ജലീല്‍ സി പി എമ്മിനെയും കൊണ്ടേ പോവൂ എന്നാണോ? ജലീല്‍ കൊടുത്തത് എട്ടിന്റെ പണി അനസിന്റെ കാറും ഇടപാടും വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ആ റെയ്ഡ്

ഈ മന്ത്രിയുടെ ഒരു കാര്യം .സത്യത്തില്‍ ഇദ്ദേഹം പാര്‍ട്ടിക്കകത്ത് ഇത്രയും വലിയ പ്രശ്നം ഉണ്ടാക്കിയിട്ട് ഇതിനു മുമ്പെങ്ങും ലഭിക്കാത്ത അഭൂതപൂര്‍വ്വമായ പിന്തുണ കിട്ടുന്നതിന്റെ ഗുട്ടന്‍സ് എന്താണെന്ന് പ്രതിപക്ഷം ചാനല്‍ ചര്‍ച്ചകളിലൂടെയും പ്രസ്താവനകളിലൂടെയും ഒക്കെ പറയുന്നുണ്ടെങ്കിലും ഇപ്പോഴും എന്താണ് യഥാര്‍ത്ഥ വസ്തുത എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല .പിണറായി വിജയന്റെ പാര്‍ട്ടിയിലെ
ഏകാധിപത്യ പ്രവണതയില്‍ വെന്തുരുകിയ നേതാക്കള്‍ അനേകമാണ് .
ജനകീയനായ വി എസിന്റെ പ്രതിച്ഛായ പോലും തല്ലിക്കെടുത്താന്‍ പാകത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ പിണറായി നടത്തിയ ക്യാപിറ്റല്‍ പണിഷ്‌മെന്റ് മലയാളികള്‍ മറന്നിട്ടൊന്നുമില്ല .പിണറായുടെ മടിയില്‍ കനമില്ല എന്നവര്‍ത്തിക്കുന്ന അവസ്ഥയിലും മൊത്തത്തില്‍ പാര്‍ട്ടിക്കുണ്ടായ ക്ഷീണവും പ്രതിരോധത്തില്‍ ആവുന്ന ദാരുണമായ അവസ്ഥയും ആര്‍ക്കും മറക്കാന്‍ ആവില്ല എന്നതാണ് വാസ്തവം .പാര്‍ട്ടിക്കാരനല്ലാത്ത മന്ത്രി ജലീല്‍ ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ക്ക് സമാധാനം പറയേണ്ടത് കോടിയേരിയുടെ ബാധ്യതയാക്കുന്ന
അത്യപൂര്‍വ നിമിഷങ്ങള്‍ക്കാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത് .ഉപ്പ് തിന്നത് ജലീലാണെങ്കില്‍ വെള്ളം കുടിക്കുന്നത് പിണറായി തന്നെയാണ് എന്നത് ഈ കേസിന്റെ പോക്കനുസരിച്ച് വ്യക്തമായി വരുന്നുണ്ട് .
വ്യവസായിയുടെ വീട്ടിലെ സന്ദര്‍ശനവും മറ്റും ഉണ്ടാക്കിയ പൊല്ലാപ്പ് വേറെയും കിടപ്പുണ്ട് .വി എസ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ നോട്ടപ്പുള്ളി ആയിരുന്ന അനസ് ,പിണറായിയുടെയും ജലീലിന്റെയും വേണ്ടപ്പെട്ട സുഹൃത്താണ് എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് .ഇത്രയധികം ബാന്ധവം സൂക്ഷിക്കാന്‍ മാത്രം അനസ് ആരായിരുന്നു എന്ന സ്വാഭാവിക സംശയം അന്വേഷണ സംഘത്തിന് തോന്നിത്തുടങ്ങിയപ്പോള്‍ തന്നെയാണ് ഇയാളുടെ വീട്ടില്‍ നടന്ന പൂര്‍വകാല റെയിഡിനെ പറ്റിയും വിവാദ ഇടപാടുകളെ പറ്റിയും ഉണ്ടായിട്ടുള്ള വിവരങ്ങള്‍ വീണ്ടും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത് .
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത് അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്. അനസിനും തലവേദനയാകും. ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോള്‍ അനസിന്റെ വീട്ടിലേക്കാണു ജലീല്‍ ഔദ്യോഗിക വാഹനത്തിലെത്തിയത്.
മാത്രമല്ല നാളുകളായി ജലീല്‍ ആലപ്പുഴ ജില്ലയിലെത്തുമ്പോള്‍ നടത്തുന്ന പതിവ് സന്ദര്‍ശനവും ഇയാളുടെ പൂര്‍വ്വകാല ഇടപാടുകളും സി പി എമ്മിന് അടുത്ത തലവേദനയാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്. സ്റ്റേറ്റ് കാര്‍ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തില്‍ ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയ സംഭവം വലിയ തോതില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ് . മൊഴി നല്‍കിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്. ഇതോടെ അനസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പരാതികള്‍ ലഭിച്ചു തുടങ്ങി.മുന്‍പെങ്ങും പൊങ്ങിയിട്ടില്ലാത്ത പല്‍ നികുതിവെട്ടിപ്പിന്റെയും വ്യാജ രജിസ്‌ട്രേഷനുമുള്‍പ്പടെ ഉള്ള വുഷയങ്ങള്‍ ഇതില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് .
ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ശുപാര്‍ശ പ്രകാരം ഹജ് കമ്മിറ്റിയില്‍ അനസിന് അംഗത്വം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്‍പ്പെടെ ജില്ലയിലെ പാര്‍ട്ടി പരിപാടികള്‍ക്ക് എത്തുമ്പോള്‍ ജലീല്‍ ഉപയോഗിച്ചിരുന്നത് അനസിന്റെ വാഹനമായിരുന്നു. ഇത് വലിയ ദുരൂഹതകള്‍ക്ക് വഴി വയ്ക്കുന്നുണ്ട് .ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരൂരിലെത്തിയ മന്ത്രി, പാര്‍ട്ടി ഏര്‍പ്പെടുത്തിയ വാഹനം ഉപയോഗിക്കാതെ അനസിന്റെ വാഹനം ഉപയോഗിച്ചതിലുള്ള അതൃപ്തി പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പു വേളയില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു മന്ത്രിയും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനസിന്റെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു.
കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് അനസിന്റെ വീട്ടില്‍ റെയ്ഡ് നടന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സിപിഎമ്മിലെ വിഭാഗീയത കാരണമാണ് റെയ്ഡ് നടത്തിയതെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന് അനസ് പരാതി നല്‍കുകയും ചെയ്തു.അതിനാല്‍ തന്നെ തുടന്നുള്ള നീക്കങ്ങള്‍ മരവിപ്പിക്കാന്‍ പാര്‍ട്ടി വലിയ തോതില്‍ ഇടപെടല്‍ നടത്തി എന്നതാണ് വ്യക്തമാവുന്ന വിവരം .ജലീലിന്റെ ഈ അപൂര്‍വ സുഹൃത്ത് ബന്ധത്തിന്റെ നിജസ്ഥിതി അറിയാനായുള്ള പരക്കം പാച്ചില്‍ അന്വേഷണ സംഘം നേരത്തെ തന്നെ തുടങ്ങി എന്നാണ് വ്യക്തമാവുന്നത് .
https://www.facebook.com/Malayalivartha





















