കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്താണ് കാഫിര്‍ ചിത്രത്തിനായി ഇറങ്ങിയത്. അതും മുടങ്ങിയതോടെയാണ് അതിജീവനം വെല്ലുവിളിയായി... സിനിമയ്ക്ക് പാക്ക്‌അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി...

സിനിമയ്ക്ക് പാക്ക്‌അപ്പ് പറഞ്ഞ് സംവിധായകന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങി. പ്രതാപ് പോത്തനെ മുഖ്യ കഥാപാത്രമാക്കി കാഫിര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് വിനോദ് കരിക്കോട് ആണ് അതിജീവനത്തിനായി കാരിക്കോട് ജംക്ഷനില്‍ മീന്‍ കട തുടങ്ങിയത്.
ചിത്രത്തിന്റെ രചനയും വിനോദിന്റേതാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മിക്‌സിങ് ചിത്രാജ്ഞലി സ്റ്റുഡിയോയില്‍ പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കുമ്ബോഴാണ് ലോക്ക്ഡൗണ്‍ ആരംഭിച്ചത്. ഇതോടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുള്ള സ്വപ്‌നവും തടസ്സപ്പെട്ടു.
മാധ്യമപ്രവര്‍ത്തകനായ വിനോദിന് കുട്ടിക്കാലം മുതല്‍ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു.
കൊച്ചിയില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ അവധിയെടുത്താണ് കാഫിര്‍ ചിത്രത്തിനായി ഇറങ്ങിയത്. അതും മുടങ്ങിയതോടെയാണ് അതിജീവനം വെല്ലുവിളിയായത്. ഓണ്‍ലൈന്‍ മീഡിയയില്‍ റിപ്പോര്‍ട്ടിങ്ങിന് കൂടിയെങ്കിലും ജീവിക്കാന്‍ മറ്റ വഴി കണ്ടെത്തേണ്ടണമായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴകിയ മത്സ്യം പിടികൂടുന്നതിനു സാക്ഷിയായതും നിയോഗമായി. നല്ല മത്സ്യം നല്‍കണമെന്ന മോഹം കൂടി ഉണ്ടായതോടെയാണ് മീന്‍കട തുടങ്ങാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha





















