കാരണം ഇതാണ്.... നഗരപിതാക്കന്‍മാര്‍ക്ക് അഞ്ചര വര്‍ഷം കസേര ഉറപ്പിക്കാം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കില്ല

പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇക്കൊല്ലം നടക്കില്ലെന്നു തീര്‍ച്ച. ത്രിതല പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകള്‍ ഫെബ്രുവരിയിലോ മാര്‍ച്ചിലോ നടന്നാലായി. എന്തായാലും നിലവിലുള്ള പഞ്ചായത്ത് മെംബര്‍മാര്‍ക്കും പ്രസിഡന്റുമാര്‍ക്കും നഗരപിതാക്കന്‍മാര്‍ക്കമൊക്കെ അഞ്ചിനു പകരം അഞ്ചര വര്‍ഷം കസേരയിലിരിക്കാം. പക്ഷെ നവംബര്‍ രണ്ടാം വാരം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നതോടെ കസേരയല്ലാതെ പൈസ ചെലവഴിക്കോനോ അധികാര ചുമതലകളോ ഇവര്‍ക്കുണ്ടാകില്ല. എന്തായാലും മുന്‍നിശ്ചയിച്ചതുപോലെ ഒക്ടോബറില്‍ ഇലക്ഷനും നവംബര്‍ രണ്ടാം വാരം പുതിയ ഭരണസമിതി അധികാരത്തിലും വരില്ലെന്ന് വ്യക്തം.
ഡിസംബറില്‍ തെരഞ്ഞെടുപ്പു നടത്തി ജനുവരിയില്‍ പുതിയ സമിതിയെ ഭരണം ഏല്‍പ്പിക്കാനാണ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ നീക്കം. പക്ഷെ കോവിഡ് വ്യാപനം ഡിസംബറില്‍ അതിന്റെ തീവ്രതയിലെത്തുമെന്നും ഒരു ജില്ലയില്‍ കുറഞ്ഞത് എണ്ണായിരം വരെ കോവിഡ് രോഗികള്‍ ഉണ്ടാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. സെപ്റ്റംബര്‍ മുതല്‍ കേരളത്തില്‍ കോവിഡ് അതിവ്യാപനമുണ്ടായാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ തദ്ദേശ ഇലക്ഷന്‍ നടത്താനാവില്ലെന്നു തീര്‍ച്ചയായിക്കഴിഞ്ഞു. കോവിഡ് ബാധിതരും ക്വാറന്റൈനിലുള്ളവരും കണ്ടെയിന്‍മെന്റ് സോണിലുള്ളവരും എങ്ങനെ വോട്ടുചെയ്യുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എല്ലാവര്‍ പോസ്റ്റല്‍ വോട്ടു പ്രായോഗികവുമല്ല.
65 വയസ് കഴിഞ്ഞവര്‍ പൊതുസമ്പര്‍ക്കം പാടില്ലെന്നു നിര്‍ദേശമെന്നിരിക്കെ ഇക്കൂട്ടര്‍ക്ക് സ്ഥാനാര്‍ഥിയാകാനോ പ്രചാരണം നടത്താനോ സാധിക്കില്ല. കോവിഡ് സുഖപ്പെട്ടവര്‍ വോട്ടു ചോദിച്ചിറങ്ങുന്നതിലും അഞ്ചിലേറെ പേര്‍ പ്രചാരണത്തിലിറങ്ങുന്നതിലും തടസമേറെയാണ്. മാസ്‌ക് വച്ച സ്ഥാനാര്‍ഥിയുടെ മുഖം തിരിച്ചറിയാന്‍ പറ്റുന്നില്ലെന്ന പരാതി പോലും കോടതിക്ക് മുഖവിലയ്‌ക്കെടുക്കേണ്ടിവരും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും വോട്ടിംഗ് വോട്ടെണ്ണല്‍ എന്നിവയൊക്കെ സമയബന്ധിതമായും വീഴ്ചയില്ലാതെയും നടപ്പാക്കുന്നതിലെ പരിമിതി മറികടക്കാനും ഉടനെ കഴിയില്ല. ഇപ്പോഴത്തെ നിലയില്‍ അടുത്ത ഏപ്രില്‍ മേയ് മാസങ്ങളില്‍ നടക്കേണ്ട നിയമ സഭാ തെരഞ്ഞെടുപ്പുകളും മാറ്റിവയ്ക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha






















