കഥ പോകുന്ന പോക്ക്... സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെയും ലോക്കറുകളുടെയും കണക്കുകള്‍ സംബന്ധിച്ച് ദുരൂഹത; സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ക്ക് വലിയ നിക്ഷേപമുണ്ടെന്ന് സൂചന

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെയും ലോക്കറുകളുടെയും കണക്കുകള്‍ ദേശീയ അന്വേഷണ ഏജന്‍സി തേടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും സമീപിക്കുന്നു.
സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സി പി.എം നേതാക്കള്‍ക്കും സ്വര്‍ണ്ണക്കടത്ത് പ്രതികള്‍ക്കും വന്‍ തോതില്‍ നിക്ഷേപമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ സഹകരണ ബാങ്ക് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.ഏറ്റവും ഒടുവില്‍ മന്ത്രി ഇപി ജയരാജാന്‍ ഓര്യ കണ്ണൂരിലെ കേരളബാങ്കിലെത്തി ലോക്കര്‍ പരിശോധിച്ചതും എന്‍ ഐ എ അതീവ ഗൗരവമായെടുക്കുന്നു.
സ്വപ്ന സുരേഷിനും വന്‍തോതില്‍ സഹകരണബാങ്ക് നിക്ഷേപമുണ്ടെന്ന കണക്കു കൂട്ടലിലാണ് ദേശീയ ഏജന്‍സികള്‍. സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് കീഴില്‍ അല്ലാത്തതിനാല്‍ ഇക്കാര്യം ഇന്‍കം ടാക്‌സ് വകുപ്പ് പോലും അറിയുന്നില്ല. നികുതിവെട്ടിപ്പും കള്ളപ്പണ വെളുപ്പിക്കലുമെല്ലാം ഇവിടെ തക്യതിയായി നടക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലും ഇക്കാര്യത്തില്‍ നിസഹായരാണ്
കള്ളപ്പണം സൂക്ഷിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ സ്വയം ബാങ്ക് തുടങ്ങുന്നതായും ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഇടത് വലത് മുന്നണി ഭേദമില്ല. സ്വര്‍ണ്ണ നിക്ഷേപത്തിനൊപ്പം മറ്റ് പലതും കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍.
കേരള ബാങ്ക് രൂപീകരിച്ചത് തന്നെ ഇതിന് വേണ്ടിയാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഹകരണസംഘങ്ങളുടെ തുച്ഛമായ കിട്ടാകടം ഏറ്റെടുത്ത് കൊണ്ടായിരുന്നു സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിച്ചത്. ഒപ്പം സിപിഎം നിയന്ത്രണത്തിലുള്ള റബ്‌കോയുടെ 238 കോടി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. പ്രളയം നേരിടാനുള്ള പണത്തിനായി സര്‍ക്കാര്‍ നെട്ടോട്ടമോടുന്നതിനിടയിലാണ് റബ്‌കോയുടെ 238 കോടി സര്‍ക്കാര്‍ സ്വമേധയാ അടയ്ക്കാന്‍ തീരുമാനിച്ചത്.
കേരളാ ബാങ്കിന് അംഗീകാരം നല്‍കണമെങ്കില്‍ സംസ്ഥാന സഹകരണബാങ്കിന്റെ കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കണമെന്ന റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശത്തിന്റെ മറപിടിച്ചാണ് സി പി എം തങ്കളുടെ നിയന്ത്രണത്തിലുള്ള പ്രൈമറി സഹകരണ സംഘങ്ങളെ രക്ഷപ്പെടുത്തിയത്. ഇതെല്ലാം രാഷ്ട്രീയ നേതാക്കള്‍ക്ക് വേണ്ടിയാണെന്നാണ് റിപ്പോര്‍ട്ട്. സഹകരണ സംഘങ്ങള്‍ നിലനിന്നാല്‍ മാത്രമേ രാഷ്ട്രീയ നേതാക്കളുടെ പണം സുരക്ഷിതമാക്കാന്‍ കഴിയൂ.
പ്രളയത്തിന് പിരിച്ച പണം കൊണ്ടാണ് സര്‍ക്കാര്‍ സഹകരണ ബാങ്കുകളെ നിലനിര്‍ത്തിയത്. കോടികള്‍ കൊടുത്ത് സഹകരണ ബാങ്കുകളെ നിലനിര്‍ത്തണമെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.
12000 ല്‍ അധികം വരുന്ന കേരളത്തിലെ സഹകരണസംഘങ്ങള്‍ കള്ളപണ നിക്ഷേപം ഉണ്ടെന്ന് മുമ്പും കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ വലത് ഇടത് സ്വാധീനത്തില്‍ അന്വേഷണം വഴിമുട്ടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ കാവലാളായി സ്വയം കരുതുന്നവരാണ് കേരളത്തിലെ ഇടതുപക്ഷം. അതിനവര്‍ സാധാരണക്കാരെയാണ് കൂട്ടുപിടിക്കുന്നത്.സഹകരണ പ്രസ്ഥാനം പൊളിഞ്ഞാല്‍ സാധാരണക്കാര്‍ പട്ടിണി കിടക്കുമെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ സി പി എം എക്കാലവും ചെയ്യുന്നത് പോലെ സാധാരണക്കാരുടെ പേരില്‍ സ്വന്തം നിക്ഷേപങ്ങള്‍ വളര്‍ത്തുകയാണ് ലക്ഷ്യം. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 90 ശതമാനവും ഭരിക്കുന്നത് സി പി എം ആണ്. കോണ്‍ഗ്രസിന്റെ കൈയില്‍ ബാങ്കുകള്‍ നാമമാത്രമാണ്. യുഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സഹകരണബാങ്കുകളെ പ്രേത്സാഹിപ്പിക്കാത്തതിന്റെ പ്രധാന കാരണം ബാങ്കുകള്‍ ഭരിക്കുന്നത് സി പി എം ആണെന്നതാണ്.
തിരുവനന്തപുരം എസ് ബി ഐയില്‍ പരിശോധന നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി സ്വപ്നക്ക് സഹകരണ ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്ന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടത്തിയ അന്വേഷണങ്ങളില്‍ ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് വന്‍ നിക്ഷേപം കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത്. ഏറ്റവും പുതിയതാണ് മന്ത്രി ജയരാജന്റേത്.
ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാല്‍ സഹകരണ ബാങ്കുകള്‍ ലോക്കറിന്റെയും നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടി വരും. ഇല്ലെങ്കില്‍ അവ പിടിച്ചെടുക്കാനുള്ള അധികാരം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. അവിടെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ല.
"
https://www.facebook.com/Malayalivartha






















