എല്ലാം കറങ്ങിത്തിരിയുന്നു... മന്ത്രി പുത്രന് സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് ഏറ്റെടുത്ത് മാധ്യമ ലോകം; സ്വപ്ന സുരേഷില്‍ നിന്ന് എന്‍ ഐഎക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന; സ്രവം പരിശോധനക്ക് നല്‍കിയ ശേഷം മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയതില്‍ സംശയം ഉന്നയിച്ച് ഷാഫി പറമ്പില്‍

മന്ത്രി കെറ്റി. ജലീലിന് പിന്നാലെ മന്ത്രി ഇപി. ജയരാജനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതായി എന്‍ ഐ എ യുടെ വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചു. സ്വപ്ന സുരേഷില്‍ നിന്നാണ് എന്‍ ഐഎക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചത്. ഒരു കോടിയിലധികം രൂപ ജയരാജന്റെ മകന് നല്‍കിയിട്ടുണ്ടെന്നാണ് സ്വപ്ന മൊഴി നല്‍കിയത്.
മന്ത്രി ജയരാജന്റെ മകന് സ്വപ്നാ സുരേഷുമായി വളരെയടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജന്‍സി മന്ത്രിക്ക് വലവിരിക്കുന്നത്.
മന്ത്രി ഇ.പി. ജയരാജന്‍ പൊടുന്നനെ കോവിഡ് പോസിറ്റിവായത് എങ്ങനെയാണെന്ന സംശയം പ്രതിപക്ഷ സംഘടനകള്‍ക്കുണ്ട്. മന്ത്രി കോവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനെതിരെ ആരോപണമുണ്ടായത്.
അതിനിടെ സ്വപ്ന സുരേഷില്‍ നിന്നും കിട്ടിയ സ്വര്‍ണ്ണം മന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള ലോക്കറില്‍ ഉണ്ടായിരുന്നുവെന്ന സംശയവുമായി കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ഷാഫി പറമ്പില്‍ രംഗത്തെത്തി. കേരള ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെ ലോക്കറാണ് തുറന്നത്. സ്രവം പരിശോധനക്ക് നല്‍കിയ ശേഷമാണ് ഭാര്യ ഇന്ദിര ബാങ്കിലെത്തിയത്. ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം കടത്തിയെന്നും ഏജന്‍സി സംശയിക്കുന്നു. ഇതേ തുടര്‍ന്ന് ബാങ്കിലെ അപ്രൈസര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.
നിരീക്ഷണത്തില്‍ ഇരിക്കെ ഇ പി ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയത് എന്താണെന്ന് വ്യക്തമാക്കണമെന്നാണ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. മന്ത്രി ഇ പി ജയരാജന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ ഐ എക്കും കസ്റ്റംസിനുമറിയാമെന്നാണ് കേള്‍ക്കുന്നത്.
ലൈഫ് മിഷന്‍ പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റുകള്‍ നിര്‍മിക്കുന്നതിന് യൂണിടെകിന് നിര്‍മാണ കരാര്‍ കിട്ടാന്‍ 4 കോടിയോളം രൂപ കമ്മീഷന്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാന്‍ പിടിച്ചത് മന്ത്രി പുത്രനാണെന്ന സൂചനയില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. മന്ത്രി പുത്രന്‍ ഇ പി ജയരാജന്റെ മകന്‍ ആണെന്ന് ആദ്യം ആരോപിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു.
ഓരോ മണിക്കൂറിലും ഈ സര്‍ക്കാരിന്റെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഷാഫി സര്‍ക്കാര്‍ പിരിച്ച് വിടണമെന്നും കൊള്ളക്കാരുടെ ഭരണം അവസാനിക്കാന്‍ സമയമായെന്നും പറഞ്ഞു. പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാനല്ല സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോ എന്ന അന്വേഷണമായിരുന്നുവെന്ന് യുവ കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചു. പാര്‍ട്ടിക്ക് സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കുമെന്ന് പരിഹസിച്ച ഷാഫി പറമ്പില്‍ മന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് ആരോപിച്ചു.
പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോ ആണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്, പതിവ് പോലെ മടിയില്‍ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഷാഫി പ്രസംഗത്തില്‍ പറഞ്ഞു.
ഷാഫി പറമ്പിന്റെ പ്രസംഗത്തിന് പിന്നാലെ അന്വേഷണ ഏജന്‍സികള്‍ അദ്ദേഹത്തില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ തേടിയെന്നാണ് റിപ്പോര്‍ട്ട്. ലോക്കര്‍ ഉള്ള കണ്ണൂരിലെ ബാങ്കില്‍ നിന്നും എന്‍ ഐ എ വിവരങ്ങള്‍ ശേഖരിച്ചു.
മന്ത്രി ജയരാജന്റെ മകനുമായി സ്വപ്നയെ ബന്ധപ്പെടുത്തി കൊടുത്ത ഇടനിലക്കാരന്‍ എന്‍ ഐ എയുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. മന്ത്രിയുടെ മകന് മാത്രമല്ല മന്ത്രിക്കും അഴിമതിയില്‍ ബന്ധമുണ്ടെന്ന വിവരം നല്‍കിയത് മന്ത്രിയുടെ മകന്റെ വിശ്വസ്തനാണെന്നാണ് വിവരം. ഇടനിലക്കാരന്‍ എന്‍ ഐ എയുടെ ഏജന്റായി മാറികഴിഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.
മന്ത്രിയുടെ മകന് കേരളത്തിനകത്തും പുറത്തും ശതകോടികളുടെ നിക്ഷേപമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്. മന്ത്രിയുടെ നിക്ഷേപത്തിന്റെ വിശദാംശങ്ങളും ദേശീയ അന്വേഷണ ഏജന്‍സി ശേഖരിക്കുന്നുണ്ട്. മന്ത്രിയുടെ മകന്റെ വിദേശ യാത്രകളുടെ വിശദാംശങ്ങളും എന്‍ ഐ എ തേടുന്നുണ്ട്.
"
https://www.facebook.com/Malayalivartha






















