സി പി എമ്മിലെ മക്കള്‍ കലാപം: ചിത്രത്തിലേക്ക് ജയരാജന്റെ മകനും... വമ്പന്മാര്‍ കൂട്ടത്തോടെ വീഴുന്നു

അങ്ങനെ നമ്മുടെ സംസ്ഥാനത്ത് സിപിഎമ്മിലെ ഉന്നതപുത്രന്‍മാര്‍ ചേരിതിരിഞ്ഞ് അടി തുടങ്ങി. എല്ലാവരും മലബാറികളായതിനാല്‍ അടിയില്‍ ആരാണ് കേമനെന്ന് തിരിച്ചറിയുക പ്രയാസമാണ്.
ഇപ്പോള്‍ മന്ത്രി ഇ പി ജയരാജന്റെ മകനാണ് അടിക്കിടയില്‍ അടി തെറ്റി വീണത്.
അതും ഒരു ഒന്നരപ്പണി. ഒരു വിവാദത്തിലും പെടാതിരുന്ന ചെറുപ്പക്കാരനെ ഒറ്റയടിക്ക് വലിച്ച് വെള്ളത്തിലിട്ടു. ഇനി ഊരിപ്പോവുക എളുപ്പമല്ല.
രോഗബാധിതനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മന്ത്രി ഇ.പി. ജയരാജന്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ കുടുംബത്തെ വലിച്ചിഴയ്ക്കുന്ന 'ഉന്നതപുത്രന്റെ' കുത്തിത്തിരിപ്പില്‍ ആകെ അസ്വസ്ഥനാണ്.
ഉന്നത പുത്രനുമായി മാനസികമായി അകന്നു കഴിയുന്നയാളാണ് മന്ത്രി ഇപി. ജയരാജനും അദ്ദേഹത്തിന്റെ മകനും. പിണറായിയുടെ വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് മന്ത്രി ഇ.പി. ജയരാജന്‍. വ്യക്തിപരമായി അദ്ദേഹം വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം?
മന്ത്രി ജയരാജന്റെ മകന്‍ ബിസിനസ്സുകാരനാണ്. തലസ്ഥാനത്ത് ഉള്‍പ്പെടെ അദ്ദേഹത്തിന് ഹോട്ടല്‍ സംരംഭങ്ങളുണ്ടെന്ന് പറയപ്പെടുന്നു. ജയരാജന്റെ മകന്റെ വളര്‍ച്ച കോടിയേരിയുടെ മകന് സഹിക്കില്ല. മുന്‍വനിതാ മന്ത്രിയുടെ മകനും ഇവരുടെ കച്ചവട ശൃംഖലയില്‍ അംഗമായിരുന്നു. കോടിയേരി ഇവരുടെയൊക്കെ ബന്ധുവാണ്.പിണറായിക്ക് മാത്രമാണ് ഇവരുമായി ബന്ധുത്വം ഇല്ലാത്തത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കമ്മീഷന്‍ പറ്റിയവരില്‍ ഒരു മുതിര്‍ന്ന മന്ത്രിയുടെ മകനുണ്ടെന്ന അപവാദമാണ് മന്ത്രി ജയരാജനെ തളര്‍ത്തുന്നത്. ഇത് തന്റെ മകനെ കുറിച്ചാണെന്ന് ജയരാജന്‍ ഒരു കരുതുന്നു. ഞായറാഴ്ച ഒരു പ്രമുഖ ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ ഇത്തരമാരു വാര്‍ത്ത ഫിക്‌സ് ചെയ്തത് തന്റെ മകനെ ഇല്ലാതാക്കാനാണെന്ന് ഇ.പി. കരുതുന്നു. അതിന് പിന്നില്‍ ഉന്നതപുത്രനാണത്രേ ഉള്ളത്. പത്രം സര്‍ക്കാരിന്റെ പതിനാറ് അടിയന്തിരം കാണാന്‍ കാത്തിരിക്കുകയാണെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം.
നേരത്തെ മന്ത്രി സ്ഥാനം തെറിച്ചപ്പോള്‍ തുടങ്ങിയതാണ് കോടിയേരിയും ഇ.പി. ജയരാജനും തമ്മിലുള്ള പിണക്കം.കോടിയേരി പറയുന്നത് കേള്‍ക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാരെ നിയമിച്ചു എന്ന തര്‍ക്കമാണ് ഇരുവരും തമ്മിലുള്ളത്. ജയരാജന്‍ പിണറായി ഭക്തനാണ്. പിണറായി പറയുന്നത് മാത്രമേ അനുസരിക്കുകയുള്ളു. അതാണ് കോടിയേരിക്കുള്ള പ്രധാന വിരോധം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനങ്ങളുടെ പേരില്‍ ജയരാജനെ പുറത്താക്കിയത് അങ്ങനെയാണ്.
