മന്ത്രി ജലീലിന്റെ ഉറ്റ ചങ്ങാതി അനസ് .... ഇ ഡി പൊളിച്ചെടുത്തു അനസിന്റെ ഇടപാടുകള്‍ പുറത്ത് ജലീല്‍ പടുകുഴിയില്‍ നിലവിളിച്ച് കോടിയേരി

മന്ത്രി ജലീലിനെക്കുറിച്ച് ഈ പാര്‍ട്ടിക്ക് ഒരു ചുക്കും അറിയത്തില്ല .പാര്‍ട്ടിയെ വിറ്റ കാശുവരെ പോക്കറ്റില്‍ ഇട്ടു നടക്കുകയാണ് ആശാന്‍ .പിണറായുടെ മടിക്കുത്തിലെ കനം മുഴുവന്‍ ജലീല്‍ കൈക്കലാക്കിയത് കാരണമായിരിക്കാം മൂപ്പര്‍ക്ക് അല്പം പോലും ഭയം തോന്നുന്നില്ല .സ്വന്തം മകനെ തൂക്കിക്കൊന്നാലും ജലീലിന് ഒരാപത്തും വരാതിരിക്കാനാണ് കോടിയേരിയുടെ ശ്രമം .അതിനാണ് എന്‍ഫോഴ്സ്മെന്റ് കേന്ദ്ര സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് അനുസരിക്കുന്നത് എന്ന മട്ടില്‍ അങ്ങ് തട്ടി വിട്ടത് .പാര്‍ട്ടിക്കാരനല്ലാഞ്ഞിട്ടും പാര്‍ട്ടറിക്കുള്ളില്‍ എന്നാ ........ഒരു വെയിറ്റാന്നെ ..........മാക്കിയുള്ള മൊത്തം സഖാക്കന്‍മാരും തലപുകഞ്ഞാലോചിച്ചാലും പഠിച്ചുതീരാന്‍ കഴിയാത്ത ഒരു മഹാപ്രസ്ഥാനമായി ജലീല്‍ മന്ത്രി വളര്‍ന്നു കഴിഞ്ഞു എന്ന് വേണം കരുതാന്‍ .മന്ത്രിയുടെ സൗഹൃദ വലയം കേട്ട് കണ്ണ് തള്ളിയ സഖാക്കന്മാരുടെ അമ്പരപ്പ് ഇതുവരെയും മാറിയിട്ടില്ല .
സത്യത്തില്‍ ഇദ്ദേഹം മായാവിയോ കുമ്പിടിയോ മറ്റും ആണോ എന്ന സംശയവും ഇല്ലാതില്ല .വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അനസ് എന്ന വിവാദ വ്യവസായിയുടെ വീട്ടില്‍ നടന്ന റെയിഡിനെ വീണ്ടും പൊടികുടഞ്ഞു അന്വേഷണ സംഘം ഓര്‍മിച്ചെടുക്കുന്നതിന്റെ ഗുട്ടന്‍സ് പലര്‍ക്കും അറിയില്ലായിരുന്നു .എന്നാല്‍ ഇ ഡിയുടെ സംശയത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അനസ് ഇത്തരക്കാരനായിരുന്നു ,ഇയാള്‍ക്ക് നേരെ ലഭിച്ച പരാതിയുടെ പ്രവാഹം തുടങ്ങിയ പ്രബലമായ വിഷയങ്ങളില്‍ നിന്നും ഒളിച്ചു മാറാന്‍ കഴിയാതെ ആലപ്പുഴ ജില്ല കമ്മറ്റിയും സംസ്ഥാന നേതൃത്വവും ഒരുപോലെ ആപ്പിലായിരിക്കുകയാണ് .അനസിന്റെ മേല്‍ വന്നുവീഴുന്ന പരാതിയുടെ പ്രവാഹവും അതിലെ വസ്തുതയും അറിയേണ്ടത് കൂടി അന്വേഷണ സംഘത്തിന്റെ ബാധ്യതയായി മാറിയിരിക്കുകയാണ് .സി പി എം ഇയാള്‍ക്ക് വേണ്ടി നടത്തിയ അനാവശ്യ ഇടപാടുകള്‍ സംസ്ഥാന നേതൃത്വത്തിന്റെ കൂടി നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ് .
