അലനും താഹക്കും ആശംസകള്‍; രാഷ്ട്രീയ സമരങ്ങള്‍ നടത്തി എത്രയോ തവണ ജയിലില്‍ കിടന്ന ഞങ്ങള്‍ക്കറിയാം, ജയിലില്‍ നിന്ന് പുറത്തു വരുമ്ബോഴുള്ള സന്തോഷം ;പി.ജയരാജന്‍

യു.എ.പി.എ കേസില്‍ ജയില്‍മോചിതരായ അലനേയും താഹയേയും തിരിച്ച് ക്ഷണിച്ചും നിലപാട് വിശദീകരിച്ചും സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി.ജയരാജന്റെ ഫേസ്ബുക്‌പോസ്റ്റ്. താഹ മാടായി ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കികൊണ്ടാണ് ജയരാജെന്റ പോസ്റ്റ് ആരംഭിക്കുന്നത്.
കേസ് ഉണ്ടായ സമയം മുതല്‍ വ്യക്തവും കൃത്യവുമായ നിലപാടാണ് താനും തെന്റ പാര്‍ട്ടിയും സ്വീകരിച്ചിട്ടുള്ളതെന്നും ആ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും ജയരാജന്‍ പറയുന്നു.
കുറിപ്പിെന്റ പൂര്‍ണരൂപം;
ഒന്നുകില്‍ ശരി, അല്ലെങ്കില്‍ തെറ്റ് എന്നാണ് പറയേണ്ടത്.
പി.ജയരാജന്‍
'ട്രൂ കോപ്പി തിങ്കി 'ല്‍ പ്രസിദ്ധീകരിച്ച 'പി.ജയരാജന്‍ ഇപ്പോള്‍ എന്തു പറയുന്നു?' എന്ന താഹ മാടായിയുടെ കുറിപ്പിലെ ചോദ്യങ്ങള്‍ക്ക് മാത്രമല്ല, യു.എ.പി.എ കേസില്‍ അലനും താഹയും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുന്ന ഈ അവസരത്തില്‍ ഒരുപാട് പേര്‍ എന്നോട് ഈ വിഷയത്തില്‍ മുന്‍പ് എടുത്ത നിലപാടുകള്‍ തിരുത്തുമോ എന്ന ചോദ്യവുമായി മുന്നോട്ട് വരുന്നുണ്ട്. അതുകൊണ്ട് എല്ലാവരുമായി ഈ വിഷയത്തിലെ നിലപാട് വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.
കേസ് ഉണ്ടായ സമയം മുതല്‍ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എെന്റ പാര്‍ട്ടിയും സ്വീകരിച്ചിട്ടുള്ളത്.ആ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കേസില്‍ ജാമ്യം ലഭിച്ചു എന്നുള്ളത് കൊണ്ട് ഉയര്‍ന്നുവന്ന പ്രസക്തമായ വിഷയങ്ങള്‍ ഇല്ലാതാവുന്നില്ല.
വിദ്യാര്‍ത്ഥികളായ അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിെന്റ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരില്‍ UAPA അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണ് . ചിലര്‍ ചോദിക്കുന്നത് LDF സര്‍ക്കാര്‍ കേരളം ഭരിക്കുമ്ബോള്‍ പോലീസ് ഇങ്ങനെ പെരുമാറാമോ എന്നതാണ്. പോലീസിെന്റ പ്രവര്‍ത്തനത്തില്‍ പ്രാഥമികമായി ഗവണ്‍മെന്‍റിന് ഇടപെടാന്‍ കഴിയില്ല.ഒരു കുറ്റം ചെയ്താല്‍ ഏത് നിയമം അനുസരിച്ച് കേസ് ചാര്‍ജ്ജ് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പൊലീസാണ്. എന്നാല്‍ ഗവണ്‍മെന്‍റ് നയം അതില്‍ നിന്ന് വ്യത്യസ്തമാകുമ്ബോള്‍ അതില്‍ സ്വാഭാവികമായും സര്‍ക്കാര്‍ ഇടപെടും. യുഎപിഎ നിയമത്തിെന്റ കാര്യത്തില്‍ കേസെടുക്കുമ്ബോള്‍ ഗവണ്‍മെന്‍റ് അനുമതി ആവശ്യമാണെന്ന് നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ അനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടാണ് ഈ കേസില്‍ എന്‍ഐഎ കടന്നു വന്നത്. ക്രിമിനല്‍ നിയമ നടപടി അനുസരിച്ച് കേസുകള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന മേഖലകളില്‍ യുഎപിഎ വലിച്ചുകൊണ്ടുവരേണ്ട കാര്യമില്ല.ഇങ്ങനെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചാര്‍ജ്ജ് ചെയ്ത കേസില്‍ പോലും യുഎപിഎ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി കണ്ടത്.