ജയരാജനും കോടിയേരിയും തമ്മിലുള്ള ബന്ധം പാടേ ഉലഞ്ഞിട്ട് വര്‍ഷങ്ങളായി. ജയരാജനെ മന്ത്രി സ്ഥാനത്ത് തിരികെയെത്തിക്കാന്‍ കോടിയേരിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ കൈയില്‍ കോടിയേരിക്ക് ഒരു പാര ഇരിക്കട്ടെ എന്ന് കരുതിയാണ് ജയരാജനെ മന്ത്രിസഭയിലേക്ക് പിണറായി എത്തിച്ചത്. ചികിത്സക്ക് പോയപ്പോള്‍ ജയരാജന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കാനുള്ള നീക്കം തടഞ്ഞതും കോടിയേരിയാണ്. ഇക്കാര്യം ജയരാജനറിയാം. ബാലന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ജയരാജനെതിരെ തിരിച്ചതും കോടിയേരിയാണ്.
കോടിയേരി ജയരാജനെ സശ്രദ്ധം വീക്ഷിക്കുകയാണ്. ജയരാജന്റെ ഭാഗത്ത് നിന്ന് എന്ത് വീഴ്ച വന്നാലും കോടിയേരി അത് മുതലാക്കും. അതിനാല്‍ ജയരാജനും സൂക്ഷിച്ച് തന്നെയാണ് നീങ്ങുന്നത്. അതിനിടയിലാണ് സ്വര്‍ണ്ണക്കടത്ത് കമ്മീഷനില്‍ തന്റെ മകനിട്ട് പണിഞ്ഞത്.
കോടിയേരിക്കെതിരെ എന്ത് കിട്ടിയാലും ജയരാജന്‍ അത് പ്രയോഗിക്കും. ഇതേ നിഴല്‍ യുദ്ധമാണ് ബ്രൂവറി, ഡിസ്റ്റിലറി വിവാദത്തില്‍ നടന്നത്.
നേതാക്കള്‍ക്ക് ബിസിനസ്സുകാരായ മക്കള്‍ ഉണ്ടാകുന്നതിലെ കുഴപ്പമാണ് ഇപ്പോള്‍ കാണുന്നത്.മറ്റൊരു രാഷ്ട്രീയ കക്ഷിയിലും ഇല്ലാത്ത മട്ടിലാണ് സി പി എമ്മില്‍ മക്കള്‍ രാജ് പൊടിപൊടിക്കുന്നത്. ഇതില്‍ ഭേദം മുഖ്യമന്ത്രിയുടെ മകനാണ്. അദ്ദേഹം ഇത്തരം വിവാദങ്ങളിലൊന്നും ഇതുവരെ ഭാഗഭാക്കായിട്ടില്ല.
മക്കള്‍ തമ്മിലുള്ള തൊഴുത്തില്‍ കുത്ത് സര്‍വ സീമകളും ലംഘിക്കുന്ന കാര്യം മുഖ്യമന്ത്രിക്ക് അറിയാമെങ്കിലും അദ്ദേഹം അതില്‍ താത്പര്യം കാണിച്ചിട്ടില്ല. തനിക്കെതിരെ ആരോപണത്തിന്റെ വാള്‍ ഉയരരുത് എന്ന മാത്രമാണ് അദ്ദേഹം കരുതുന്നത്. സിപി എമ്മിലെയും സര്‍ക്കാരിലെയും ഉന്നതര്‍ക്കെതിരെ അഴിമതി ആരോപണം ഉയരുമ്പോള്‍ മുഖ്യമന്ത്രി അതില്‍ ഗൂഢമായി ആനന്ദിക്കുന്നുണ്ട്.കാരണം തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഇവരെല്ലാം തന്ത്രപരമായ നിശബ്ദത പുലര്‍ത്തിയവരാണ്.
പക്ഷേ ജയരാജനെ കൊണ്ട് രാജിവയ്പ്പിക്കാമെന്ന് കോടിയേരി കരുതരുത്. കാരണം വീണ്ടുമൊരു രാജി പിണറായി സമ്മതിക്കില്ല.
https://www.facebook.com/Malayalivartha





















