ജലീലിനെ പിടുത്തം കിട്ടുന്നില്ലല്ലോ ? ജലീല്‍ പൊട്ടിക്കാന്‍ പോകുന്ന ബോംബ് കണ്ട് കണ്ണ് തള്ളി സൈബര്‍ സഖാക്കള്‍

ഇത് ഒന്നൊന്നര ട്വിസ്റ്റായി പോയി .മന്ത്രിയായി വിലസുമ്പോഴും ഉള്ളില്‍ തീയാണ് .എങ്ങോട്ട് നോക്കിയാലും അന്വേഷണ സംഘത്തെ കാണാം .അവര്‍ തൊട്ടടുത്ത് തന്നെയുണ്ട് .കയ്യെത്തും ദൂരത്തു ,ഒരു വിളിപ്പാടകലെ ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്തു കാര്യപ്രാപ്തിയുള്ള ജലീലേട്ടനെ അന്വേഷണ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ആവുന്ന അത്ര നോക്കിയതാണ് .ഖുര്‍ ആന്‍ കടത്തിയത് മുതല്‍ സംശയം മന്ത്രിക്കു നേര്‍ വല്ലാതെയങ് പിന്തുടരുന്നുണ്ട് എങ്കിലും ,ഒരു മന്ത്രി അങ്ങനെയൊക്കെ ചെയ്യുമോ എന്ന് പലരും ചോദിച്ചതാണ് .
പക്ഷെ ജലീല്‍ മന്ത്രി ഇടയ്ക്കിടയ്ക്ക് തട്ടി വിടുന്ന ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചോദ്യം ചെയ്യാതെ വിട്ടുകളയുന്നത് ഒട്ടും പന്തിയല്ല എന്ന ന്യായമായ സംശയത്തിലേക്കാണ് അന്വേഷണ സംഘം എത്തിച്ചേരുന്നത് .തെളിവുകള്‍ നിരവധിയാണ് .ഏറ്റവും ഒടുവില്‍ സുഹൃത്തായ വ്യവസായിയുടെ കാറില്‍ സഞ്ചരിച്ചതില്‍ പോലും അന്വേഷണ സംഘത്തിന് ദഹിക്കാത്ത തരത്തിലുള്ള പല ദുരൂഹതകളും ഉണ്ടായിട്ടുണ്ട് .കെ ടി ജലീല്‍ മന്ത്രിയായത് ഒരു അഡ്ജസ്റ്റ്മെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആണ് എന്ന പ്രതിപക്ഷത്തിന്റെ കൗണ്ടര്‍ മുഖ്യന്റെ ഗോള്‍വല ഭേദിച്ച് ഇരട്ടഗോളുകളായി പര്യവസാനിച്ചിരിക്കുകയാണ് .
ഒന്നാമതായി സ്വതന്ത്രനായി ജയിച്ച ഒരാളെ തൂക്കുമന്ത്രിസഭ പോലും അല്ലാത്ത ഒരു സാഹചര്യത്തില്‍ മന്ത്രിയാക്കിയത് അദ്ദേഹത്തിന്റെ അനുഭവ പ്രാവീണ്യം കൊണ്ടാണ് എന്ന് പറഞ്ഞാല്‍ മലയാളികള്‍ വിശ്വസിക്കില്ല .എ കെ ജി സെന്ററിനെ പോലും തള്ളി താഴെയിടാന്‍ പാകത്തിനൊരു ബോംബ് കൈപ്പിടിയിലൊതുക്കി നടക്കുകയാണ് മന്ത്രിയെന്ന് ചുമ്മാതല്ല പറയുന്നത് .സി പി എം എന്ന കേരളത്തില്‍ മാത്രമായി ചുരിങ്ങികൊണ്ടിരിക്കുന്ന കള്ളവും ചതിയുമില്ലാത്ത പാര്‍ട്ടിയെ അന്താരാഷ്ട്ര ഏജന്‍സികളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ജലീലെന്നാണ് പ്രതിപക്ഷം തട്ടിവിടുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ എന്‍ഐഎയും കസ്റ്റംസും മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്‌തേക്കുമെന്നു സൂചന. ഇതിനു മുന്‍പ് മന്ത്രി ഇഡി മുന്‍പാകെ നല്‍കിയ മൊഴി ഏജന്‍സികള്‍ പരിശോധിക്കും. മതഗ്രന്ഥങ്ങള്‍ എത്തിയതിന്റെ മറവില്‍ കള്ളക്കടത്തു നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമാണിത്.
മന്ത്രി ജലീലിന്റെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തും. 14നു ഹാജരാകാനാണു മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ എത്തുമെന്നു വ്യാഴാഴ്ച രാത്രി മന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചു. ചോദ്യാവലി മുന്‍കൂട്ടി തയാറാക്കിയാണ് ഇഡിയുടെ മൊഴിയെടുപ്പ്. എന്നാല്‍ ചോദ്യാവലി തയാറാക്കും മുന്‍പു മന്ത്രി എത്തി. ആവശ്യപ്പെട്ട പല വിവരങ്ങളും കൈമാറാന്‍ മന്ത്രിക്കു കഴിയാതിരുന്നതിനാലാണ് ചോദ്യാവലി തയാറാക്കിയ ശേഷം വീണ്ടും മൊഴിയെടുക്കുന്നത്.
അഴിമതിയും തട്ടിപ്പുമെല്ലാം പലകുറി നടന്നിട്ടുള്ള ഈ സംസ്ഥാനത്ത് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണു കെ.ടി. ജലീല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണു മന്ത്രിയെ ചോദ്യം ചെയ്തത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍, ജി.കാര്‍ത്തികേയന്‍, എസ്.ശര്‍മ എന്നിവരെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ആ സമയത്ത് ഇവരാരും മന്ത്രി സ്ഥാനം വഹിച്ചിരുന്നില്ല. കരാര്‍ ഒപ്പിടുമ്പോള്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ സിബിഐ 9ാം പ്രതിയാക്കി.
എന്നാല്‍ അവരാരും അനുഭവിക്കാത്ത തരത്തിലുള്ള പിന്തുണ ജലീലിന് ലഭിക്കുന്നതാണ് എത്ര ചിന്തിച്ചിട്ടും മനസ്സിലാകാത്തത് .ജലീലിന്റെ കയ്യിലുള്ളത് സാധാരണ പടക്കമൊന്നുമല്ല അത് പാര്‍ട്ടിയെ മൊത്തത്തില്‍ വെള്ളം കുടിപ്പിക്കുന്ന മറ്റെന്തോ ആണ് .ആ ബോംബ് എപ്പോ വേണമെങ്കിലും പൊട്ടാം .കൈവിടാതെ ജലീലിനെ മുറുകെ പിടിക്കണം എന്നാണ് പാര്‍ട്ടി സെക്രെട്ടെറിയറ്റിന്റെ നിര്‍ദ്ദേശം .കാരണം ഇത് പിടിത്തം തരാതെ വഴുതി മാറുന്ന അപൂര്‍വയിനം മന്ത്രിയാണ് .
"
https://www.facebook.com/Malayalivartha





