സിപിഐ എം എല്ലാകാലത്തും ഇത്തരം കരിനിയമങ്ങള്‍ക്കെതിരാണ്. UAPA യുടെ മുന്‍ഗാമിയായിരുന്നു പോട്ടയും ടാഡയും.കേരളത്തിലെ UDF ഗവണ്മെന്റും കേന്ദ്രസര്‍ക്കാരും ടാഡ നിയമം ദുരുപയോഗം നടത്തിക്കൊണ്ട് സിപിഎം പ്രവര്‍ത്തകരെ വേട്ടയാടിയിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ BJP യും കോണ്‍ഗ്രസ്സും ഒരുപക്ഷത്തും ഇടതുപക്ഷം മറുപക്ഷത്തുമാണ്.
യുഎപിഎയും അതിനു മുന്നോടിയായുള്ള കരിനിയമങ്ങളായ "പോട്ടയും ടാഡയും" കേരളത്തില്‍ ആദ്യമായി നിരപരാധികള്‍ക്കെതിരെ ചാര്‍ത്തിയത് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്.നിലവിലുള്ള ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് ചാര്‍ജ്ജ് ചെയ്യേണ്ട കുറ്റങ്ങളില്‍ പോലും ഇത്തരം കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്ത് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോണ്‍ഗ്രസ്സിന്റെ ചരിത്രമാണ്. കോണ്‍ഗ്രസ്സ് ഭരണകാലത്ത് ടാഡയും ബിജെപി ഭരണം യുഎപിഎ പട്ടവും എനിക്ക് ചാര്‍ത്തി തന്നു.അതിനാല്‍ തന്നെ എന്നെ പോലെയുള്ളവര്‍ ഒരിക്കലും ഈ കരിനിയമങ്ങളുടെ പ്രയോഗങ്ങളെ പിന്തുണയ്ക്കില്ല.
ന്യുനപക്ഷ വിഭാഗത്തില്‍ പെട്ട നൂറുകണക്കിന് യുവാക്കളെ യുഎപിഎ ചുമത്തി കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ചപ്പോള്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയും നിയമപോരാട്ടം നടത്തിയും വിഷയത്തില്‍ ഇടപെട്ട് അവരെ മോചിതരാക്കാന്‍ പരിശ്രമിച്ചത് സിപിഐഎം മാത്രമായിരുന്നു.
സിപിഐഎമ്മിനെതിരെ അന്ന് ഭീകര നിയമം പ്രയോഗിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറാവാത്ത ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയക്കാരും വലത് മാധ്യമങ്ങളും ഇന്ന് യുഎപിഎ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!!! കേരളത്തില്‍ ഞാനുള്‍പ്പെടെയുള്ള പത്ത് പേര്‍ക്ക് യുഎപിഎ കേസില്‍ ജാമ്യം കിട്ടി.എന്നാല്‍ മറ്റ് 15 പേര് ഇപ്പോളും ജാമ്യം കിട്ടാതെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.6 വര്‍ഷമായി തടവറയില്‍ കഴിയുകയാണ്.
യഥാര്‍ത്ഥത്തില്‍ യുഡിഎഫ് ഗവണ്‍മെന്‍റ് ചാര്‍ജ്ജ് ചെയ്ത കേസുകളിലും യുഎപിഎ എടുത്തുമാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.ഇവിടെ എല്‍ഡിഎഫിന്റെ നയം വ്യക്തമാണ്.യുഎപിഎ നിയമം അനുസരിച്ച് ഗവണ്മെന്റ് അനുമതി നല്‍കിയാല്‍ മാത്രമേ യുഎപിഎ അനുസരിച്ചുള്ള കുറ്റം നിലനില്‍ക്കുകയുള്ളൂ.
ഇവിടെ മാവോയിസ്റ്റുകള്‍ക്കെതിരായിട്ടുള്ള ആശയ സമരം വളരെ പ്രധാനമാണ്. യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണത്.ആ ആശയ സമരത്തില്‍ പങ്കെടുക്കാന്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലും വിശ്വസിക്കുന്നവര്‍ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായിട്ടുള്ള ചോദ്യം. ആ ചോദ്യത്തിന് ഒന്നുകില്‍ ശരി അല്ലെങ്കില്‍ തെറ്റ് എന്നാണ് പറയേണ്ടത്.
