'നീട്ടിപിടിച്ച കത്തികൾക്കും, വാളുകൾക്കും ഇടയിലൂടെയുള്ള നടത്തം, കനൽ വഴികളിലൂടെയുള്ള യാത്ര, ഇരട്ടച്ചങ്ക്, കടക്ക് പുറത്ത് തുടങ്ങിയ ഉഡായിപ്പുകളല്ല; വ്യക്തമായ മറുപടി തന്നെ വേണം...' മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ച് ഡോ. കെ എസ് രാധാകൃഷ്ണൻ

കേരളമുഖ്യമന്ത്രി പിണറായി വിജയനോട് മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ട് ഡോ. കെ എസ് രാധാകൃഷ്ണൻ. രണ്ടു മന്ത്രിമാരുടേയും ഒരു പാര്‍ട്ടി നേതാവിന്റേയും കാര്യത്തില്‍ മുഖ്യമന്ത്രി നേരേ ചൊവ്വേ മറുപടി നൽകണം എന്നാണ് പിഎസ്‌സി മുന്‍ ചെയര്‍മാനും മുന്‍ വിസിയുമായ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ഉഡായിപ്പുകളില്ലാതെ വ്യക്തമായ മറുപടി നല്‍കണമെന്ന് ഫേസ്ബുക്കില്‍ അദ്ദേഹം എഴുതി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, മൂന്ന് കാര്യങ്ങൾക്ക് അങ്ങ് നേരെ ചൊവ്വേ മറുപടി പറയണം. നീട്ടിപിടിച്ച കത്തികൾക്കും, വാളുകൾക്കും ഇടയിലൂടെയുള്ള നടത്തം, കനൽ വഴികളിലൂടെയുള്ള യാത്ര, ഇരട്ടച്ചങ്ക്, കടക്ക് പുറത്ത് തുടങ്ങിയ ഉഡായിപ്പുകളല്ല; വ്യക്തമായ മറുപടി തന്നെ വേണം.
(1) പെരിയ ഇരട്ടക്കൊല കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്, മൂന്ന് കണ്ണൂർ നേതാക്കക്കന്മാരിൽ ഒരാൾക്ക് അതിൽ നേരിട്ട് പങ്കുണ്ട് എന്നതുകൊണ്ടാണോ്? മൂന്ന് പ്രമുഖരുടെ പേരാണ് കേൾക്കുന്നത്. അവരിൽ ആരുടെ ശബ്ദലേഖനമാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഉള്ളത്?
(2) ലൈഫ് മിഷൻ ഇടപാടിൽ ഏത് മന്ത്രിയുടെ മകനാണ് ഒരുകോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. അങ്ങയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി എന്നാണ് പത്രവാർത്ത. മണിച്ചന്റെ പറ്റുപുസ്തകത്തിൽ പേരുകാരനായിരുന്നു എന്ന ദുഷ്‌പേര് കടകംപള്ളി സുരേന്ദ്രന് ഉള്ളതുകൊണ്ട് അദ്ദേഹത്തെ സംശയിക്കുന്നവരുണ്ട് . ദുഷ്‌പേര് കേൾപ്പിച്ചവരിൽ മന്ത്രി ബാലന്റെ മകൻ പണ്ട് ഉണ്ടായിരുന്നതുകൊണ്ട് ബാലനെ സംശയിക്കുന്നവരും ഇല്ലാതില്ല.
നടന്നത് അഴിമതിയാണെങ്കിൽ അതിൽ ചിറ്റപ്പൻ ജയരാജൻ എന്ന മന്ത്രി ഉണ്ടാകുമെന്ന് വെറുതെ കരുതുന്നവരുമുണ്ട്. അവർ പറയുന്നത് മന്ത്രി ജയരാജന്റെ മകൻ ജയ്‌സൺ നമ്പ്യാരാണ് ഒരു കോടി കോഴപ്പണം കൈപറ്റിയതെന്നാണ്. മറ്റു മന്ത്രിമാരും സംശയ നിഴലിലാണ്. നിരപരാധികളെ ആക്ഷേപത്തിൽ നിന്നും രക്ഷിക്കുന്നതിനായി അങ്ങ് സത്യം പറയണം.
(3) അങ്ങയുടെ ഇഷ്ടസഖാവാണ് ജലീൽ മന്ത്രി എന്ന് അറിയാം. അങ്ങയുടെ മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവുമായ മുഹമ്മദ് റിയാസിന്റെ ആത്മസഖാവാണ് ജലീൽ എന്നുമറിയാം. അങ്ങയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അപ്പുറം സി പി എം എന്ന പാർട്ടി നിൽക്കില്ല എന്നുമറിയാം. ജലീൽ രാജ്യദ്രോഹത്തിനും, കോഴപ്പണം കൈപ്പറ്റിയതിനും ഖുർആന്റെ മറവിൽ സ്വർണ്ണം കടത്തിയതിനും അറസ്റ്റ് ചെയ്യപ്പെട്ടാലും ജയിലിൽ ഇരുന്നും കിടന്നും വിദ്യാഭ്യാസ വകുപ്പ് ഭരിക്കാൻ അങ്ങ് ജലീലിനെ അനുവദിക്കുമോ?
അങ്ങും അങ്ങയുടെ മന്ത്രിസഭയും പുഴുത്തുനാറുന്നതിലല്ല ഖേദം. അതോടൊപ്പം, ഒരു സംസ്ഥാനവും നാറുന്നു. മന്ത്രി നാറിയാൽ സംസ്ഥാനമാകെ നാറും. നിരപരാധികളായ ഞങ്ങളെ നാറ്റിക്കാതിരിക്കാൻ അങ്ങ് ശ്രമിക്കുമല്ലോ?
ഡോ. കെ. എസ്. രാധാകൃഷ്ണൻ
https://www.facebook.com/Malayalivartha






















