ഉദ്ധവിന്റെ കിളി പോയി? അമിത് ഷാ കല്പിച്ചു കങ്കണയെ തൊട്ടാല്‍ വിവരമറിയും ലഹരിമരുന്ന് കേസില്‍ നടിയെ കുടുക്കാനിറങ്ങി ശിവസേന?

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേര്‍ക്ക് യോദ്ധാവിനെ പോലെ പൊരുതിയ കങ്കണ രണവുത്തിനെതിരെ മാരക നീക്കം തന്നെയാണ് ശിവസേന നടത്തിവരുന്നത് .മുംബയിലെ പാലിഹില്‍സിലെ തന്റെ ബംഗ്ളാവ് അനുനിമിഷം ഇടിച്ചുപൊളിച്ച് വന്‍ കേടുപാടുകള്‍ ഉണ്ടാക്കിയത് ശിവസേനയുടെ തരംതാഴ്ന്ന പകപോക്കലാണ് എന്ന് തന്നെയാണ് കങ്കണ വിശേഷിപ്പിക്കുന്നത് .മുംബൈയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചും മറ്റും കങ്കണ ഉയര്‍ത്തിവിട്ട വിവാദ കൊടുങ്കറ്റില്‍ ഉദ്ധവിന്റെ ഇമേജ് വല്ലാതെയങ്ങിടിഞ്ഞു എന്നായിരുന്നു ശിവസേന മനസ്സിലാക്കിയത് .
വൈരാഗ്യ ബുദ്ധിയോടെ കങ്കണയെ വിരട്ടാനായി മുംബൈ കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ അധികമായി നടത്തിയ നിര്‍മാണത്തിന്റെ പേരും പറഞ്ഞു നോട്ടീസ് അയക്കുകയും അര്‍ധരാത്രി തന്നെ അത് ഇടിച്ചിടുകയും ചെയ്തതാണ് നടിയെ രോക്ഷാകുലയാക്കിയത് .ഇതുമായി ബന്ധപ്പെട്ട് മറുപടി എന്നോണം ഉദ്ധവിനെ വെല്ലുവിളിച്ചു കൊണ്ട് നടി രംഗത്തെത്തുകയും താന്‍ ഈ ഓലപാമ്പു കണ്ട് തളരുകയുമില്ല എന്ന തരത്തില്‍ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു .
മുംബൈയില്‍ ലഹരിമരുന്നുപയോഗം വന്‍ തോതില്‍ വര്‍ധിച്ചിരിക്കുകയാണ് എന്നതിനാല്‍ തന്നെ ഉദ്ധവ് താക്കറെയ്ക്ക് ബോളിവുഡിലെ ഇതിന്റെ ഉപയോകതാക്കള്‍ക്ക് വളം വയ്ക്കുന്ന സ്വഭാവമാണുള്ളത് എന്ന തരത്തിലായിരുന്നു പ്രതികരണം.ഇത് ശിവസേനയുടെ അനുയായികളെ ചൊടിപ്പിച്ചു എന്ന് മാത്രമല്ല കങ്കണയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് ഉദ്ധവിനെ കളിയാക്കിയ മുന്‍ നാവിക ഉദ്യോഗസ്ഥനെ ശാരീരിക മര്‍ദ്ദനം വരെ നടത്തി .വീര്‍ ശിവാജിയില്‍ നിന്നും ഉടവാള്‍ സ്വീകരിക്കുന്ന കങ്കണയുടെ കാര്‍ട്ടൂണ്‍ ചിത്രത്തില്‍ പത്തു തലയുള്ള രാവണനായി ഉദ്ധവിന്റെ ചിത്രം വരച്ച പ്രമുഖ ബോളിവുഡ് സംവിധായകന്റെ പോസ്റ്റ് വലിയ വിവാദമായിരിക്കുകയാണ് .മുംബൈ നഗരത്തെ പരസ്യമായി ആക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റാനാവുത് വന്ന വഴി മറക്കരുത് എന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ വിശേഷിപ്പിച്ചിരിക്കുന്നത് .മാത്രമല്ല നടിക്കെതിരെ ഉയര്‍ന്ന ലഹരിമരുന്ന് ആരോപണത്തെ പറ്റിയും അന്വേഷണം ആരംഭിച്ചെന്നും നടിയെ ചോദ്യം ചെയ്യുമെന്നും മുംബൈ പൊലീസിന്റെ ആന്റി നാര്‍കോട്ടിക്സ് സെല്‍ (എഎന്‍സി)വ്യക്തമാക്കിയിരിക്കുകയാണ് .
കങ്കണയുടെ ലഹരി ഉപയോഗത്തെക്കുറിച്ച് 2016ലെ അഭിമുഖത്തില്‍ പരാമര്‍ശിച്ച മുന്‍ കാമുകന്‍ നടന്‍ അധ്യായന്‍ സുമന്റെ മൊഴിയുമെടുക്കും. ഈ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള കേസ്. എന്നാല്‍ തനിക്കെതിരെ വന്‍ ഗൂഢാലോചനയാണ് ശിവസേനയില്‍ നടക്കുന്നതെന്നും തന്‍ ഏതു നിമിഷം വേണമെങ്കിലും അക്രമിക്കപെടാമെന്നും അതിനാല്‍ സുരക്ഷ ഒരുക്കണമെന്നുമുള്ള ആഭ്യന്തര മന്ത്രിയ്ക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന സുരക്ഷാ പരിരക്ഷയാണ് നല്‍കി പോരുന്നത് .
മുംബൈ പൊലീസിനെ അധിക്ഷേപിച്ചതോടെ മഹാരാഷ്ട്ര സര്‍ക്കാരുമായി കങ്കണ ഇടഞ്ഞതിനു പിന്നാലെയാണു ലഹരിക്കേസില്‍ അന്വേഷണം .. മുംബൈയില്‍ വന്നു താരങ്ങളായവരെല്ലാം നഗരത്തെ ആദരിക്കുകയും പുരോഗതിക്കുവേണ്ട സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് എന്നും അവരാരും ചില്ലുമേടകളില്‍ ഇരുന്ന് കല്ലെറിഞ്ഞിട്ടില്ലെന്നും ശിവസേന പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട് .
https://www.facebook.com/Malayalivartha





