അലനും താഹയും സി.പി.എം പാര്‍ടി മെമ്ബറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ട്ടി മെമ്ബര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. തങ്ങളെ എതിര്‍ക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്മ്യൂണിസ്റ്റുകാരനും യോജിക്കാനാവില്ല.
യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഇന്ത്യന്‍ മാവോയിസ്റ്റുകളെ പിന്തുണക്കാന്‍ മനുഷ്യാവകാശ ലേബലൊട്ടിച്ച് ചിലര്‍ മുന്നോട്ട് വരുന്നുണ്ട്. ആ സംഘടനകളുടെ പിന്നിലുള്ളത് മതതീവ്രവാദ ശക്തികളാണ്.ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത് ശരിവെക്കുന്നതാണ്.അലനും താഹയും വസ്തുതകള്‍ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നടന്നു നീങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. അതാണ് ഇപ്പോള്‍ കോടതിയും പറഞ്ഞത് .
താഹ മാടായി, ഡി.വെ.എഫ്‌ഐ, എസ്.എഫ് ഐ സംഘടനകള്‍ ഈ വിഷയത്തില്‍ പള്ളിയിലെ അള്‍ത്താര ഗായകരെ പോലെ ഭരണകൂടത്തിന് സ്തോത്രം പാടുകയാണ് എന്ന് വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യനവസ്ഥയില്‍ ബദല്‍ നയങ്ങള്‍ക്ക് വേണ്ടി പോരാടുന്ന, പാവപ്പെട്ടവര്‍ക്ക് അന്നവും എത്രയോ പേര്‍ക്ക് രക്തവും നല്‍കുന്ന, ഏത് സന്ദര്‍ഭത്തിലും വേദനിക്കുകയും ആശ്രയമില്ലാതെ നിലവിളിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അരികിലേക്ക് ഓടിയെത്തുന്ന പ്രസ്ഥാനങ്ങളാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐ.യും. യൗവനത്തിെന്റ യഥാര്‍ഥ രാഷ്ട്രീയ ബദല്‍ ആ പ്രസ്ഥാനങ്ങള്‍ മാത്രമാണ്. വഴി തെറ്റുന്ന കുഞ്ഞാടുകളെല്ലാം ആ പ്രസ്ഥാനത്തിെന്റ സ്നേഹവലയത്തിലേക്കാണ് തിരിച്ചുവരേണ്ടത്. ഭരണകൂടത്തില്‍ നിന്ന് അവര്‍ കൊണ്ട അടിയും പീഡനവും ജയില്‍ വാസവും മറ്റൊരു യുവജന പ്രസ്ഥാനത്തില്‍ പെട്ടവരും അനുഭവിച്ചിട്ടില്ല.
പിണറായി വിജയന്‍ 'ഭരണകൂട ബല പ്രയോഗം' നടത്തുന്ന എന്ന രാഷ്ട്രീയ വിമര്‍ശനവും ശരിയായി തോന്നുന്നില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ സാമൂഹ്യ, സാമ്ബത്തിക, ജനമര്‍ദ്ദക ഉപകരണമായിട്ടാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അഖിലേന്ത്യാ ചട്ടക്കൂടില്‍ പ്രവത്തിക്കുന്ന ഭരണകൂട നിയമ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണകൂട സമീപനം പുലര്‍ത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് ഏറെ പരിമിതിയുണ്ട്. എന്നാല്‍, ഇടതുപക്ഷം ഭരണകൂടത്തിെന്റ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കരിനിയമങ്ങള്‍ക്കെതിരെയും ഉള്ള രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും ബദല്‍ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏതായാലും, ജയില്‍ മോചിതരായ അലനും താഹയക്കും അവരുടെ കുടുംബത്തിനുമുള്ള ആശ്വാസത്തിെന്റ നിമിഷങ്ങളില്‍ അവര്‍ക്ക് ആശംസ നേരുന്നു. രാഷ്ട്രീയ സമരങ്ങള്‍ നടത്തി എത്രയോ തവണ ജയിലില്‍ കിടന്ന ഞങ്ങള്‍ക്കറിയാം, ജയിലില്‍ നിന്ന് പുറത്തു വരുമ്ബോഴുള്ള സന്തോഷം.
https://www.facebook.com/Malayalivartha





















