മടങ്ങി വരുന്നതിനിടെയാണ് കാണാതായത്. അരുണിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശിവന്റെയും ബിന്ദുവിന്റെയും മകനായ സജിത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
"
https://www.facebook.com/Malayalivartha





