ജലീലിനെ ഇത്രയധികം സംരക്ഷിച്ചു പോരുന്നതില്‍ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ട് എന്നത് പകലുപോലെ വ്യക്തമായിരിക്കുകയാണ് .സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നു മന്ത്രി ജി.സുധാകരന്‍ പറഞ്ഞത് പാര്‍ട്ടിയുടെ തെറ്റായ പോക്കിനെ ചൂണ്ടിക്കാട്ടിത്തന്നെയാണ് എന്നത് വ്യക്തം . മികച്ച മന്ത്രിയെന്ന നിലയില്‍ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് നല്‍കിയ ആദരം സ്വീകരിച്ചു പ്രസംഗിക്കുമ്പോഴാണ്, കേരള രാഷ്ട്രീയത്തില്‍ മുന്‍പും ചര്‍ച്ചയായ ഈ ഉദ്ധരണി മന്ത്രി പ്രയോഗിച്ചത്. മന്ത്രി കെ.ടി.ജലീലിനെതിരെ ആരോപണം ഉയരുന്ന സന്ദര്‍ഭത്തിലാണ് ഈ പരാമര്‍ശം.റോമന്‍ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസര്‍ രണ്ടാം ഭാര്യ പോംപിയയെ ഉപേക്ഷിച്ചുകൊണ്ടു പറഞ്ഞ വാക്കുകളാണിവ 'എന്റെ ഭാര്യ സംശയത്തിനു പോലും അതീതയായിരിക്കണം.'ഈ വാക്കുകള്‍ ജലീലിന് ഏറ്റവുമധികം യോജിച്ചിരിക്കുന്ന ഈ പശ്ചാത്തലത്തിലാണ് മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെയാണ് .
വി എസ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ നോട്ടപ്പുള്ളി ആയിരുന്ന അനസ് ,പിണറായിയുടെയും ജലീലിന്റെയും വേണ്ടപ്പെട്ട സുഹൃത്താണ് എന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് .ഇയാളുടെ വീട്ടില്‍ നടന്ന പൂര്‍വകാല റെയിഡിനെ പറ്റിയും വിവാദ ഇടപാടുകളെ പറ്റിയും ഉണ്ടായിട്ടുള്ള വിവരങ്ങള്‍ വീണ്ടും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത് ഇ ഡിയുടെ അന്വേഷണ വൈഭവത്തിന്റെ മാറ്റ് ഒന്നുകൂടി വര്‍ധിപ്പിക്കുന്നുണ്ട് .
മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചത് അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ എം.എസ്. അനസിനും തലവേദനയായിക്കഴിഞ്ഞു . ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോള്‍ അനസിന്റെ വീട്ടിലേക്കാണു ജലീല്‍ ഔദ്യോഗിക വാഹനത്തിലെത്തിയത്.മാത്രമല്ല നാളുകളായി ജലീല്‍ ആലപ്പുഴ ജില്ലയിലെത്തുമ്പോള്‍ നടത്തുന്ന പതിവ് സന്ദര്‍ശനവും ഇയാളുടെ പൂര്‍വ്വകാല ഇടപാടുകളും സി പി എമ്മിന് അടുത്ത തലവേദനയാണ് ഉണ്ടാക്കി വച്ചിരിക്കുന്നത്.
സ്റ്റേറ്റ് കാര്‍ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തില്‍ ഇഡിയുടെ കൊച്ചി ഓഫിസിലെത്തിയ സംഭവം വലിയ തോതില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ് . മൊഴി നല്‍കിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്. ഇതോടെ അനസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പരാതികള്‍ ലഭിച്ചു തുടങ്ങി.മുന്‍പെങ്ങും പൊങ്ങിയിട്ടില്ലാത്ത പല്‍ നികുതിവെട്ടിപ്പിന്റെയും വ്യാജ രജിസ്‌ട്രേഷനുമുള്‍പ്പടെ ഉള്ള വുഷയങ്ങള്‍ ഇതില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് .
ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ശുപാര്‍ശ പ്രകാരം ഹജ് കമ്മിറ്റിയില്‍ അനസിന് അംഗത്വം നല്‍കിയിരുന്നു.
മുന്‍കാലഘട്ടങ്ങളില്‍ അനസ് നടത്തിയ പല ഇടപാടുകാരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന പരാതികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റിനു പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് .സ്വന്തമായി ഒരു പവന്‍ സ്വര്‍ണ്ണം പോലും കൈമുതല്‍ ഇല്ലാത്ത ജലീലിന് ഏതു ജില്ലയില്‍ ചെന്നാലും താമസിക്കാന്‍ പാകത്തിന് മുന്തിയ വീടുകളും സഞ്ചരിക്കാന്‍ മുന്തിയ വണ്ടികളും ഒരുക്കിക്കൊടുക്കുന്ന വ്യവസായി സുഹൃത്തുക്കള്‍ ഉണ്ടെന്നത് ജലീലിന് വലിയ ഭാഗ്യമാണെങ്കിലും പാര്‍ട്ടിക്ക് അത് വലിയ ക്ഷീണം തന്നെയാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല .
"
https://www.facebook.com/Malayalivartha





















